പടയാളി ന്യൂസ്‌ മറ്റൊരു തലത്തിലേക്ക്…..

പടയാളി ന്യൂസ്‌ മറ്റൊരു തലത്തിലേക്ക്…..
July 24 19:40 2020 Print This Article

പടയാളി ന്യൂസിന്റെ എല്ലാ വായനക്കാർക്കും ക്രിസ്തുയേശുവിന്റെ നാമത്തിൽ സ്നേഹ വന്ദനം. ഇത്രയും നാൾ നിങ്ങൾ തന്ന സ്നേഹവും, കരുതലും സഹകരണവും സപ്പോർട്ടുമാണ് പടയാളിയുടെ നിലനിൽപ്പ്. എന്നാൽ പടയാളി ന്യൂസ്‌ ഇത്രയും ശക്തമായി വളരാൻ കാരണം എതിരാളികളുടെ വീര്യവും എതിർപ്പും തെറിവിളിയും കേസും ഒക്കെയാണ്. സത്യം പറയാല്ലോ, ” നിങ്ങൾ എന്നെ കമ്യൂണിസ്റ്റ് ആക്കി ” എന്നു പറഞ്ഞപോലെ ആയി കാര്യങ്ങൾ. സത്യം പച്ചയ്ക്കു വിളിച്ചുപറയുന്നത് കള്ളന്മാർക്കും സുവിശേഷത്തിന്റെ പേരിൽ കർത്താവിനെ വിറ്റുതിന്നുന്നവർക്കും, പാവങ്ങളെ പറ്റിച്ചു കോടികൾ സമ്പാദിച്ചവർ, വ്യജ രോഗശാന്തി, വ്യാജാത്മാവ്, കള്ള പ്രവചനം, അന്യാഗ്‌നി- ഫയർ, എന്നിവയുടെ ഹോൾസെയിൽ നേതാക്കന്മാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടും ഉണ്ട്.
അതുകൊണ്ടൊക്കെ അവരുടെ ‘കണ്ണിലുണ്ണിയാണ് പടയാളി’ എന്നുപറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കേരളത്തിലെ തട്ടിപ്പു മുതലാളിമാർ എല്ലാം പടയാളിക്കെതിരെ കൈ കോർത്തു. കേസ് കൊടുത്ത് ഒതുക്കാൻ നോക്കി. ഫേസ് ബുക്ക് പേജ് പൂട്ടിക്കാൻ നോക്കി. കള്ളന്മാരുടെ തട്ടിപ്പുവീഡിയോകൾ, അവരുടെ തട്ടിപ്പുകൾ തുറന്നുകാട്ടുന്ന എഴുത്തുകൾ ഒക്കെ ബ്ലോക്ക് ചെയ്യിക്കാനും യു ട്യൂബ് ചാനൽ ഡിലീറ്റ് ചെയ്യിക്കാനും ഒക്കെ ഇവർക്ക് സാധിച്ചു. അതിൽ പ്രധാനികൾ ബാംഗ്ലൂർ ബെഥേൽ എ ജിയിലെ ഏറ്റുമാനൂരപ്പനും, അടൂർ തട്ടിപ്പ് കേന്ദ്രത്തിന്റെ ഉടമ ഫ്രോഡ് പ്രോഫറ്റ് ടിജോ തോമസുമാണ്. സത്യത്തിൽ പടയാളിയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും കാരണം ഇവരൊക്കെത്തന്നെയാണ്.
അതുകൊണ്ട് തന്നെ ഇപ്പോൾ പടയാളി സ്വന്തം സെർവറിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വീഡിയോകളും ന്യൂസും എല്ലാം ഇനിയും പടയാളിയുടെ സ്വന്തം സെർവറിൽ അപ്‌ലോഡ് ചെയ്ത് പബ്ലിഷ് ചെയ്യുക. ഇവന്മാരുടെ എല്ലാ തട്ടിപ്പു വീഡിയോകളും പടയാളി ന്യൂസിന്റെ വീഡിയോ പോർട്ടിൽ കാണാനാവുന്നതാണ്. ( ആർക്കും എങ്ങനെ, എവിടെ വേണമെങ്കിലും ഷെയർ ചെയ്യാം, ആരും പരാതിപ്പെട്ട് ഡിലീറ്റ് ചെയ്യിക്കാൻ വരില്ല. അഥവാ കോപ്പി റൈറ്റ് പറഞ്ഞു പരാതിപ്പെട്ടാലും ആ പരാതി പടയാളിയുടെ ഡെസ്കിലേക്ക് മാത്രം വരൂ)

ഒപ്പം പടയാളി ന്യൂസ്‌ ഇനിയും നിങ്ങളുടെ വിരൽ തുമ്പിൽ. ( ആൻഡ്രോയിഡ് ഫോണിലും ( ലിങ്ക് താഴെ ചേർക്കുന്നു. ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യാം, ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ) ആപ്പിൾ ഫോണിലും പടയാളിയുടെ ആപ്പ് ലഭ്യമാണ്. – ( ആപ്പിൾ ആപ്പ് ഉടൻ റിലീസ് ആകും )

https://play.google.com/store/apps/details?id=com.suffix.padayali

പടയാളി ന്യൂസിന് സ്വന്തം സെർവറും ഫോൺ ആപ്പും ( ആൻഡ്രോയിഡ് & ആപ്പിൾ ) പേരു വെളിപ്പെടുത്താൻ ആഗ്രഹം ഇല്ലാത്ത പടയാളി ന്യൂസിനെ ഇഷ്ടപ്പെടുന്ന ഒരു സഹോദരന്റെ സംഭാവനയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.