ആത്മീയ മുന്നേറ്റം ടീമിനു മികച്ച വിജയം

ആത്മീയ മുന്നേറ്റം ടീമിനു മികച്ച വിജയം
March 03 23:20 2019 Print This Article

തിരുവല്ല : ഐ.പി.സി തിരുവല്ല സെന്റർ തിരഞ്ഞെടുപ്പിൽ ആത്മീയ മുന്നേറ്റം ടീമംഗങ്ങൾ മികച്ച ഭുരിപക്ഷത്തോട് സെന്റർ ഭരണസമിതിയിൽ വിജയിച്ചു.

സെന്റർ ശുശ്രുക്ഷകനും ഐ.പി.സി ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ കെ സി ജോൺ ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു പൂവക്കാല എന്നിവർ നേതൃത്വം നൽകിയ പാനൽ പരാജയപ്പെട്ടത് വരുവാനുള്ള ഐ.പി.സി കേരളാ സ്റ്റേറ്റ് തിരഞ്ഞെടുപ്പിൽ ആത്മീയ മുന്നേറ്റം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തെളിയിച്ചു.

ആത്മീയ മുന്നേറ്റം ടീമംഗമായ പാസ്റ്റർ ബാബു തലവടി വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും വർഷങ്ങളായി തിരുവല്ല സെന്ററിലെയും സ്റ്റേറ്റ് പി വൈ പി എ & സൺ‌ഡേ സ്കൂൾ, കൗൺസിൽ സമിതിയിൽ സജീവ സാന്നിധ്യമായിരുന്നു ബ്രദർ ജോജി ഐപ്പ് കേവലം 4 വോട്ടുകൾക്ക് മാത്രമാണ് ആത്മീയ മുന്നേറ്റം ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ ബ്രദർ നെബു ആമല്ലൂരിനോട് വിജയിച്ചത് എന്നുള്ളതും ആത്മീയ മുന്നേറ്റം ടീമിന്റെ വിജയമായി തന്നെ കരുതാം.

അതേപോലെ, ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിച്ച മുൻ പി.വൈ.പി എ പ്രസിഡന്റ് & ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ബ്രദർ സുധി എബ്രഹാമിനെ ബ്രദർ റോയ് ആന്റണി വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയെന്നുള്ളത് നടക്കുവാൻ പോകുന്ന സ്റ്റേറ്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുള്ളതിൽ സംശയമില്ല.

സെന്ററിലെ അംഗം അല്ലായെങ്കിലും ആത്മീയ മുന്നേറ്റം ടീം ലീഡർ ബ്രദർ അജി കല്ലുങ്കൽ ആണ് ഈ വിജയത്തിന്റെ മുഖ്യ ശില്പിയെന്നുള്ളത് ആത്മീയ മൂല്യമുള്ള ഒരു ഭരണസമിതി നേതൃനിരയിൽ വരണമെന്നുള്ള വിശ്വാസ സമൂഹത്തിന്റെയും ശുശ്രുക്ഷകരുടെയും ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെ മറുപടിയായി കരുതുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.