ഇനി ഒരു പെണ്ണും പിഴക്കാതിരിക്കട്ടെ.!!!

ഇനി ഒരു പെണ്ണും പിഴക്കാതിരിക്കട്ടെ.!!!
October 25 00:27 2020 Print This Article

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവള്‍ അവനെ പരിചയപ്പെട്ടത്.. പരിചയം ഇല്ലാത്ത നമ്പറില്‍ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പര്‍ എന്ന് പറഞ്ഞു കാള്‍വെച്ചെങ്കിലും വീണ്ടും കാളുകള്‍ വന്നു കൊണ്ടിരുന്നു ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പര്‍ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലില്‍ ആണെന്ന് അല്‍പം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയില്‍ ആരെയോ വിളിച്ചപ്പോള്‍ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവള്‍ക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാള്‍വെച്ചു.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അതെ നമ്പറില്‍ നിന്നും കാള്‍ വന്നു ആദ്യം മടിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തു.. ഹലോ ഞാന്‍ ബുദ്ധിമുട്ടിച്ചെ ങ്കില്‍ ക്ഷമിക്കണം എന്നെ ഓര്‍ക്കുന്നുണ്ടോ രണ്ടു ദിവസം മുന്‍പ് ഞാന്‍ വിളിച്ചിരുന്നു..

ഒന്ന് മൂളിയതല്ലാതെ അവള്‍ ഒന്നും മറുപടി പറഞ്ഞില്ല.. അവന്‍ തുടര്‍ന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റല്‍ വിടും.. എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നില്‍ക്കാണ്ട് മറുപുറത്ത് കാള്‍ കട്ട് ആയ ശബ്ദം അവള്‍ കേട്ടു…

സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോര്‍ണിംഗ് മെസ്സെജിനു അവള്‍ മറുപടി തിരിച്ചു അയച്ചത്.. ദിവസങ്ങള്‍ കഴിയുംതോറും മെസ്സേജില്‍ നിന്നും കാളുകളിലേക്കും സോഷ്യല്‍ നെറ്റ് വര്‍ക്ക്കളിലേക്കും അവരുടെ ബന്ധം വളര്‍ന്നു..

അവന്റെ മാന്യമായ പെരുമാറ്റവും സംസാരവും അവളില്‍ അവനില്‍ ഉള്ള വിശ്വാസം വളര്‍ത്തി ഒരു ദിവസം പോലും വിളിക്കാണ്ട് ഇരിക്കാന്‍ ആവാത്ത അത്ര അടുത്ത് അവള്‍ അവനോട്.. തന്റെ ജീവിതം ഇനി അവസാനം വരെ അവന്റെ ഒപ്പം ആണെന്ന് അവള്‍ ഉറപ്പിച്ചു.. രാത്രിയിലും വളരെ വൈകി അവരുടെ കാളുകള്‍ നീണ്ടു വികാര നിര്‍ഭരമായ പലനിമിഷങ്ങള്‍ക്കും അവളുടെ കിടക്കയും, മുറിയും സാക്ഷിയായി..

തന്റെ ചെയ്തികളില്‍ ഒന്നും അവള്‍ തെറ്റ് കണ്ടില്ല എന്തെന്നാല്‍ ഇനി എന്റെ ജീവിതാവസാനം വരെ കൂടെ ജീവിക്കേണ്ടവനാണ് അവന്‍ അവനോടു എന്ത് ചെയ്യുന്നതിലും പറയുന്നതിലും അവള്‍ക്കു മടിതോന്നിയില്ല.. അതുകൊണ്ട് തന്നെ ഫോട്ടോകളായ് അവള്‍ എന്നും അവനിലേക്ക് എത്തികൊണ്ടിരുന്നു..

അന്ന് ആദ്യമായ് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോഴും ഒരു മടിയും കൂടാതെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകാന്‍ എന്നും പറഞ്ഞു വീട് വിട്ടിറങ്ങി ആളൊഴിഞ്ഞ റെയില്‍വേ സ്‌റെഷനിലെ അവസാനത്തെ പ്ലാട്‌ഫോംമിലെ നിര്‍ത്തികിടന്ന ട്രയിനിലെ ഷട്ടര്‍ ഇട്ട സ്ലീപ്പര്‍ കോച്ചില്‍ അവളുടെ വികാരങ്ങള്‍ക്ക് മുകളില്‍ അന്ന് ആദ്യമായ് രക്തം പൊടിച്ചപ്പോഴും എപ്പോഴോ അതൊക്കെ അവന്റെ മൊബൈല്‍ ക്യാമറ കണ്ണുകള്‍ ഒപ്പി എടുത്തതും ഒന്നും അവളിലെ വിശ്വാസം തെറ്റായ് കണ്ടില്ല കാരണം ഒരു പുരുഷനെ സ്‌നേഹിച്ചു അവനെ വിശ്വസിച്ചു അവനു വേണ്ടി ജീവിതം സമര്‍പ്പിച്ചു അവന്റെ സുഖത്തിലും സന്തോഷത്തിലും അവനൊപ്പം നിന്ന് അവന്റെ തോളോട് തോള്‍ ചേര്‍ന്ന് ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കൊതിച്ച സാധാരണക്കാരില്‍ സാധാരണക്കാരി അയ ഒരു പെണ്ണ് തന്നെ ആയിരുന്നു അവളും…

അന്നത്തെ കൂടികാണലിനു… ശേഷം പലപ്പോഴും വിളിക്കുമ്പോള്‍ ജോലി തിരക്ക് എന്ന് പറഞ്ഞു കാളുകള്‍ കട്ട് ചെയ്യുന്നതും… വിളിയുടെ എണ്ണം കുറഞ്ഞതും അവള്‍ അവന്റെ അവസ്ഥകൊണ്ടാണ് എന്ന് കരുതി സ്വയം ആശ്വസിച്ച … കുറെ ദിവസങ്ങള്‍ക്കു ശേഷം രാത്രി അപ്രതീക്ഷിതമായ് ഫോണ്‍ ശബ്ദിക്കുന്നത് കേട്ട് അവള്‍ ചാടി എഴുനേറ്റു അവന്‍ ആകുമെന്ന പ്രതീക്ഷയില്‍ അവള്‍ ഫോണിലേക്ക് നോക്കി.. ഇല്ല അവന്‍ അല്ല പരിചയമില്ലാത്ത നമ്പര്‍ ആണ്.

ഒരു പക്ഷെ ഇനി അവന്‍ വേറെ ഏതെങ്കിലും നമ്പറില്‍ നിന്ന് വിളിക്കുന്നതാവുമോ അല്ലാണ്ട് ആരാ തന്നെ ഈ രാത്രി വിളിക്കാന്‍ എന്തായാലും എടുക്കുക തന്നെ.. ഹലോ അടുത്ത് കിടന്നു ഉറങ്ങുന്ന അനുജത്തി കേള്‍ക്കാതിരിക്കാന്‍ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു… ഹലോ ഇതു അഞ്ചു അല്ലെ…?

ഇതാര ഈ രാത്രിയില്‍ പേരെടുത്തു ചോദിച്ചു കൊണ്ട് എതിര്‍ വശത്ത് പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം , ഒന്ന് മടിച്ചെങ്കിലും അവള്‍ തുടര്‍ന്നു മം അതെ നിങ്ങള്‍ ആരാ എന്തിനാ ഈ രാത്രിയില്‍ എന്നെ വിളിച്ചേ ? എന്നെ നിങ്ങള്‍ക്ക് എങ്ങനെ അറിയാം.?

ഞാന്‍ നിന്റെ ഒരു പഴയ ക്ലാസ്സ്‌മേറ്റ് ആണ് പറഞ്ഞാല്‍ ഓര്‍മ്മ വരുമോ എന്ന് അറിയില്ല കുറെ പാടുപെട്ടിട്ടാണ് നിന്റെ നമ്പര്‍ കിട്ടിയത്.ഒന്ന് നിര്‍ത്തിയതിനു ശേഷം അയാള്‍ തുടര്‍ന്നു… അന്ന് പഠിക്കുന്ന സമയത്ത് നീ എന്ത് നല്ല കുട്ടിയായിരുന്നു പഠിപ്പിലും അച്ചടക്കത്തിലും ടീച്ചര്‍മാര്‍ക്ക് നീ എന്നും പ്രിയപ്പെട്ടവള്‍ ആയിരുന്നു ഒരു ചീത്ത കൂടുകെട്ടുകളും ഇല്ലാത്തവള്‍..

ഇതു പറയാനാ നിങ്ങള്‍ എന്നെ ഇപ്പോ വിളിച്ചേ ..?

അല്ല അങ്ങനെ ഉള്ള നിനക്ക് ….നിനക്ക് ഇതു എന്ത് പറ്റി എപ്പോഴാ നിനക്ക് തെറ്റ് പറ്റിയെ..

നിങ്ങള്‍ എന്താ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുനില്ല.. എന്ത് തെറ്റ് പറ്റിയെന്ന പറയുന്നേ..

അഞ്ചു… ഇന്നു എനിക്ക് വാട്‌സപ്പിലെ ഒരു (ഗൂപ്പില്‍ നിന്നും ആരോ ഷെയര്‍ ചെയ്ത കുറച്ചു ഫോട്ടോസും ഒന്ന് രണ്ടു വീഡിയോയും കിട്ടി…. നഗ്‌നമായ ആ ഫോട്ടോയിലെയും വീഡിയോയിലെയും പെണ്‍ രൂപത്തിന് നിന്റെ മുഖച്ഛായ ആയിരുന്നു ….

അത് കേട്ടതും ഭൂമി പിളരുനത് പോലെ തോന്നി. അവള്‍ക്കു മറുപടി പറയാതെ അവള്‍ ഫോണ് കട്ട് ചെയ്തു..

ഇല്ല അവന്‍ എന്നെ ചതിക്കില്ല അവനു അതിനു കഴിയില്ല എനിക്കറിയാം അവനെ.. പിന്നെ എന്റെ ഫോട്ടോസ് എങ്ങനെ ..? അവള്‍ മൊബൈല്‍ എടുത്തു അവന്റെ നമ്പര്‍ ഡയല്‍ ചെയ്തു.. സര്‍വ്വീസ് താല്‍കാലികമായ് കട്ട് ചെയ്തിരിക്കുന്നു.. അവന്റെ ഫേസ്ബുക്ക് അക്കൗണ്ടും കാണാനില്ല.. അവളുടെ കണ്ണില്‍ ഇരുട്ടു കയറുന്നത്‌പോലെ…

അതെ വൈകിയാണെങ്കിലും ഞാന്‍ അത് മനസ്സിലാക്കിയിരിക്കുന്നു…. ഞാന്‍ ചതിക്കപെട്ടിരിക്കുന്നു.. നാളെ ഇതു സോഷ്യല്‍ മീഡിയകളിളുടെ ലോകം മുഴുവന്‍ എത്തപെടും.. അങ്ങ് മരുഭൂമിയില്‍ ഞങ്ങള്‍ക്കായ് ജോലിചെയ്യുന്ന എന്റെ അച്ഛന്‍.. എന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും.. ഒരു സുഹൃത്തിനെ പോലെ കൂടെ ഉള്ള എന്റെ അമ്മ. എന്റെ കുഞ്ഞു അനുജത്തി അവളുടെ ഭാവി..?

എന്താകും ഇതറിയുമ്പോള്‍ ഇവരുടെ ഒക്കെ അവസ്ഥ …. ഇല്ല എനിക്ക് അതൊന്നും കാണാന്‍ കഴിയില്ല… എല്ലാവരുടെയും മുന്നില് ഒരു ചീത്ത പെണ്‍കുട്ടിയായി ഇനിയുള്ള കാലം ആഹ്!!!!!… ഓര്‍ക്കാനേ വയ്യ. …. എനിക്ക്….

അവള്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു ഫാന്‍ ഓഫ് ചെയ്തു….. ഭിത്തിയോട് ചേര്‍ന്ന് കിടന്ന മേശ പതിയെ ശബ്ദമുണ്ടാക്കാതെ വലിച്ചു ഫാനിനു കീഴെ കൊണ്ട് വന്നു ….. കട്ടിലില്‍ കിടന്ന ഷാള്‍ എടുത്തു ഫാനില്‍ കുരുക്ക് കെട്ടി കണ്ണ് നിറഞ്ഞു ഒഴുകുന്നു…. ഒന്ന് ഉറക്കെ കരയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല ..അവള്‍ ഒരു നിമിഷം മനസ്സില്‍ പ്രാര്‍ത്ഥിച്ചു അത്മാര്‍ത്ഥമായ്.. ഒരാളെ സ്‌നേഹിച്ചതിന്…. വിശ്വസിച്ചതിന്….. വിലപ്പെട്ടത് ഒക്കെ പങ്കു വെച്ചതിനു.. ജീവിതം ഒടുക്കേണ്ടി വരുന്ന അവസാനത്തെ പെണ്‍കുട്ടി ഞാന്‍ ആകട്ടെ!!!

കുരുക്ക് കഴുത്തില്‍ മുറുകി കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം അവളുടെ ശരീരം നിശ്ചലം ആയി…. അപ്പോഴേക്കും വീണ്ടും അമ്മയ്ക്ക് രക്തം അത്യവശൃമായ്…. ഒരു കാള്‍ വഴി തെറ്റി മറ്റൊരു പെണ്‍ക്കുട്ടിയിലേക്ക് എത്തിയിരുന്നു…

സഹോദരിമാരെ നിങ്ങള്‍ ശ്രദ്ധിക്കുക ഇവര്‍ക്കെന്നും വേണ്ടത് നിങ്ങളുടെ പ്രണയമല്ല, പകരം അവര്‍ ആഗ്രഹിക്കുന്നത് നിന്റെ ശരീരമാണ്. സഹോദരീ നീ ഒന്ന് ചിന്തിക്കൂ, നീ മരിച്ചാല്‍ ആര്‍ക്കാ നഷ്ട്ടം അവനോ, അതെ അവന്റെ കുടുംബക്കാര്‍ക്കോ? അല്ലാ പെങ്ങളെ ഇവര്‍ക്കാര്‍ക്കൂം ഒരു നഷ്ട്ടവും വരാനില്ലാ നഷ്ട്ടം മുഴുവന്‍ നിനക്കും നിന്റെ കുടുംബക്കാര്‍ക്കുമാണ്.

സഹോദരീ ഇതൊന്നും ആരും ഷെയര്‍ ചെയ്യില്ലാ കാരണം ഷെയര്‍ ചെയ്താല്‍ പല പെണ്‍കുട്ടികളൂം രക്ഷപെടും അപ്പോള്‍ അവളെ ചതിക്കാന്‍ കാത്തിരിക്കുന്നവന്റെ ആഗ്രഹം നടക്കാതെ വരും
ഒര്‍ക്കണം സഹോദരാ, നിനക്കും ഒരു പെങ്ങള്‍ ഉണ്ടേല്‍ അവള്‍ ഇതു പോലെരു ചതിയില്‍ പെട്ടാല്‍ ഒര്‍ക്കണം നീ, നീ ചതിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി ആരുടെയോ സഹോദരിയാണ് അവള്‍ക്കും ഉണ്ട് അച്ഛന്‍, അമ്മ, സഹോദരി.

ഇതൊന്നും പറഞാല്‍ ഇപ്പോള്‍ ഉള്ള ചെറുപ്പകാര്‍ക്ക് മനസ്സിലാവില്ലാ. കാരണം അവര്‍ ‘new generation’ അല്ലേ, ലൈക്കിനും, കമന്റിനും പുറകെ മാത്രം പോകുന്നവര്‍.

കടപ്പാട് ; വാട്‌സാപ്പ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.