ആഭരണം കൊണ്ട് തുലാഭാരം നടത്തിയ പുണ്യാളൻ

ആഭരണം കൊണ്ട് തുലാഭാരം നടത്തിയ പുണ്യാളൻ
December 17 08:30 2016 Print This Article

ഇന്ത്യാ പെന്തക്കോസ്ത് സഭയും പ്രവർത്തനങ്ങളും ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളിലക്കു പോയികൊണ്ടിരിക്കുന്പോൾ ഇതാ വിവാദങ്ങളുമായി വീണ്ടും നേതൃത്വം.
ഇറക്കിയ പ്രസ്താവനകളിൽ തെറ്റ് ഉണ്ട് എന്നല്ല പറഞ്ഞതിന്റെ സാരം, പിതാക്കന്മാർ സൂക്ഷിച്ച മൂല്യങ്ങൾ തുടർന്നും സൂക്ഷിക്കുന്നതിൽ തെറ്റില്ല എന്നാൽ പ്രസ്താവനകൾ ഇറക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അത് ഇറക്കാൻ പ്രാഗത്ഭ്യം ഉണ്ടോ എന്ന് ഒന്ന് സ്വയശോധന ചെയ്യുന്നതിൽ തെറ്റില്ലല്ലോ. എന്നാൽ വിവാദം ആയത് സ്വന്തം ജീവിതത്തിൽ കോടതിമുറിയിൽ നിന്നും ഇറങ്ങാൻ കഴിയാത്ത ഒരാൾ ആണ് ഈ അതി വിശുദ്ധിയുമായി ഇറങ്ങിയത്. കുംന്പനാട് ഹെബ്രോൻപുരത്തെ കേസിന്റെ മേൽ കേസാക്കി ചരിത്രത്തിൽ ഇടം തേടുന്ന ചിലർ ആണ് ഈ പ്രസ്താവനക്കും പിന്നിൽ അതി വിശുദ്ധിയുടെ ചേല ചുറ്റി സ്വയം അഴുകാൻ തയാറായി. സോഷ്യൽ മീഡിയകളിലും നവ മാധ്യമങ്ങളിലും ഇത്രയധികം ചർച്ചകൾ വരുന്നത് ആദ്യം. മാത്രമല്ല ആഭരണ ധാരിയായിരുന്ന പാസ്റ്റർ രവി മണിയെ പോലുള്ളവരെ കുംന്പനാട്ടു കയറ്റി പ്രസംഗിപ്പിച്ചിട്ടു ആണ് ഇത് പറയുന്നത്. ഇപ്പോൾ അദ്ദേഹം ആഭരണധാരിയാണോ എന്ന് വ്യക്തമല്ല എന്നാലും ചിലതു പറയാതെ വയ്യല്ലോ. അനാത്മീകതയുടെ അടിസ്ഥാനകാരണങ്ങള്‍ നെഞ്ചിലേറ്റി ഏതു തോന്ന്യവാസവും കാണിച്ചു നടക്കുന്നവരെ നേതൃനിരയില്‍ ഉള്‍പ്പെടുത്തി പാനൽ ഉണ്ടാക്കുകയും, അതിനു കരണമായവർ തന്നെ ആഭരണമണിയുന്നവര്‍ക്ക് അംഗത്വം കൊടുക്കരുത് എന്ന് പറയേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നത് സംശയങ്ങൾ വളർത്തുന്നു. ഇലക്ഷൻ സമയത്തു ഈ വിശുദ്ധി ഇവർ മറക്കുകയും ചെയ്യും.
സ്വന്തം സഭകളിൽ നിന്നോ മറ്റോ ഇവർ ആരെയെങ്കിലും മുടക്കമോ ?? കണ്ടറിയാം, ചേട്ടന്റെ സഭയിൽ ആദ്യം ശുദ്ധീകരണം തുടങ്ങിയാൽ നന്നായിരുന്നു. ദശാംശനിര്‍ഭരമായ ഒരു സഭ ശുശ്രൂഷകൾക്കപ്പുറം ആത്മാക്കളെക്കുറിച്ചുള്ള ഭാരം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. തിരുത്തലുകള്‍ അനിവാര്യമാണ്, എന്നാല്‍ അത് കേവലം കണ്ണിൽ പൊടിയിടാൻ ആവരുത് എന്ന് മാത്രം. നമ്മുക്ക് ചുറ്റിനും കണ്ണോടിച്ചാല്‍ കാണുന്ന അനാത്മീകതക്ക് എതിരെ ഒരു ചെറുവിരല്‍ എങ്കിലും അനക്കാന്‍ ഈ നേതൃത്വത്തിന് കഴിയുന്നില്ല. സ്വന്തം സഹോദരങ്ങൾ പോലും ചെയ്യുന്ന അഴിമതികൾക്കെതിരെ ശബ്‌ദിക്കാൻ പറ്റാത്തവർ ആണ് ഇപ്പോൾ ആഭരണവുമായി വന്നരിക്കുന്നതു.മലയാളീ പെന്തക്കോസ്തുകാരെ ഇതരസമുദായങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്ന ആഭരണവര്‍ജ്ജനം മാത്രമായിരുന്നില്ല, വേഷം, ജീവിത രീതി ഇവയൊക്കെയായിരുന്നു എന്നാൽ ഇവയൊക്കെ എന്നേ പണയം വെച്ച്, ഗുണ്ടായിസത്തിനു ചുക്കാൻ പിടിച്ചവർ ഇനി ഒരു പ്രസ്താവനയോ,ഉണർവോ വന്നു എന്ന് കാണിച്ചില്ലങ്കിൽ പ്രസ്ഥാനത്തിന്റെ പേര് മറ്റെന്തെങ്കിലുമായി മാറ്റേണ്ടി വരും. അതിനാലാവും ഇങ്ങനെ ഒക്കെ ചില ഭീതികൾ ഇപ്പോള്‍ നേതൃത്വത്തിന് വന്നിരിക്കുന്നത് എന്നു പറയാതെ വയ്യാ. ദുരുപദേശകവൃന്ദത്തെ ചേർത്തുപിടിക്കുകയും അവരെ പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന നേതൃത്വം ആഭരണത്തോടു കാണിക്കുന്ന ഈ വർജജനം അവരെ വിശുദ്ധര്‍ എന്ന് വാഴ്‌ത്താൻ കാരണമാകും എന്നും ചിന്തിച്ചുവോ ?
വിശുദ്ധ ജീവിവിതത്തിനു യാതൊരു പ്രാധാന്യവും കാണിക്കാതെ അഴിമതിയും, കേസും, വഴക്കും, വക്കാണവുമായി നടക്കുന്നവർ ഈആഭരണത്തോടു മാത്രം കാണിക്കുന്ന അതിവിശുദ്ധ വേർപാട് എന്തിനായിരിക്കും. ഐപിസിയുടെ ഒരു ഔദ്യോദിക റെക്കോർഡുകളിലും രേഖപ്പെടുത്താത്ത ആഭരണ വിഷയം എങ്ങനെയാണ് പാസ്റ്റർ കെ സി തോമസിന് ശുശ്രൂഷക സമ്മേളനത്തിൽ പറയാൻ കഴിഞ്ഞത്. എന്തായാലും ഈ ദിവസങ്ങളിൽ വിശുദ്ധിയും വേർപാടും വചനാടിസ്ഥാനത്തിൽ സൂക്ഷിക്കാൻ ഏവർക്കും കൃപ ലഭിക്കട്ടെ
നോട്ട് നിരോധനം നടത്തി മോഡിയുടെ വെള്ള പൂശൽ പോലെ ആയി പോയി സാധാരണ വിശ്വാസികളുടെ ജീവിതത്തിൽ വീണ്ടും ‘ ഉന്തിന്റെ കൂടെ ഒരു തള്ള് ‘ എന്തായാലും ഈ വരുന്ന കുംന്പനാട് കൺവൻഷന് മുന്പേ തന്റെ ഭാഗം ഒരു വിശുദ്ധിയുടെ മുഖം ആക്കാൻ ഉള്ള കെ.സി തോമസിന്റെ നടപടി അപലപനീയം തന്നെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.