ഇറാഖില്‍ ബലിപെരുന്നാള്‍ തിരക്കിനിടെ ചാവേറാക്രമണം; 35 മരണം

ഇറാഖില്‍ ബലിപെരുന്നാള്‍ തിരക്കിനിടെ ചാവേറാക്രമണം; 35 മരണം
July 20 14:45 2021 Print This Article

ബഗ്​ദാദ്​: ഇറാഖ്​ നഗരമായ സദ്​റിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മരണം 35 ആയി. തിങ്കളാഴ്​ച വൈകുന്നേരം ഈദ്​ ഷോപ്പിങ്ങിനിറങ്ങിയവരാണ്​ ആക്രമണത്തിന്​ ഇരയായത്​. പലരുടെയും മൃതദേഹങ്ങള്‍ ചിന്നിത്തെറിച്ച നിലയിലാണ്​ കണ്ടെത്തിയത്​. സ്​ഫോടനത്തി​െന്‍റ ഉത്തരവാദിത്വം ഐ.എസ്​ ഏറ്റെടുത്തതായാണ്​ റിപ്പോര്‍ട്ടുകള്‍.

60ലേറെപ്പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലരും ഗുരുതരാവസ്ഥയിലാണ്​. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്​ വിലയിരുത്തല്‍. സദ്​ര്‍ നഗരത്തിലെ വഹൈലാത്ത്​ മാര്‍ക്കറ്റിലാണ്​ സ്​ഫോടനം നടന്നത്​.

പ്രാദേശികമായി നിര്‍മിച്ച ബോംബാണ്​ സ്​ഫോടനത്തിന്​ ഉപയോഗിച്ചതെന്നാണ്​ ഇറാഖ്​ ആഭ്യന്തര മന്ത്രാലയത്തി​െന്‍റ വിശദീകരണം. കൊടൂര കുറ്റ കൃത്യമാണ്​ രാജ്യത്ത്​ നട​ന്നതെന്നും അപലപിക്കുന്നതായും ഇറാഖ്​ പ്രസിഡന്‍റ്​ ബര്‍ഹം സാലിഹ്​ പ്രതികരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.