‘പാലം കടക്കുവോളം നാരായണ’ അത് പണ്ട്, ഇപ്പോൾ പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും

‘പാലം കടക്കുവോളം നാരായണ’ അത് പണ്ട്, ഇപ്പോൾ പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും
November 11 10:27 2019 Print This Article

“അക്കരെ ഇക്കരെ നിന്നാല്‍എങ്ങിനെ ആശ തീരും
നിങ്ങടെ ആശ തീരും.
ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ
ആശ തീരും നിങ്ങടെ ആശ തീരും… ഇത് പഴയ ഒരു ചലച്ചിത്ര ഗാനം. ഈ ഗാനത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ള’ തുത്രൂച്ച’ യാണ്‌ കൊട്ടാരക്കര പ്രവാചകി റീജാ ബിജുവും അങ്ങ് ഷാർജാ പ്രവാചകൻ സൈമൺ ചാക്കോയും.

‘സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല’ എന്ന് വചനം ഉണ്ടല്ലോ, അതുകൊണ്ട് സ്നേഹം അങ്ങ് കവിഞ്ഞൊഴുകുകയാണ്. ഒരാൾ കേരളത്തിലും ( കൊട്ടാരക്കര) ഒരാൾ അങ്ങ് ദുഫായിലും ( ഷാർജ ). കൊട്ടാരക്കരയിൽ നിന്നും ഉത്ഭവിച്ച കള്ളപ്രവാചകിയോടു ദുഫായിക്കാരൻ പാസ്റ്റർക്കുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ഈ പാലം ഇട്ടതുതന്നെ. കേരളത്തിൽ വരുന്ന ദുഫായി പാസ്റ്റർക്ക് കേരളത്തിലെ സഹോദരിമാരെ കൂട്ടി യോഗം അറേഞ്ച് ചെയ്യുന്നത് പ്രവാചകി… അതും സോദരി സമാജത്തിന്റെ മൊത്തം ചിലവും ( ഫുഡ്, വണ്ടിക്കൂലി, എക്ട്രാ വന്നവർക്കും അധ്യക്ഷൻ പാസ്റ്റർക്കും.. അങ്ങനെ എല്ലാം എല്ലാം ) വഹിച്ചത് റീജാ പ്രവാചകി. ആ പണം കൊടുത്തത് സൈമൺ ചാക്കോയും. പകരം തിരിച്ചു ദുഫായിൽ ചെല്ലുന്ന പ്രവാചകിക്കു വേദി ഒരുക്കുന്നത് ദുഫായി പാസ്റ്റർ ചാക്കോച്ചൻ….. ഇങ്ങനെ ഈ പാലം ഇട്ടു കയറ്റിയും ഇറക്കിയും കൊടുക്കൽ വാങ്ങൽ തുടങ്ങിയിട്ട് കുറെ നാളുകളായി. പാലം ഇട്ടാൽ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടായോ?

എന്തായാലും പ്രവാചകിയെ കാണാതെ പ്രവാചകനും പ്രവാചകനെ കാണാതെ പ്രവാചക്കിക്കും ജീവിക്കാൻ മേല എന്ന നിലയിൽ എത്തി കാര്യങ്ങൾ. അതുകൊണ്ട് തന്നെ എല്ലാ മൂന്നുമാസവും അങ്ങോട്ട്‌ ഒന്ന്. ഇങ്ങോട്ട് ഒന്ന് എന്ന നിലയിലാണ് പോക്ക്. ഈ വേലവെപ്പ് എല്ലാം വേലയുടെ പേരിൽ ആണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു റിലാക്സേഷൻ ഒക്കെയുണ്ട്.

മാവേലിക്കരക്കാരനായ സൈമൺ ചാക്കോ ചെയ്തിട്ടില്ലാത്ത തട്ടിപ്പുകൾ തുലോം കുറവാണ്. പിടിച്ചു നില്ക്കാൻ മാർഗ്ഗം ഇല്ലാതെ ദുഫായ്ക്ക് മുങ്ങി. കൊട്ടാരക്കര പ്രവാചകിക്ക് വേദി ഒരുക്കുന്നതും കൊണ്ടു നടക്കുന്നതും ചാക്കോച്ചനാണ്. ഷാർജയിലും ഒരു വലിയ ഉടായിപ്പു വീരൻ തന്നെയാണ് ഈ ചാക്കോച്ചൻ.
റീജയെ വീണ്ടും ഡിസംബർ 7 ന് ദുഫായിൽ ഇറക്കുന്നതും,

പച്ചയായ പുല്പുറങ്ങളിൽ കിടത്തുന്നതും, സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു നടത്തുന്നതും, പ്രാണനെ തണുപ്പിക്കുന്നതും എല്ലാം ചാക്കോച്ചൻ ഇടയൻ തന്നെ.

ഏതായാലും പ്രവാചകിയുടെ സാമ്പത്തിക സ്ഥിതിക്ക് ഒക്കെ വലിയ മാറ്റം വന്നിട്ടുണ്ട്, മാത്രമല്ല ദുഫായി പാസ്റ്ററുടെ കൃപയും നന്നായി വർധിച്ചിട്ടുണ്ട്. അസൂയപ്പെട്ടിട്ടു കാര്യമില്ല മക്കളെ കൃപാവരം വേണം കൃപാവരം… ഗ്ലോറിക്കു മഹത്വം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.