ഇങ്ങനെയുള്ള അധർമ്മം ഇനി വെച്ച് പൊറുപ്പിക്കാൻ പറ്റുകയില്ല

ഇങ്ങനെയുള്ള അധർമ്മം ഇനി വെച്ച് പൊറുപ്പിക്കാൻ പറ്റുകയില്ല
September 21 19:47 2022 Print This Article

പൊതുജനങ്ങളുടെ സമ്പത്ത് കാർന്ന്‌ തിന്നുന്ന ഈ അധർമ്മന്മാരെ ഇനി ഒരിക്കലും തീറ്റിപ്പോറ്റേണ്ട യാതൊരു ആവശ്യവും കേരളത്തിനില്ല. ഇവരെ പിരിച്ചുവിടുകയല്ല വേണ്ടത് KSRTC എത്രയും വേഗം അടച്ചുപൂട്ടുകയാണ് വേണ്ടത്. 9000 കോടി രൂപ ദരിദ്രനാരായണന്മാരുടെ പോക്കറ്റിൽ നിന്നും വാങ്ങി നക്കിയിട്ട് ഈയൊരു സ്ഥാപനം ഇനി നിലനിൽക്കേണ്ട ആവശ്യമില്ല.

ആവശ്യത്തിന് പ്രൈവറ്റ് ബസ്സുകൾ നിരത്തിലൂടെ ഓടിയാൽ തീരാവുന്നതേയുള്ളൂ പ്രശ്നം. ഈ തെമ്മാടികളെ ഇനിയും ജനങ്ങളുടെ പണത്തിൽ വച്ചുപൊറുപ്പിക്കേണ്ട യാതൊരു ആവശ്യവും കേരളജനതയ്ക്ക് ഇല്ല എന്ന് തീർത്തു പറഞ്ഞു കൊള്ളട്ടെ. KSRTC ഇന്ന് ജന ജീവിതത്തെ കാർന്നുതിന്നുന്ന ഒരു ക്യാൻസറാണ്. ഇത് എത്രയും വേഗം അടച്ചുപൂട്ടുക.

ഭാരിച്ച ചെലവ് താങ്ങുവാൻ ആവാതെ വിഷമിക്കുമ്പോൾ ഇത്തരം ഒരു സർവീസിന്റെ ആവശ്യം കേരളത്തിൽ ഇല്ല. ഏതെങ്കിലും പ്രൈവറ്റ് കമ്പനികൾക്ക് കോൺട്രാക്ട് കൊടുത്താൽ കേരളത്തിന് അത് വരുമാനമായി മാറും എന്നുള്ളതിന് യാതൊരു സംശയവുമില്ല. ജനങ്ങളുടെ നികുതിപ്പണം വാങ്ങി മൂന്നുനേരം നക്കുന്ന തെരുവ് നായ്ക്കളെക്കാൾ നാണംകെട്ട ഗവൺമെന്റ് ഉദ്യോഗസ്ഥർ ഇന്ന് ജനങ്ങൾക്ക് ഒരു ഭാരമായി തീർന്നിരിക്കുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട പോലീസുകാരൻ, സ്വന്തം മകളുടെ കൺസഷൻ കാർഡ് തീർന്നുപോയത് പുതുക്കുവാൻ ചെന്നപ്പോൾ ഒരു പിതാവിനോട് ചെയ്ത കണ്ട കാഴ്ചയാണ് നിങ്ങൾ കാണുന്നത്. മൂന്നുമാസം മുൻപേ കോഴ്സ് സർട്ടിഫിക്കറ്റ് കൊടുത്തത് പോരാഅത്രേ ഇപ്പോൾ. ഉച്ചയ്ക്ക് പരീക്ഷയ്ക്ക് പോകേണ്ട തന്റെ മകൾക്ക് വേണ്ടി ആ പിതാവ് ശബ്ദമുയർത്തി ചോദിച്ചതും ഇതുകൊണ്ടാണ് കെഎസ്ആർടിസി ഗുണം പിടിക്കാത്തത് എന്ന് പറഞ്ഞതുമാണ് നിങ്ങൾ ഈ കാണുന്ന കാഴ്ചകളുടെകാരണം. അതിനെ ചോദ്യം ചെയ്ത ഒരു പിതാവിനെയാണ് തല്ലി മുറിയിൽ ആക്കി ആഭാസം പറഞ്ഞ് സ്വന്തം മകളുടെ മുന്നിലിട്ട് അടിച്ചു അപമാനിച്ചത്…

ഇത് ആദ്യത്തെ ഒരു സംഭവമല്ല. ഗവൺമെന്റ് ഉദ്യോഗസ്ഥർ 95 ശതമാനം വരുന്ന ജനങ്ങളുടെ പണം കാർന്നുതിന്നുന്ന തെരുവ് നായ്ക്കളെക്കാൾ നാണം കുറഞ്ഞ വർഗ്ഗമായി അധപ്പതിച്ചതെന്തേ…?

ജനങ്ങളെ സേവിക്കുവാൻ ആണോ ദ്രോഹിക്കുവാൻ ആണോ ഇരിക്കുന്നതെന്ന് എത്രയും വേഗം തീരുമാനം ഉണ്ടാക്കണം. ഒരു ഓഫീസിലേക്ക് ഒരാവശ്യമായി ചെന്നാൽ അത് എങ്ങനെ നിങ്ങൾക്ക് എങ്ങിനെ മുടക്കാം എന്ന് ആണ് എല്ലാവരും ചിന്തിക്കുന്നത്. നികുതി ദായകരുടെ പണം വാങ്ങിയശേഷം ജനങ്ങളെ ദ്രോഹിക്കുവാൻ മാത്രമാണ് അവർ ഇരിക്കുന്നത്. തീരുമാനമുണ്ടാക്കുവാൻ ഇവിടെ ആർജ്ജവമുള്ള ഒരു ഭരണവും നേതൃത്വവും ആണ് ആവശ്യം.

ട്രേഡ് യൂണിയനുകളും കുറെ ഗുണ്ടകളും ഭരിക്കുന്ന ഒരു കേരള നേതൃത്വത്തിൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കുവാൻ. ജനങ്ങൾ നിയമം കയ്യിലെടു അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു ശ്രീലങ്ക കേരളത്തിൽ ഉണ്ടാവാതിരിക്കണമെങ്കിൽ വെറും നോക്കുകുത്തികൾ ആയി കഴുത്തിൽ കൗപീനമും തൂക്കി കോടതി എന്നു പറയുന്ന ഒരു അലസ സമ്പ്രദായത്തിൽ അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയും രാഷ്ട്രീയക്കാരുടെ പ്രഷ്ട്ടം താങ്ങി അടയിരിക്കുന്ന കുറെ ജഡ്ജിമാരും ജനങ്ങളുടെ സമാധാനത്തിനും നീതിക്കും തടസ്സം നിൽക്കുന്നു…

ഇന്ന് സാധാരണ പെട്ടവർക്ക് കേരളത്തിൽ ജീവിക്കുവാൻ പറ്റാത്ത അവസ്ഥയായി കഴിഞ്ഞിരിക്കുന്നു… വാഹനം നിരത്തിലിറങ്ങിയാൽ കുണ്ടും കുഴിയുമായി നശിച്ച റോഡുകൾ. കാണുന്നതിനും തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം ഭാരിച്ച പിഴയിടുന്ന നീതി നിർവഹണ സംവിധാനത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി കുറേ പോലീസുകാർ. രാഷ്ട്രീയക്കാരുടെയും പണക്കാരുടെയും ഇംഗിതത്തിന് മാത്രം പ്രവർത്തിക്കുന്ന കുറെ നാണംകെട്ട കോടതികൾ.

നായ്ക്കളെക്കൊണ്ട് വലഞ്ഞ കേരളം. ജന ജീവിതത്തിന് ഒരു ഉപകാരവും ഇല്ലാത്ത കുറെ ഗവൺമെന്റ് ഉദ്യോഗസ്ഥർ. കേരളം മടുത്തു വിടുന്നവർ അനവധിയാണ്… അതുകൊണ്ട് വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി മര്യാദയ്ക്ക് ജീവിക്കുന്നവരെ കണ്ടു പഠിച്ചത് കൊണ്ട് കാര്യമില്ല. അവിടെ കണ്ടുപഠിക്കുവാൻ അല്ല പോയത് എന്ന് കേരളത്തിലെ ഏത് എൽകെജി കുട്ടികൾക്കും അറിയാം. കള്ളപ്പണം മാറുവാനും കമ്മീഷൻ വാങ്ങുവാനും കള്ളത്തരങ്ങൾ ഒപ്പിക്കുവാൻ വേണ്ടിയാണ് കറങ്ങി നടക്കുന്നത് എന്ന് സാമാന്യബോധമുള്ള കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും അറിയാം.

ശുംഭൻമാരായ കുറേ ജഡ്ജിമാരും ഏറാൻ മുളികളായ കുറെ പോലീസ് ഉദ്യോഗസ്ഥരും ആരും തൊടുകയില്ല എന്ന് വ്യക്തമായി അറിയാവുന്ന കുറെ ഗുണ്ടകളായ ഗവൺമെന്റ് ഉദ്യോഗസ്ഥരും അവർക്കുവേണ്ടി എന്ത് കൊലവിളിയും നടത്തുന്ന കുറേ തെരുവ് ഗുണ്ടകളും ചേർന്നാണ് കേരളം സംസ്ഥാനം ഭരിക്കുന്നത്. ജനങ്ങൾക്ക് പോലീസിലും കോടതിയിലും ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്.

വഴികൾക്കുള്ള പോകുന്നവനെ അടിച്ച് ഒതുക്കുവാനും, പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഇടിച്ചു കൊല്ലുവാനും, സത്യത്തിനു വേണ്ടി നിൽക്കുന്നവന്റെ വീട്ടിൽ കയറി റെയ്ഡ് നടത്തുവാനും, ഈ നാട് നശിപ്പിക്കുവാനും മാത്രമാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇന്ന് നിലനിൽക്കുന്നത്. സാധാരണ ജനങ്ങൾ തലയിൽ കൈവെച്ച് ജീവിക്കുവാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.

ബ്ലസൺജി, ഹൂസ്റ്റൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.