കൊറോണ ഉപേക്ഷിച്ചത് മഴ വെള്ളം കൊണ്ടുപോകും; ആത്മീയ വ്യാപാരികൾ ദയവുചെയ്ത് 2021 നെപ്പറ്റി പ്രവചിക്കല്ലേ

കൊറോണ ഉപേക്ഷിച്ചത് മഴ വെള്ളം കൊണ്ടുപോകും; ആത്മീയ വ്യാപാരികൾ ദയവുചെയ്ത് 2021 നെപ്പറ്റി പ്രവചിക്കല്ലേ
August 08 08:42 2020 Print This Article

ബൈബിൾ ഭാഷയിൽ പറഞ്ഞാൽ ” തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു” എന്നുപറഞ്ഞപോലെ ആയി കേരളത്തിന്റെ എന്നുമാത്രമല്ല ഇന്ത്യയുടെ അവസ്ഥ. കേരളത്തോട്, ഇന്ത്യയോട്, ലോകത്തോട് 2020 ലേക്കുള്ള ദൂത്, ( പ്രവചനം ) 2019 സെപ്റ്റംബർ മുതൽ ദൈവത്തോട് ചോദിച്ചു ചോദിച്ചു ചോദിച്ചു അവസാനം ദൈവം പറഞ്ഞത് എന്നുപറഞ്ഞു 2019 ഡിസംബർ 31 രാത്രി 12 മണിക്ക്, ” 2020 ന്റെ 12 മാസവും, 365 ദിവസവും തഴയ്ക്കുന്ന, പുഷ്ട്ടി വെയ്ക്കുന്ന, സന്തോഷിക്കുന്ന, സമാധാനം അനുഭവിക്കുന്ന, വർഷം ആയിരിക്കും” എന്നാണ് കൊട്ടാരക്കര കള്ളൻ ടിനു ജോർജ്ജ് 2020 പ്പറ്റി കള്ള പ്രവചനം നടത്തിയത്.
കൊട്ടാരക്കര ടിനു ജോർജ്ജ് മാത്രമല്ല, സ്വർഗ്ഗീയ വിരുന്ന് മുതലാളി ‘ ബ്രദർ തങ്കു ‘ (മാത്യു കുരുവിള), അടൂർ ഗ്രേസ് ഫാമിലി മുതലാളി ടിജോ തോമസ്, അഞ്ചൽ ജോൺ താരു, സജിത്ത് ജോസഫ് കണ്ണൂർ, അനി ജോർജ്ജ്, കെ.എ. എബ്രഹാം,ബിജി അഞ്ചൽ, സുരേഷ് ബാബു…….. ഇങ്ങനെപോകുന്നു കള്ളന്മാരുടെ ലിസ്റ്റ്.
2020 അനുഗ്രഹത്തിന്റെ കുത്തൊഴുക്ക് തടഞ്ഞുനിർത്താൻ കഴിയാത്തതുപോലെ പൊട്ടി ഒഴുകി വരും എന്നു നീയൊക്കെ പറഞ്ഞപ്പോൾ കേരളത്തിലെ ജനങ്ങൾ ഇത്രയും പ്രതീക്ഷിക്കാഞ്ഞത് അത് ഞങ്ങൾ വിഡ്ഢികളായ കഴുതകളുടെ തെറ്റ്. സത്യമാണ്. ഞങ്ങൾ ജനങ്ങൾ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല. ആദ്യം കൊറോണ, കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി. ജോലി പോയി. വീടുപോയി, കിടക്കാടം പോയി. ഭീതിയോടെ നാലു ചുവരുകൾക്കുള്ളിൽ ഒരുനേരത്തെ ആഹാരം കഴിച്ചു ഒതുങ്ങി. ഇന്നും കൊറോണയുടെ പിടിയിൽനിന്നും മലയാളികൾ വിമുക്തരായിട്ടില്ല. ഭയം വിട്ടുപോയിട്ടും ഇല്ല.അപ്പോൾ ദാ ” പാമ്പു കടിയേറ്റവന്റെ തലയിൽ ഇടിവെട്ടേറ്റു ” എന്നുപറയുമ്പോലെ അടുത്തത് വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, 2020 തുടങ്ങി ദേ മാസം 8 ആയി. ഇന്നുവരെ ജനം സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നില്ല. കൊറോണയും, പേമാരി,ജല പ്രളയം, ഉരുൾപൊട്ടൽ, മലയിടിച്ചിൽ, എന്നുവേണ്ട ദേ ഇപ്പോൾ കേരളത്തിൽ ആദ്യവും വലുതുമായ വിമാന ദുരന്തം….. 2020 ൽ ദുരന്തങ്ങൾ തീരുന്നില്ല. ഇനിയും എന്തൊക്കെ നാളെകളിൽ സംഭവിക്കും എന്ന് ആർക്കും ഒരു എത്തും പിടിയും ഇല്ല.
ഈ വ്യാജന്മാരുടെ പ്രവചനം കേരളത്തെ മുടിച്ചു തൂത്തുവാരി. ഇവന്മാർ കള്ളന്മാർ ആണന്നു നാളുകളായി പലരും വിളിച്ചുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. അങ്ങനെയുള്ളവർക്ക് വ്യക്തമാക്കി കൊടുക്കാൻ ഇവന്മാരുടെ പ്രവചനത്തിന് വിരോധമായി കാര്യങ്ങൾ സംഭവിച്ചു.


കേരളത്തിലും ഇന്ത്യയിലും മാത്രമല്ല. ഭൂഖണ്ഡങ്ങളിൽ ചിതറി പാർക്കുന്ന എന്റെ പ്രീയ മലയാളി സഹോദരങ്ങളെ, മിത്രങ്ങളെ, നിങ്ങളുടെ കണ്ണുകൾ തുറന്നു കാണു. ഈ ‘കള്ളകാഫറു’ കളെ തിരിച്ചറിയൂ. ഭൂലോക ഫ്രോഡുകളാണ് ഇവന്മാർ. ഇവന്മാരിൽ സ്വർഗ്ഗസ്ഥനായ ദൈവമോ, പരിശുദ്ധാത്മാവോ ഇല്ല. സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും വിളിച്ചുപറയുന്ന ബുദ്ധികെട്ടവന്മാർ. ഈ കള്ള പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെയാണ്. അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു കർത്താവിന്റെ അരുളപ്പാടു എന്നു പറയുന്നു; കർത്താവ് അവരോട് അറിയിച്ചിട്ടില്ലെങ്കിലും അവർ പറയുന്ന പ്രവചനം നിവൃത്തിയായ്‍വരുമെന്നു അവർ ആശിക്കുന്നു. ദൈവം അരുളിച്ചെയ്യാതിരിക്കെ ദൈവം ഏല്പിച്ച ആലോചന എന്നു അവർ പറയുന്നതിനാൽ അവർ മിത്ഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും ചെയ്യുന്നു. അങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നു.

പ്രീയ മലയാളി സുഹൃത്തുക്കളെ നിങ്ങൾ ഇനിയും വഞ്ചിക്കപ്പെടരുത്. മാറാ വ്യാധികളും ദുരിതങ്ങളും ദുരന്തങ്ങളുമായി ഈ 2020 ന് തിരശീലവീഴുമ്പോൾ ഇപ്പോൾ ഒളിച്ചിരിക്കുന്ന ഒരു കൊറോണ രോഗികളെപ്പോലും സൗഖ്യമാക്കുവാൻ കഴിയാത്ത അത്ഭുത രോഗശാന്തിക്കാർ, പ്രവാചക ശ്രേഷ്ടന്മാർ, ഇത്രയും ദുരന്തങ്ങൾ ഉണ്ടായിട്ടും ഇതിനെപ്പറ്റിയൊന്നും വെളിപ്പാട് കിട്ടാത്ത ഫോറൻസിക്ക് പ്രവാചകന്മാർ, ഉൾമുറിയിലെ അലമാരിയുടെ അടിത്തട്ടിൽ മറച്ചുവെച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ കളർ പോലും പറയാൻ കഴിയുന്ന ടിജോ തോമസിനുപോലും ദുരന്തങ്ങളിലെ ഒരെണ്ണം പോലും വെളിപ്പെട്ടില്ല. എന്നിരുന്നാലും അടുത്ത അടവുകൾ പയറ്റാൻ തട്ടിപ്പുകളുമായി രംഗപ്രവേശനം നടത്തും.
മലയാളികൾ ഒന്നടങ്കം എഴുന്നേൽക്കണം. പരസ്യമായി ഇവന്മാരെ വിചാരണ നടത്തി പച്ച ചാണകം വാരി എറിയാൻ യുവജനങ്ങൾ തയ്യാറാവണം.

കൊട്ടാരക്കര ടിനു ജോർജ്ജ്, സ്വർഗ്ഗീയ വിരുന്ന് ‘ മാത്യു കുരുവിള’ (ബ്രദർ തങ്കു), അടൂർ ഗ്രേസ് ഫാമിലി ടിജോ തോമസ്, അഞ്ചൽ ജോൺ താരു, സജിത്ത് ജോസഫ് കണ്ണൂർ, അനി ജോർജ്ജ്, ബിജി അഞ്ചൽ,കെ.എ. എബ്രഹാം, സുരേഷ് ബാബു…….. Etc എന്നിവരോട് ഒരു അപേക്ഷയുണ്ട്. ദയവു ചെയ്ത്, 2021 നെപ്പറ്റി പ്രവചിക്കരുത്. ഞങ്ങൾക്ക് അതും കൂടി താങ്ങാനുള്ള ശക്തിയില്ല. പ്ലീസ്..

“ഇതു വായിച്ചു ആരുടെയെങ്കിലും കുരു പൊട്ടിയൊലിച്ചാൽ സ്വയമായി തുടച്ചു വൃത്തിയാക്കുക എന്നും അറിയിക്കുന്നു.”

 

Predictions about 2020 of the False Prophets

Posted by ‎ماثيو انو‎ on Sunday, July 5, 2020

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.