വാഷിങ്ടണ്‍: ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിനെ നിരോധിക്കപ്പെട്ട ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് അടുത്തുതന്നെ ഒപ്പുവയ്ക്കും. ഇറാന്റെ ശക്തമായ സുരക്ഷാ സൈന്യത്തെ ഭീകരസംഘടനയായി ചിത്രീകരിക്കുന്നതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന് ഉറപ്പാണ്. ഐഎസിനെതിരേ നടക്കുന്ന പോരാട്ടങ്ങളേയും ഇതു ബാധിച്ചേക്കും. ഐഎസിനെതിരേ ഏറ്റവും ശക്തമായി പോരാടുന്നത് ഇറാനാണ്. ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സൈന്യത്തിനെതിരേയുള്ള നീക്കം. ട്രംപ് ഭരണകൂടം പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയ ഏഴു രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്. മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയേയും നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. യാത്രാവിലക്കിന് കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പുതിയ ഉത്തരവുകള്‍ ഏറെ ആലോചിച്ചു മാത്രമേ പുറത്തിറക്കൂ എന്നാണ് കരുതേണ്ടത് …
Comment:*
Nickname*
E-mail*
Website