ബഗ്ദാദ് : യുഎസ് സേനയുടെ ഇറാഖിലെ അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്റെ റോക്കറ്റ് ആക്രമണ പരമ്ബര. കുറഞ്ഞത് 10 റോക്കറ്റുകള്‍ വ്യോമതാവളത്തില്‍ പതിച്ചതായി അര്‍ദ്ധസൈനിക സേന കമാന്‍ഡര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സൈനികതാവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
30 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഒന്നുപോലും അമേരിക്കക്ക് തടുക്കാനായിട്ടില്ലെന്നും ഇറാന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഇറാന് നടത്തിയ ആക്രമണത്തില്‍ ഒരാള്‍പോലും മരിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം.
കഴിഞ്ഞ വെള്ളിയാഴ്ച ബഗ്ദാദില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന് സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം. സുലൈമാനിയുടെ കൊലപാതകത്തിലുള്ള പ്രതികരണമാണ് ആക്രമണമെന്ന് ഇറാന് റെവല്യൂഷനറി സേന വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം പെന്റഗണ്‍ സ്ഥിരീകരിച്ചു. അല്‍ അസദിന് പുറമെ ഇര്‍ബിലിലെ വ്യോമതാവളത്തിലും ആക്രമണം നടന്നതായി പെന്റഗണ്‍ പറഞ്ഞു. വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് റോയിട്ടര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ നാറ്റോ തീരുമാനിച്ചിരുന്നു. പിന്‍വലിക്കല്‍ താല്‍ക്കാലികമാണെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും നാറ്റോ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. 500 ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഇറാഖിലെ പരിശീലന ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും നാറ്റോ അറിയിച്ചിരുന്നു.
ക്രിസ്മസ്സിന് ശേഷം സൈനികരെ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 ഡിസംബറില്‍ താവളം സന്ദര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതി മൈക്ക് പെന്‍സും 2019 നവംബറില്‍ താവളം സന്ദര്‍ശിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.