അമേരിക്കൻ പെന്തക്കോസ്തു സഭകളുടെ നിലപാട് എന്ത് ?

അമേരിക്കൻ പെന്തക്കോസ്തു സഭകളുടെ നിലപാട് എന്ത് ?
March 08 20:05 2020 Print This Article

കൊവിഡ് 19 രോഗബാധയോടെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തൽ. ഇവരെ കണ്ടെത്തി ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാൻ എട്ട് സംഘങ്ങളെ നിയോഗിച്ചു. മതപരമായ ചടങ്ങുകളും കൺവെൻഷനുകളും അടക്കം മാറ്റിവയ്ക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി. പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ശവസംസ്‌കാരം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പുതുക്കുന്ന നടപടി ജില്ലയിൽ നീട്ടിവയ്ക്കും. ഓഫീസുകളിലെയും റേഷൻ കടകളിലെയും ബയോ മെട്രിക് പഞ്ചിംഗ് ഒഴിവാക്കും. മതപരമായ കൺവെൻഷനുകളും ചടങ്ങുകളും നീട്ടിവയ്ക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇത് നമ്മുടെ കൊച്ചു കേരളത്തിലെ കാര്യം.

കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തിൽ പല സാമൂഹിക സാമുദായിക കൂട്ടായ്മകളുടെ നേതാക്കന്മാർ പല രീതിയിലുള്ള തീരുമാനങ്ങൾ എടുത്ത് ജനങ്ങളെ അറിയിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. പല ചർച്ചുകളും സൺഡേസ്കൂൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നു. ആരാധനയ്ക്കിടയിൽ കൈ വസൂരി കൊടുക്കുന്ന രീതി മാറ്റി നമസ്തേ പറയുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. കുർബാന കൊടുക്കുന്നതിനു മുന്നോടിയായി തലയിൽ തൊട്ട് പ്രാർത്ഥിക്കുന്നത് നിർത്തലാക്കുന്നു. അത്യാവശ്യമല്ലാത്തതായ എല്ലാ ചർച്ച് മീറ്റിങ്ങുകളും ക്യാൻസൽ ചെയ്യുകയാണ്. ഈ അവസരത്തിൽ പെന്തക്കോസ് ചർച്ചൂകൾ എന്ത് നിലപാടുകൾ സ്വീകരിച്ചിരിക്കുന്നു…?അടുത്താഴ്ച ഡാലസിൽ നടക്കാനിരിക്കുന്ന ഐ സി പി എഫ് മീറ്റിങ്ങുകൾ നടത്തേണ്ടത് ആയിട്ടുണ്ടോ….? പെന്തക്കോസ്ത്‌ ചർച്ചൂകളിൽ തിരുവത്താഴം കഴിഞ്ഞുള്ള ചുംബനവും കെട്ടിപ്പിടുത്തവും ഒക്കെ ഒഴിവാക്കുന്നതല്ലേ നല്ലത് …? അതുപോലെ തന്നെ തിരുവത്താഴം തയ്യാറാക്കുന്നവർ മാസ്‌ക്കും ഗ്ലൗസും ധരിക്കേണം. അത്യാവശ്യമായ മീറ്റിങ്ങുകൾ ഒഴികെ ബാക്കിയുള്ളത് ക്യാൻസൽ ആക്കി ഭവനങ്ങളിൽ ഇരുന്ന് പ്രാർത്ഥിക്കുവാൻ വിശ്വാസികളെ പ്രേരിപ്പിക്കേണ്ടതാണ്.

ഏറ്റവും പ്രധാനമായത്, ഇനിയുള്ള സമയങ്ങൾ വൻകിട ഫാമിലി കോൺഫറൻസുകളുടെ സമയമാണ്.ഈ ഒരു അവസരത്തിൽ ഇത്തരം കോൺഫറൻസുകൾക്കു പ്രസക്തി ഉണ്ടോ…? ഇത്തരം സാമൂഹിക കൂടിവരവുകളിൽ കൊറോണാ രോഗബാധിതരായി ഉള്ളവർ ഉണ്ടെങ്കിൽ വലിയതോതിൽ രോഗം

( നേരത്തേ രജിസ്റ്റർ ചെയ്തതുകൊണ്ട് പണം നഷ്ടമാകാതിരിക്കാൻ കൊറോണ ബാധിതർ ഉണ്ടങ്കിൽ പോലും വന്നുകളയും, മാത്രമല്ല കൊറോണ വയറസ്‌ ബാധിച്ചാൽ 14 ദിവസത്തിന് ശേഷം മാത്രമേ ഇത് പ്രത്യക്ഷത്തിൽ വെളിപ്പെടു, വിദേശ രാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ചു ഇന്ത്യയിൽ നിന്നും ഒക്കെ കോൺഫറൻസിനെ ലക്ഷ്യമാക്കി വരുന്നവർ യാത്ര ഒഴിവാക്കുക. ഇങ്ങനെയുള്ളവരെ കോൺഫറൻസ് നേതൃത്വം ഒഴിവാക്കി ലോക്കൽ ആൾക്കാരെ മാത്രം കൂട്ടി മീറ്റിങ്ങുകൾ നടത്തുക. പ്രായമുള്ളവർ കഴിവതും വീടുകളിൽ തന്നെ പാർക്കുക.)

വ്യാപിക്കാൻ ഇടയാക്കും എന്നുള്ളത് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത് ആണ്. ആത്മീയതയുടെ മറവിൽ രോഗം വരികയില്ല എന്നും ദൈവത്തിൽ ആശ്രയം വെച്ചാൽ രോഗത്തിൽ നിന്ന് വിടുതൽ കിട്ടും എന്നൊക്കെ പറഞ്ഞുകൊണ്ട് ഇതിനെ ലഘൂകരിച്ച് കാണുന്നതായി അറിയുന്നു. രോഗത്തിൽനിന്ന് വേണ്ട മുൻകരുതലുകൾ എടുക്കുകയും ദൈവം തന്ന അറിവുകൾ നമ്മുടെ രക്ഷയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഉത്തമം.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.