ആഭരണധാരികൾ ആഭരണ വിരുദ്ധർക്ക് ക്ലാസ്സ് എടുക്കുന്നു.

by padayali | October 4, 2017 12:48 am

ഇന്ത്യാ പെന്തക്കോസ്തു സഭകളിലെ ലോക്കൽ സഭകളിൽ ആഭരണ ധാരികൾക്കു കർത്തൃമേശ കൊടുക്കാൻ പാടില്ല എന്ന് പാസ്റ്റർ കെ സി തോമസ് ശുശ്രൂഷകൻമാരുടെ സമ്മേളനത്തിൽ പറയുകയും, പത്രവാർത്തകളിൽ ഇടംതേടുകയും ചെയ്തത് അധികനാളായില്ല. മാത്രമല്ല ആഭരണ ധാരികൾക്കു അംഗത്വം കൊടുക്കാനും പാടില്ല എന്ന് കർശനമായി നിർദ്ദേശിച്ചു കൈയ്‌യടി നേടുകയും ചെയ്തത് വിശ്വാസികൾക്ക് മറക്കാൻ കഴിയില്ല. എന്നാൽ ഒപ്പം വിസ്മരിക്കപ്പെടാൻ പറ്റാത്ത ചില വസ്തുതകൾ പോലെ പാസ്റ്റർ. കെസി ജോണിന്റേയും, പാസ്റ്റർ. രാജു പൂവക്കാലയുടെയും സഭകളിൽ ആഭരണ ധാരികൾ ഉണ്ട് എന്നുള്ളത് നഗ്ന സത്യങ്ങൾ. അവർക്കു കർത്തൃമേശ വിലക്കും ഇല്ല.

ഇപ്പോൾ കെ സി  തോമസ്‌ ഐ പി സി കേരളാ സ്റ്റേറ്റിന്റെ ലീഡർഷിപ്പിൽ ഇരിക്കുമ്പോൾ തന്നെ പറഞ്ഞ വാക്കുകൾ കാറ്റിൽ പറത്തി. ശുശ്രൂഷകന്മാരുടെ  സമ്മേളനം നവംബറിൽ നടക്കുമ്പോൾ ക്‌ളാസുകൾ എടുക്കാൻ വരുന്നത് ആഭരണ ധാരികളായ രവി മണിയും,ഡി മോഹനും. നവംബർ പതിനാലു മുതൽ തുടങ്ങുന്ന ക്ലാസ്സുകൾ മൂന്ന് സ്ഥലങ്ങളിലായി നടത്തപ്പെടുന്നു. ‘ സഭാ വളർച്ച ‘ യാണ് ചിന്താ വിഷയം

പ്രാദേശിക സഭയുടെ വളർച്ച എങ്ങനെ ഉണ്ടാക്കണം എന്ന് അഭിഷേകം നഷ്ടപ്പെട്ട കേരളാ സ്റ്റേറ്റിൽ ഉള്ള ആർക്കും അറിയില്ല, അതുകൊണ്ടു ചെന്നയിലുള്ള ആഭരണ ധാരികളായ ഇവരെ ഇറക്കി കേരളത്തിലുള്ളവർക്കു ക്ലാസുകൾ നടത്താൻ ഈ നേതൃത്വത്തിന് ലജ്ജയില്ലേ ? മറ്റൊരു മാന്യൻ രവി മാണിയാണ്. തിയേറ്റർ പോലെ സഭയെ നയിക്കാൻ കഴിവുള്ളയാൾ.

ഐപിസിക്ക് ഇതിലും വലിയ ദുർഗതി വരാനുണ്ടോ ? കേരളത്തിലെ ശുശ്രൂഷകർക്കു ഒന്നും പറയാനില്ലേ ?? എന്തായാലും ഐപിസിയുടെ പതനം കണ്ടു കരയുന്ന ഒരുകൂട്ടം വിശ്വാസ സമൂഹം ഒരുമിച്ചു ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ കഴിയുന്നില്ല. കാരണം ഗുണ്ടായിസവും, ഭീഷണിയും കാരണം വാ തുറക്കാൻ ആർക്കും സ്വാതന്ത്ര്യവും ഇല്ല. കേരളത്തിലെ ശുശ്രൂഷകർക്കു വാ തുറന്നു അഭിപ്രായം പറയാൻ പേടിയാണ് കാരണം ട്രാൻഫർ ഭീഷണി..

രവി മണിക്കും, ഡി മോഹനും എന്തുകൊണ്ടും കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തേക്കാൾ വിലയും മാന്യതയും ഉണ്ട് എന്നതാണ് ഇവിടുത്തെ സത്യം. ഒരു ആത്മാവിനെ പോലും നേടാത്തവർക്കു എന്ത് യോഗ്യത ക്ലാസ്സു എടുക്കാൻ. അതുപോലെ പ്രാദേശിക സഭയിലെ പ്രശ്നങ്ങൾ നേരിട്ട് അറിയാൻ നെടുവേലിക്കും, കെ സിക്കും സമയം ഇല്ല. പിന്നെങ്ങനെ അവർ പ്രാദേശിക സഭകളിലെ ശുശ്രൂഷകർക്കു ക്ലാസുകൾ എടുക്കും ? എന്തുകൊണ്ടും കേരളാസ്റ്റേറ്റ് ഐപിസിക്കു ലക്ഷ്യം തെറ്റിയെന്നും, അവർക്ക് യോഗ്യത ഇല്ലാത്തതിന്നാലും ശുശ്രൂഷക സമ്മേളനത്തിന് ക്ലാസ്സുകൾ എടുക്കാൻ എന്തായാലും ആഭരണ ധാരികൾ തന്നെ വരേണ്ടി വരുന്നു. ചിന്തിച്ചാൽ ഇതിലെ വൈരുദ്ധ്യം മനസിലാക്കൻ കഴിയും. എന്തായാലും ഐപിസിയിലെ സീനിയർ ദൈവ ദാസന്മാർ ഇതിനു എതിരെ ശക്തമായി കേരള കൗൺസിലിൽ പ്രതികരിക്കും എന്ന് കരുതുന്നു. കേരളത്തിൽ ഇപ്പോഴും അഭിഷേകം നഷ്ടപ്പെടാത്ത ഒരു കൂട്ടം ദൈവജനം ഉണ്ട്. എന്തായാലും വിശുദ്ധ ജീവിതത്തിനു പ്രാധാന്യം കൊടുക്കണം എന്നാണ് കെ സി കഴിഞ്ഞയിടെ പറഞ്ഞതും ഇപ്പോൾ നടക്കുന്നതും എന്തു ബന്ധം.
പിതാവേ..ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല..ഇവരോട് പൊറുക്കേണമേ…
ദൈവ സഭയെ നശിപ്പിക്കരുതേ എന്ന രാഗത്തിൽ …..തുടരും

Source URL: https://padayali.com/%e0%b4%86%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a7%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%be-%e0%b4%86%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%bc/