ഫേക്കന്മാരെ സൂക്ഷിക്കുക !!

ഫേക്കന്മാരെ സൂക്ഷിക്കുക !!
December 31 23:26 2019 Print This Article

പ്രിയ വായനക്കാർ പടയാളി ന്യൂസിന് നൽകിയ എല്ലാ സ്വീകാര്യതയ്‌ക്കും പ്രതികരണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. സത്യം സത്യമായി പെന്തക്കൊസ്തു സമൂഹത്തിന്റെ പുഴുക്കുത്തുകളെയാണ് പടയാളി പുറത്തു കൊണ്ട് വരുന്നത്. പടയാളിക്കു ഒറ്റലക്ഷ്യമേ ഉള്ളു.

വിശ്വാസ സമൂഹം ചതിയന്മാരെ തിരിച്ചറിഞ്ഞു ദൈവത്തിനു മാത്രം മഹത്വം കൊടുക്കുക!! ദൈവസഭകൾ വചന പ്രകാരം മുൻപോട്ടു പോകുക!!

മനഃപ്പൂർവ്വമായി ആരെയും മുറിപ്പെടുത്തുക എന്നത് പടയാളിയുടെ അജണ്ട അല്ല. എന്നാൽ സത്യം തുറന്നു കാട്ടുമ്പോൾ പലരും മുറിപ്പെട്ടേക്കാം. ഇപ്പോൾ ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത് പടയാളി വെബ് സൈറ്റ്, ഫേസ് ബുക്ക് പേജ് തുടങ്ങിയവയുടെ ലോഗോ ഉപയോഗിച്ച് ഫേക്ക് പടയാളി പേജ് ഉണ്ടാക്കി ഞങ്ങളുടെ ലക്ഷ്യത്തിനപ്പുറത്തുള്ള വസ്തുതകൾ, പോസ്റ്റുകൾ വീഡിയോകൾ ഷെയർ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുമാത്രമാണ്.

എന്നാൽ ഇത്തരം ഫേക്ക് പേജുകൾ, ഐഡികൾ ഉപയോഗിച്ച് വരുന്ന ഒന്നിനും പടയാളി ഉത്തരവാദിയല്ല. വ്യാജന്മാരെയും വ്യാജ പേജുകളും, ഐഡികളും തിരിച്ചറിഞ്ഞു ചതിയിൽ നിന്നും രക്ഷപ്പെടുക. വ്യാജ പേജുകൾ ഷെയർ ചെയ്യുന്ന വീഡിയോകൾ, പോസ്റ്റുകൾ കണ്ടാൽ ഓർക്കുക ഇവ ഒറിജിനൽ പടയാളി എന്ന സൈറ്റിന്റെയോ, പേജിന്റെയോ അല്ല.

സ്നേഹപൂർവ്വം നിങ്ങൾ ഇതിൽ നിന്നും ഒഴിഞ്ഞിരിക്കുക! ഏവർക്കും ദൈവം അനുഗ്രഹിക്കപ്പെട്ട ഒരു പുതുവർഷം നൽകട്ടെ എന്ന് ആശംസിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.