IPC ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണൽ മീറ്റിംഗിന് ആവേശകരമായ തുടക്കം.

IPC ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണൽ മീറ്റിംഗിന് ആവേശകരമായ തുടക്കം.
December 23 15:16 2017 Print This Article

2018 ജൂലൈ 19 മുതല്‍ 22 വരെ ഹയത്ത് റീജന്‍സി ഹോട്ടലില്‍ വച്ച് നടക്കുന്ന 16-)മത് ഐപിസി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണൽ മീറ്റിംഗിന് ആവേശകരമായ തുടക്കം കുറിച്ചു.

നേതൃത്വം കൊണ്ടും സംഘാടകത്വം കൊണ്ടും മികച്ച നിലവാരം പുലർത്തിക്കൊണ്ടായിരുന്നു കിക്കോഫ് മീറ്റിംഗിന് തുടക്കം കുറിച്ചത്. ആത്മീകനിലവാരം നിലനിർത്തി വിശ്വാസ സമൂഹം മടങ്ങിവരണം എന്ന് ആഹ്വനം ചെയ്‌യുകയും അതിനായി പ്രാർത്ഥന ചോദിച്ചുകൊണ്ടുമാണ് പര്യവസാനിച്ചത്‌. പാസ്റ്റര്‍ റോയി ആന്‍റണി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഡാളസ്, ഒക്കലഹോമാ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും, നാഷണല്‍-ലോക്കല്‍ തലത്തിലുള്ള ഭാരവാഹികളും പങ്കെടുത്തു..പാസ്റ്റര്‍ ചാക്കോ ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ലോക്കല്‍ കോര്‍ഡിനേറ്റര്‍ ജോൺസൻ വർക്കി സ്വാഗത പ്രസംഗം നടത്തി.

ഗാന ശുശ്രൂഷകള്‍ക്ക് ലോക്കല്‍ മ്യൂസിക്ക് കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ആര്യപ്പള്ളില്‍, ജിനു വര്‍ഗീസ്, ജോര്‍ജ് റ്റി. മാത്യുസ്, ഷാജി വിളയില്‍,ഫിന്നി സാം എന്നീ റ്റീമുകളെ കൂടാതെ മറ്റു പ്രമുഖരും സംഗീതം ആലപിച്ചതായും സംഘാടകർ അറിയിച്ചു കോണ്‍ഫറന്‍സിന്‍റെ നാഷണല്‍ കണ്‍വീനര്‍ റവ. ഡോ. ബേബി വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി അലക്സാണ്ടര്‍ ജോര്‍ജ്,നാഷണല്‍ ട്രഷറാര്‍ ജെയിംസ് മുളവന, യൂത്ത് കോര്‍ഡിനേറ്റര്‍ ജെറി രാജന്‍…തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, ചിന്താ വിഷയം അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്തവരിൽ നിന്ന് അൻപതിനു മുകളിൽ സ്പോൺസർ ഷിപ് ലഭിച്ചത് ഒരു നല്ല തുടക്കമായി കാണുന്നു എന്ന് പാസ്റ്റർ ബേബി വർഗീസ് പറഞ്ഞു.

ഐ.പി.സി. ടാബര്‍നാക്കിള്‍ സഭാ ശുശ്രൂഷകന്‍ റവ. ഡോ. ജോണ്‍ കെ. മാത്യു ആണ് മുഖ്യ സന്ദേശം നല്‍കിയത്. ഹയത്ത് റീജിയന്‍സില്‍ നടക്കുന്ന ഈ മഹാ സമ്മേളനത്തില്‍ സ്വദേശത്തും നിന്നും വിദേശത്തുനിന്നും അറിയപ്പെട്ട പ്രസംഗകരെയാണ് ക്ഷണിച്ചിരിക്കുന്നത്എന്നാണ് സംഘാടകർ പറഞ്ഞിരിക്കുന്നത്.

പിന്മാറ്റക്കാര്‍ മടങ്ങിവരുവാന്‍, രോഗികള്‍ സൗഖ്യമാകുവാന്‍, പെന്തക്കോസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരാൻ അവരുടെ ആത്മീയ ഉത്തേജനത്തിനു കാരണമായി തീരുവാന്‍, കോണ്‍ഫറന്‍സിന്‍റെ വിജയത്തിനുമായി ദൈവജനം പ്രാർത്ഥിക്കണം എന്ന് സംഘാടകർ അറിയിക്കുകയുണ്ടായി.സമ്മേളനത്തിൽ ലോക്കൽ നാഷണൽ തലത്തിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.