ആരോഗ്യവകുപ്പ് സ്തഭനാവസ്‌ഥയിൽ : വി ഡി സതീശൻ

ആരോഗ്യവകുപ്പ് സ്തഭനാവസ്‌ഥയിൽ : വി ഡി സതീശൻ
January 21 14:53 2022 Print This Article

കൊവിഡ് തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണെന്നും വി ഡി സതീശൻ ആരോപിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്താക്കാൻ കാരണം ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് .

ടിപിആർ അനുസരിച്ച് തൃശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് ദുഃഖകരവും അപഹാസ്യമായിപ്പോയി. സിപിഎം സമ്മേളനങ്ങൾ കൊവിഡ് ബാധ കൂടാനുള്ള കാരണമായി ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരാകുന്നു അവ കണക്കിൽ ഇല്ല .

നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തുന്നത് ഒരു പട്ടികയിലും ഇല്ല . ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.