കൂട്ടം വിട്ടുപോയവനെ മടക്കി വിളിക്കുന്നു…

കൂട്ടം വിട്ടുപോയവനെ മടക്കി വിളിക്കുന്നു…
January 24 10:29 2020 Print This Article

കൂട്ടം വിട്ടുപോയ ആളാണെങ്കിലും.. ഷെമീർ എന്ന പേരിൽ ഒരു പെന്തികോസ് പാസറുടെ വാർത്ത കണ്ടപ്പോൾ ഉണ്ടായ കൗതുകം ആണ് അയാളുടെ ചില വിഡിയോകൾ ഒന്ന് കാണാൻ ശ്രമിച്ചത്…

ചില വീഡിയോ കണ്ടപ്പോൾ തന്നെ അയാളുടെ പേരിൽ കേസ് വന്നതിന്റെ കാരണം വളരെ പെട്ടന്ന് മനസ്സിലായി. പെന്തികോസ് കാരുടെ ഇടയിൽ അവരുടെ വേദം കച്ചവടമാക്കിയ അനേകം കള്ളന്മാരുടെ കള്ളത്തരങ്ങൾഅയാൾ പൊളിച്ചു കെട്ടുന്നുണ്ട്..

കാര്യം അത്രയും ആയപ്പോൾ കണ്ട വാർത്തയെ കുറിച്ച് അറിയാൻ പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വിളിച്ചു.. അവിടുന്ന് കിട്ടിയ മറുപടിയും, കേട്ട വാർത്തയും കൂടി ചേർത്തപ്പോൾ ഉണ്ടായ ചില സംശയങ്ങൾ ചുവടെ ചേർക്കുന്നു…..

1. കൊല്ലം ജില്ലയിൽ ജനിച്ചു വളരുകയും, കഴിഞ്ഞ 18 വർഷത്തോളമായി പാസ്തർ ആയി കൊല്ലത്തു ജീവിക്കുകയും ചെയ്യുന്ന ആളാണ് ഷെമീർ എന്ന് അയാൾ തന്റെ പ്രഭാഷണത്തിൽ പറയുന്നു. അങ്ങനെ എങ്കിൽ ഇയാൾ കൊല്ലത്തു ഈ പണിക്ക് ഒരു മുറിയെടുത്താൽ അയാളെ ആരും തിരിച്ചറിയില്ലേ??

2. ലോകം മുഴുവൻ സഞ്ചരിക്കുന്ന ഒരാൾ ആയ ഷെമീറിന് വേണമെങ്കിൽ ആരും അറിയാതെ ഇങ്ങനെ ഒരു ക്രിയ ചെയ്യാൻ അവസരങ്ങൾ ഉണ്ടായിരിക്കെ ഒന്നിനെ തിരക്കി ഫുഡ്‌പാത്തിൽ ഇറങ്ങേണ്ട ആവശ്യം ഉണ്ടോ??

3. ചില വാർത്തകളിൽ രാത്രിയിൽ നടക്കാൻ ഇറങ്ങിയ രണ്ടു യുവതികളെ അപമാനിക്കാൻ ശ്രമിച്ച പാസ്തർ എന്ന് കാണുമ്പോൾ സ്റ്റേഷനിൽ നിന്ന് കിട്ടിയ മറുപടി ബസ്റ്റോപ്പിൽ നിന്ന നാല് പെണ്ണുങ്ങളോട് “മുറിയുണ്ട് വരുന്നോ എന്ന് ചോദിച്ചെന്നാണ്” (നാല് പെണ്ണുങ്ങളെയും കൊണ്ട് മുറിയിൽ പോകാനുള്ള സ്റ്റാമിന ഒന്നും ഷെമീറിൽ കാണുന്നില്ല. ഇനി ഉണ്ടോ ഷെമീറെ?)

4. രാത്രി 12 മണി കഴിഞ്ഞു നടക്കാൻ ഇറങ്ങുന്ന പെണ്ണുങ്ങൾ കൊല്ലത്തു ഉണ്ടാകുമോ എന്ന സംശയം സ്റ്റേഷനിൽ നിന്ന് കിട്ടിയ മറുപടിയിൽ തീർന്നു… അതായത് ഉത്തമാ… അവർ കേവലം ബസ്റ്റോപ്പിൽ നിന്ന പെണ്ണുങ്ങൾ അല്ലെന്നും അതിൽ രണ്ടെണ്ണം വനിതാ പോലീസും, മറ്റു രണ്ടെണ്ണം പോലീസിന്റെ പുതിയ എടങ്ങേറായ “നിർഭയ”ഗ്രൂപ്പിലെ പെണ്ണുങ്ങൾ ആണെന്നും.

5. ഷെമീറിനെ സ്ഥലത്ത് എത്തിയ പോലീസ് ഉടനെ അറസ്റ്റ് ചെയ്തു എന്ന് “മറുനാടൻ “പറയുമ്പോൾ ഷെമീറിനെ ഫോണിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത് ആണെന്ന് പോലീസ് ഏമാൻ പറയുന്നു.?

6.കൈ കാണിച്ചു വണ്ടിയിൽ കേറിയ യുവതിയോട് അസഭ്യം പറഞ്ഞു എന്ന് മറ്റൊരു വാർത്തയിൽ വായിച്ചപ്പോൾ, പെണ്ണുങ്ങൾ ഒന്നും അയാളുടെ വണ്ടിയിൽ കേറിയിട്ടില്ലെന്നും, അവരെ സ്പർശിക്കുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു…

7. പൂവാല ശല്യംമാത്രമേ അയാളുടെ പേരിൽ ചുമത്തിയിട്ടുള്ളൂ എന്ന് പോലീസ് പറയുമ്പോൾ ഫ്രാങ്കോയെക്കാൾ വലിയ പീഡകൻ ആയി അയാളെ സോഷ്യൽ മീഡിയ വലിച്ചു കീറുന്നു?

തനിക്കെന്താ ഇതിൽ കാര്യം എന്ന് ചോദിച്ചാൽ ഹേയ് എനിക്ക് കാര്യം ഒന്നുമില്ല.പിന്നെ കൂട്ടത്തിൽ നിന്ന് പോയെങ്കിലും പഴയ മുസ്ലിം അല്ലെ എന്നൊരു സ്നേഹം..

ഒരു വാക്ക് കൂടി… ഷെമീറെ, നിനക്ക് വേണ്ടി വാ തുറക്കാനോ പൊരുതാനോ നട്ടെല്ല് ഇല്ലാത്ത പെന്തികോസ് വരില്ല..

ഇനിയും വൈകിയിട്ടില്ല, തിരിച്ചു വരാൻ……

You are Welcome back to Islam…

By ഫാറൂഖ് മുഹമ്മദ്‌. കോഴിക്കോട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.