സ്വയം അപഹാസ്യരാകുകയും ഒരു സമൂഹത്തെ മുഴുവൻ അപമാനിക്കുകയും ചെയ്യുന്നവർ സാമൂഹ്യ മാധ്യമങ്ങളിൽ വർദ്ധിക്കുന്നു.

സ്വയം അപഹാസ്യരാകുകയും ഒരു സമൂഹത്തെ മുഴുവൻ അപമാനിക്കുകയും ചെയ്യുന്നവർ സാമൂഹ്യ മാധ്യമങ്ങളിൽ വർദ്ധിക്കുന്നു.
August 06 20:42 2020 Print This Article

കോറോണക്കാലത്ത്‌ പള്ളികളും സഭാ ഹാളുകളും അടഞ്ഞു കിടക്കുമ്പോൾ അതിൽ മനംനൊന്തോ അതോ വാശിക്കൊ ഓൺലൈനിൽ വന്നു പ്രസംഗിക്കുകയും അന്യഭാഷയുടെ വ്യാപാരവും ദൂത് പറയുകയും പ്രവചിക്കുകയും ചെയ്യുന്നവർ കൂടി വരുന്നു. ഒരു മൊബൈലും ഒരു ജി. ബി നെറ്റും ഉണ്ടങ്കിൽ എന്ത് വിഡ്ഢിത്തവും ആർക്കും സോഷ്യൽ മീഡിയയിൽ വിളിച്ചു പറയാം എന്ന സ്ഥിതിയായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാൽ ആരും ചിരിച്ചു പോകും.

ചങ്ങനാശേരിയിലെ ഒരു ഓൺലൈൻ പ്രാർത്ഥനക്കാരി വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് സ്‌ക്രീനിൽ കാണുന്ന കമെന്റ് വായിച്ചു ആ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

ആരോ ഒരാൾ “സണ്ണി ലിയോൺ ” ന് ( പോൺ സ്റ്റാർ ) വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു, സണ്ണി ലിയോണിന്റെ ലങ്സ് ക്യാൻസർ മാറാൻ വേണ്ടി അവർ പ്രാത്ഥിച്ചു, പിന്നീട് ആരോ ആവശ്യപ്പെട്ടത് ” മിയ ഖലീഫ” ( പോൺ സ്റ്റാർ ) യ്ക്ക് കണ്ണിന് കാഴ്ച്ചക്കുറവ്, അത് മാറാൻ പ്രാർത്ഥിക്കുന്നു. അടുത്ത ആവശ്യം ആരോ പറഞ്ഞത് ” സ്വപ്ന സുരേഷ് ” ന്റെ ( സ്വർണ്ണ കടത്തു കേസിലെ പ്രതി )ബിസിനസിന്റെ അഭിവൃദ്ദിക്കുവേണ്ടി പ്രാർത്ഥിക്കാൻ. മറ്റാരോ ” ബിഷപ്പ് ഫ്രാങ്കോ” ( ബാലസംഗ വീരൻ ) യ്ക്കു നീതി ന്യായം നടക്കാൻ. മറ്റൊരാൾ ആവശ്യപ്പെട്ടത് രസകരമായ ഒരു പ്രാർത്ഥനാ വിഷയം”മംഗലശേരി നിലകണ്ഠ” ന് (ഐ. വി. ശശി സംവിധാനം ചെയ്ത “ദേവസുരം” എന്ന മലയാള സിനിമയിൽ ഇന്ത്യൻ നടൻ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് മംഗലശേരി നീലകണ്ഠൻ’ ) വേണ്ടി പ്രാർത്ഥിക്കാൻ ആയിരുന്നു. അതിനും അവർ പ്രാർത്ഥിക്കുന്നു. ( വീഡിയോ താഴെ ) ഇവർ ഒക്കെ ആരായിരുന്നു എന്ന് ആ പ്രാർത്ഥനക്കാരി സ്ത്രീക്ക് അറിയില്ലായിരുന്നോ എന്തോ !! “മുണ്ടക്കൽ ശേഖരന്” വേണ്ടി പ്രാർത്ഥിച്ചില്ല.

മംഗലശ്ശേരി നീലകണ്ഠനിപ്പോൾ തന്നെ സൗഖ്യമാകും

Posted by ‎ماثيو انو‎ on Thursday, August 6, 2020

അതിൽ തെറ്റൊന്നും പറയാനില്ല…
റിക്വസ്റ്റ് അയച്ചവനെ പഴിക്കുന്നവർ കാണും എന്ന് എനിക്ക് അറിയാം.പ്രാർത്ഥനക്കാരിയെ അപമാനിക്കാനോ, ഒരു തമാശക്ക് ട്രോൾ ചെയ്തതോ ഒക്കെ ആയിരിക്കാം.

സോഷ്യൽ മീഡിയയിൽക്കൂടി പ്രാർത്ഥിക്കാൻ അവർക്കുള്ള അവകാശം പോലെ അതിന്റെ താഴെ കമെന്റ് ഇട്ട ആൾക്കും അതിനുള്ള അവകാശമുണ്ട്. ഒരു പബ്ലിക് പ്ലാറ്റ്ഫോമിലാണ്‌ ഇരുവരും. ഇവിടിപ്പോൾ എന്താണ് പറ്റിയത് ?? ആർക്ക് എന്താ കുഴപ്പം എന്ന് ചോദിച്ചാൽ ? ആർക്കും ഒരു കുഴപ്പോം ഇല്ല. ട്രോളന്മാർക്കു ആഘോഷമാക്കാൻ ഒരു വിഷയം കിട്ടി അത്ര തന്നെ. “ വിലയേറിയ മുത്തുകൾ വേണ്ടാത്തിടത്തു വിതറരുത് “ എന്ന വിലയേറിയ മർമ്മം ഇക്കൂട്ടർക്ക് അറിയില്ല. തകർപ്പൻ അന്യഭാഷയും, പ്രവചനവും, ദൂതും ഒക്കെ വന്ന് വിളിച്ചു പറയേണ്ടയിടമാണോ ഫേസ് ബുക്ക് ലൈവ് ? ടി വി യിൽ ഒക്കെ ആണെങ്കിൽ അതൊക്കെ കണ്ടിട്ട് ഫോൺ വിളിക്കുകയോ കത്തെഴുതുകയോ ചെയ്യൂ. പക്ഷെ ലൈവിൽ ഉടനടിയാണ് പ്രതികരണം.

പ്രാർത്ഥനകൾ പ്രഹസന്നം ആകരുത്, അത്‌ നമ്മുടെ വീടിന്റെ ഉൾമുറിയിൽ നടക്കേണ്ടതാണ്. സ്‌ക്രീനിൽ വരുന്ന കമന്റുകൾ കണ്ണും തള്ളി വായിച്ചു വിടുന്നതാണോ യഥാർത്ഥ പ്രാർത്ഥന, അല്ല… ആണോ ? ഇവരെ ഒന്നും നിയന്ത്രിക്കാൻ ഇവിടാരുമില്ലേ ? ഇവരുടെ വീട്ടിൽ പോലും ആരും ഇല്ലേ ? മംഗലശ്ശേരി നീലകണ്ഠനും, മുണ്ടക്കൽ ശേഖരനുമൊക്കെ സിനിമയിലെ കഥാപാത്രങ്ങൾ മാത്രമാണന്നു അറിയാൻ പാടില്ലാത്തവർ ഇത് വായിക്കുന്നുണ്ടെന്നും അറിയാം. സ്വയം അപഹാസ്യരാകുകയും ഒരു സമൂഹത്തെ മുഴുവൻ അപമാനിതരാക്കുകയും ചെയ്യുന്നവർ സാമൂഹ്യ മാധ്യമങ്ങളിൽ വർധിച്ചു വരുന്നു. ഇതിനൊന്നും തടയിടാൻ ആർക്കും കഴിയില്ല.
പത്തുപേർ അറിയാൻ ഒരു എളുപ്പ മാർഗ്ഗമായി ആസ്ത്രീ ( ലൈവ് സ്ത്രീകൾ ) ആഗ്രഹിച്ചെങ്കിൽ അവർക്ക് ലോട്ടറി അടിച്ചു !!! അനുഭവിക്കുക. എല്ലാരും അനുഭവിക്കുക.

ഈ സ്ത്രീയുടെ ലൈവ് ഷെയർ ചെയ്ത്, ( അവർ തന്നെ ശ്വസോഛാസം പോലെ എപ്പോഴും പറയുന്നത്. പ്ലീസ് ഷെയർ. പ്ലീസ് ഷെയർ. ഓരോരുത്തരും 30 ഷെയർ എങ്കിലും ചെയ്യണം. എന്നാലെ ഞാൻ ഇനിയും ലൈവിൽ വരൂ.) കമന്റിട്ടു ആഘോഷമാക്കുന്നവർ ഈ സ്ത്രീ ആരാണ് ? എന്താണ് ? എന്നുകൂടി അറിഞ്ഞിരിക്കേണം.
ചെറിയ ഒരു അന്വേഷണത്തിൽ മനസിലായത് ഇവർ സ്വയപ്രഖ്യാപിത കത്തോലിക്കാ പുരോഹിതയാണ്. മാനസീക വിഭ്രാന്തിയുള്ള സ്ത്രീയാണ്. അതുകൊണ്ടുതന്നെ ഒറ്റയ്ക്കാണ് താമസം.


ഇവരുടെ ഫേസ്ബുക്ക് ലൈവിൽ വന്നു കമന്റിടുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർ ഈ സ്ത്രീയേക്കാൾ മെച്ചപ്പെട്ടവർ ആണന്നു ലേഖകന് ഒട്ടും എതിർ അഭിപ്രായം ഇല്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.