കാൽ മുറിച്ചെങ്കിൽ എന്താ? കുമ്പനാട്ടേക്ക് പോരെ, പകരം രണ്ടു മരക്കാൽ വാങ്ങിത്തരാം;

കാൽ മുറിച്ചെങ്കിൽ എന്താ? കുമ്പനാട്ടേക്ക് പോരെ, പകരം രണ്ടു മരക്കാൽ വാങ്ങിത്തരാം;
October 26 12:21 2019 Print This Article

കഴിഞ്ഞ  ഇരുപത്തിയെട്ടു ദിവസം മുന്‍പ് കുമ്പനാട്ടുവെച്ച് കൗൺസിലർ കം പ്രഫസർ ആയി വിലസുന്ന പാസ്റ്റർ. സിനോജിന്റെ കാര്‍ ലിജോ എന്ന സാധാരണ ദിവസ വേലക്കാരനായ ഒരു യുവാവിന്റെ ബൈക്കിൽ ഇടിക്കുകയും ആ യുവാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു. എന്നാൽ ആ ഇടിയുടെ ആഘാദത്തിൽ ആ യുവാവിന്റെ  കാല് മുറിച്ചു കളയേണ്ടി വന്നു. അപകടത്തിന് ശേഷം സിനോജ് എന്ന വ്യക്തി അപകടത്തിൽ പെട്ട ആ സഹോദരനെ ഒന്നു തിരിഞ്ഞു നോക്കുകയോ, എന്തെങ്കിലും സഹായം എത്തിക്കുകയോ ചെയ്തില്ല. കഴിഞ്ഞ 28 ദിവസമായി നിർദ്ധരരായ ആ കുടുംബം വളരെ ബുദ്ധിമുട്ടിലും കഷ്ടതയിലും കൂടി കടന്നുപോകുന്നു. കൂടാതെ ഈ സഹോദരന് ഒരു പിഞ്ചു കുഞ്ഞും ഉണ്ട്. എന്നാൽ വേദനയോടെ ദുഃഖത്തോടെ ലിജുവിന്റെ മാതാപിതാക്കള്‍ സിനോജിനെ വിളിച്ചു അപകടത്തെ തുടർന്ന് മകന്റെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു എന്നു പറഞ്ഞതിന് സിനോജ് ജോർജ്ജിന്റെ മറുപടി “കാൽ മുറിച്ചെങ്കിൽ എന്താ? കുമ്പനാട്ടേക്ക് പോരെ, പകരം രണ്ടു മരക്കാൽ വാങ്ങിത്തരാം.” എന്ന് ആയിരുന്നു. എന്നാൽ ഇന്നലെ ലിജുവിന്റെ അമ്മയും ബന്ധുക്കളും കുമ്പനാട്ട് എത്തി. ( ജനറൽ ഇലക്ഷന്റെ വോട്ട് എണ്ണുന്ന ദിവസം ) ” ഇവന്‍ ഒരു മനുഷ്യനാണോ, ഇവനും സഹോദരങ്ങള്‍ ഇല്ലേ ? ചോദ്യം പടയാളിയുടെ അല്ല, മറിച്ചു ആ മാതാവിന്റെ ഹൃദയം തകർന്ന് ഏങ്ങലടിച്ചു ചോദിച്ച ചോദ്യമാണ് ( വീഡിയോ താഴെ )
ആ മാതാവിന്റെ നിലവിളിയും വിലാപവും കെട്ടു നാട്ടുകാരും ഓടിക്കൂടി.
അനേകരെ ആശ്വസിപ്പിക്കേണ്ടിയവര്‍ അല്ലെ പാസ്റ്റർമാർ ? മനുഷ്യ ശരിരത്തിലെ അവയവങ്ങളുടെ വില അറിയാത്ത ഇവൻ ഒരു പാസ്റ്റർ ആണോ ? ഇവൻ ഒരു മനുഷ്യനാണോ ? നിങ്ങളുടെ മക്കൾക്കാണ് ഇത് വരുന്നതെങ്കിൽ നിങ്ങൾ സഹിക്കുമോ ? ഇവൻ എന്തോ ദുഷ്ടനാണ്? അവൻ പോലീസിനെ വിളിച്ചാൽ തൂക്കാൻ വിധിക്കുമോ ? ( പോലീസിനെ വിളിക്കും എന്നു ഭീഷണിപ്പെടുത്തി ) എന്റെ ഹൃദയ വേദന മാത്രമാണ് ഞാൻ പറഞ്ഞത്. സ്വാർത്ഥതയും അഹങ്കാരവും അല്ലേ അയാൾ കാണിച്ചത് ? എങ്ങനെയുണ്ട് എന്ന ഒരു മര്യാദ വാക്കുപോലും ചോദിക്കാൻ മനോഭാവം ഇല്ലാത്ത മനുഷ്യനല്ലേ ഇയാൾ ? 28 ദിവസമായി അപകടം നടന്നിട്ടും അത് രഹസ്യത്തിൽ വെച്ചിരിക്കുവല്ലേ ഇയാൾ ? ഒരു മനുഷ്യ ജീവന്റെ വില അറിയാൻ വയ്യാത്ത ഇയാളാണോ ഒരു പാസ്റ്റർ ? ആണോ ?….ഇതെല്ലാം ആ മാതാവ് കരഞ്ഞുകൊണ്ട് സകല അളക്കാരുടെയും മുന്നിൽവെച്ചു സിനോജ് എന്ന സോ കോൾഡ് പാസ്റ്ററോട് ചോദിച്ച ചോദ്യങ്ങൾ. സിനോജ് ജോർജ്ജ് കായംകുളം ആ കുടുംബത്തോട് നീതി കാണിക്കണം. പോലീസ് പിടിച്ചെടുത്ത സിനോജിന്റെ വണ്ടി അന്നു വൈകിട്ടുതന്നെ പാർട്ടിക്കാരനെ കൂട്ടിവന്നു എടുത്തുകൊണ്ടും പോയി.
പാസ്റ്റർ, കൗൺസിലർ, പ്രഫസർ എന്നൊക്കെയുള്ള ലേബലിൽ നടക്കുന്ന ഇയാൾ സത്യത്തിൽ രക്ഷിക്കപ്പെട്ടതാണോ എന്നുകൂടെ സംശയം ഉണ്ട്. വെറും പാസ്റ്റർ, കൗൺസിലർ, പ്രഫസർ ഒക്കെ ആയി വിലസുന്ന താങ്കള്‍ക്ക് മറ്റുള്ളവര്‍ പറഞ്ഞു തന്നിട്ട് വേണോ അവരോടു ഒരു കരുണയുടെ വാക്ക് പറയാനും ആശ്വസിപ്പിക്കാനും ? മനുഷ്യത്വം മരവിച്ചുപോയാൽ എന്തുചെയ്യും ?
തന്റെ കാർ മുട്ടി അപകടത്തിൽപ്പെട്ട ഒരു മനുഷ്യ ജീവനോട് ഒരു മര്യാദയും കാണിക്കാത്ത താങ്കൾ ഒരു മനുഷ്യനാണോ ? താങ്കളെ പാസ്റ്റർ / ഇടയൻ എന്ന് എങ്ങനെ ഉള്ളു തുറന്നു വിളിക്കും ?
സിനോജ് ഈ കുടുംബത്തോട് തെറ്റ് തിരുത്താന്‍ ബാധ്യസ്ഥനാണ്. ഒരു മരക്കാൽ പണിയിപ്പിച്ചുകൊടുക്കാം എന്ന് പരിഹസിച്ച താങ്കൾക്കോ താങ്കളുടെ മക്കൾക്കോ നാളെ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ പ്രതികരിക്കും ?
ഇത്രയും ഒക്കെ കാട്ടി കൂട്ടിയിട്ട് ഒരു ഉളിപ്പും ഇല്ലാതെ നടക്കുന്ന ഇവനെ ഒക്കെ പാസ്റ്റർ എന്നു വിളിക്കുന്നവനെ വേണം ആദ്യം അടിക്കാൻ എന്നാണ് പടയാളിയുടെ പക്ഷം.
സാമാന്യ മര്യാദ എന്ത് എന്ന് അറിയില്ലെങ്കിൽ സിനോജ് ആരോടെങ്കിലും ചോദിച്ചു പഠിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.