പാസ്റ്റർ. ടി ഡി ബാബുവിന്റെ ചതികൾ

പാസ്റ്റർ. ടി ഡി ബാബുവിന്റെ ചതികൾ
January 08 04:18 2020 Print This Article

ഐപിസി കൊട്ടാരക്കര മേഖലയുടെ  വജ്ര ജൂബിലിയോടനുബന്ധിച്ച് ഇന്ന് പ്രസംഗികനായി വരേണ്ടിയിരുന്ന പാസ്റ്റർ. ടി.ഡി.ബാബു ഒരുക്കൂട്ടം പാസ്റ്റേഴ്സിനെയും വിശ്വാസികളെയും വഞ്ചിച്ചു.

പലപ്പോഴും കൊട്ടാരമേഖലയിൽ പല സഭകളിലും കൺവൻഷനുകളിൽ ശുശ്രൂഷിക്കുന്ന ഒരാൾ കൂടിയാണ് ഇദ്ദേഹം. ഒരു വർഷം മുൻപ് ഈ കൺവൻഷനുവേണ്ടി ക്ഷണിച്ചു ഡേറ്റും കൊടുത്ത് ഉറപ്പു നൽകിയിട്ട് ഇന്ന് അവസാന സമയമായപ്പോൾ ചില ദിവസങ്ങൾക്ക് മുൻപ് തന്റെ കാറിൽ ഇരുന്നു ചുമച്ചപ്പോൾ തന്റെ വാരിയെല്ല് പൊട്ടിയെന്നും അതുകൊണ്ട് പ്രസംഗിക്കാൻ പറ്റില്ലെന്നും കള്ളം പറഞ്ഞു ഇദ്ദേഹം അതേ ദിവസം വയനാട്ടിൽ ഏതോ മുന്തിയ കൺവൻഷനു പോയി പ്രസംഗിക്കുന്നത് ലൈവ് ആയി വീഡിയോയിൽ  കാണാം. എന്തിനാണ് ഇദ്ദേഹം ഇങ്ങനെ ഒരു സമൂഹത്തെ വഞ്ചിച്ചു കൺവൻഷനുവേണ്ടി നെട്ടോട്ടം ഓടുന്നത് ? എന്തായാലും തികച്ചും മാന്യമല്ലാത്ത ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഇവരെപ്പോലുള്ളവരെ മറ്റു സ്റ്റേജുകളിൽ കയറ്റരുത്. അല്പത്തിൽ വിശ്വസ്തരല്ലാത്ത ഇവരെ എന്തിനു കൂടുതൽ പ്രോഗ്രാമുകൾക്കും കൺവൻഷനുകൾക്കും വിളിക്കണം ? കൂടുതൽ എന്തിന് പറയണം. ഇദ്ദേഹത്തെയൊക്കെ വിളിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ?
ഇതിനു മുൻപും ഇദ്ദേഹം ഇങ്ങനെ പ്രവർത്തിച്ചതായി അറിയുന്നു. ക്ഷണം    സ്വീകരിച്ചവർ ആ മാന്യത പുലർത്തണം. വരാമെന്നു ഏൽക്കുകയും പിന്നെ കാലുവാരുകയും ചെയ്യുന്നത് കൺവൻഷൻ പ്രസംഗികർക്കു ചേർന്നത് അല്ല.
അല്ലങ്കിൽ തന്നെപ്പോലെ ഇത്രയും തിരക്ക് മറ്റാർക്കും ഇല്ല എന്ന് കാണിക്കാൻ ആവും ഇങ്ങനെയൊരു പ്രഹസനം. വാരിയെല്ല് പൊട്ടിയാലും ഒടിഞ്ഞാലും അടുത്ത ആഴ്ച നടക്കുന്ന കുമ്പനാട് ജനറൽ കൺവൻഷന് ഒരു ദിവസം പ്രസംഗം ഉള്ളതുകൊണ്ട് വരാതിരിക്കുവോ എന്ന് നോക്കാം. ഇങ്ങനെ മനുഷ്യരോട് വിശ്വസ്തത പുലർത്താത്ത ഇവരൊക്കെ എത്ര മലമറിക്കുന്നവരായാലും ദൈവത്തോട് എത്രമാത്രം വിശ്വസ്തർ ആയിരിക്കും ??

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.