ആശങ്ക ശക്തമാക്കി കൊവിഡ് വ്യാപനം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 41 മരണം

by Vadakkan | 28 April 2021 7:24 PM

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ജില്ലയിലെ വിവിധ ആശുപത്രികളിലായുള്ളത് 4527 ഓക്‌സിജന്‍ കിടക്കകള്‍. 424 കൊവിഡ് തീവ്രപരിചരണ കിടക്കകള്‍ ആണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായുള്ളത്.സര്‍ക്കാര്‍ ആശുപത്രികളില്‍ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളില്‍ 228 ഐസിയു കിടക്കുകളുമാണ് ജില്ലയില്‍ ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 539 ഓക്‌സിജന്‍ കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 3988 ഓക്‌സിജന്‍ കിടക്കകളും ജില്ലയില്‍ സജ്ജമാണ്. രോഗം സ്ഥിരീകരിച്ച്‌ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റററുകളിലായി ജില്ലയില്‍ 268 പേര്‍ ചികിത്സയിലുണ്ട്.

ജില്ലയില്‍ ഇത്തരം 17 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 855 കിടക്കള്‍ ഒഴിവുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സജ്ജമാക്കിയിട്ടുള്ള ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആകെ 1123 കിടക്കകളാണ് ഉള്ളത്. ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പത്ത് കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 467 കിടക്കള്‍ സജ്ജമാക്കി.

ഇവിടങ്ങളില്‍ 330 പേര്‍ ചികില്‍സയിലാണ്. ഓക്‌സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ്് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 137 കിടക്കള്‍ ആരോഗ്യ വകുപ്പിന്റെ വിവിധ സെക്കന്റ്് ലൈന്‍ ട്രീറ്റ്‌മെന്റ്‌സെന്ററുകളിലായി ലഭ്യമാണ്. കൊവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ഒന്‍പത് സര്‍ക്കാര്‍ ആശുപത്രികളിലായി 669 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 527 പേര്‍ ചികിത്സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികില്‍സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 142 കിടക്കകളും ലഭ്യമാണ്. നിലവില്‍ ജില്ലയില്‍ 57 സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്.

Source URL: https://padayali.com/%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d/