ബാംഗ്ലൂർ ബെഥേൽ എ. ജിയും പന്നംപിടിച്ച ആൾക്കാരും, പിന്നെ 5 നോട്ടെണ്ണൽ മെഷീനുകളും

ബാംഗ്ലൂർ ബെഥേൽ എ. ജിയും  പന്നംപിടിച്ച ആൾക്കാരും, പിന്നെ  5 നോട്ടെണ്ണൽ മെഷീനുകളും
June 25 08:08 2020 Print This Article

അനുഗ്രഹവും സ്വർഗ്ഗവും പറഞ്ഞു മോഹിപ്പിച്ചും, ശാപം നരകം പറഞ്ഞു പേടിപ്പിച്ചും ജനങ്ങളെ അടിമകളാക്കി ആത്മീയതയെ കോടികൾ ടേണോവറുള്ള ബിസിനസ് ആക്കിമാറ്റിയ അപ്പനും മക്കളും. കോറോണയെക്കാളും വലിയ ആത്മീയ വൈറസ്സുകൾ തന്നെ. എനിക്ക് നൽകുവാൻ പറ്റുന്നത് ഒരു രൂപ ചിലവില്ലാത്ത ഉപദേശവും പ്രാർത്ഥനയും മാത്രം. പകരം നിങ്ങൾ എനിക്കു തരേണ്ടത് നിങ്ങളുടെ ബാങ്ക് ബാലൻസ്. ( സോറി, ചുളുങ്ങിയത്, മടങ്ങിയത് ഇവ എടുക്കില്ല.) ഈ വർഗ്ഗീസ് ദൈവത്തിനുമുമ്പേ ജനിച്ചവൻ തന്നെ.

ഏതു ഭോഷ്കും ആധികാരികമായി ഒരു ഉളിപ്പും ഇല്ലാതെ അവതരിപ്പിക്കുവാൻ കഴുവുള്ളവരിൽ ഏറ്റവും പ്രമുഖനാണ് ബാംഗ്ലൂർ MA വർഗ്ഗീസ്.

ഇയാളുടെ ഒരു വീഡിയോ കണ്ടപ്പോൾ, ഒരു നേരത്തെ ആഹാരത്തിന് നിവൃത്തിയില്ലാതെ കഷ്ടപ്പെട്ടു കണ്ണുനീരോടെ ദുരിതമനുഭവിച്ചു പ്രാർത്ഥിച്ചു ജീവിച്ച ദൈവഭൃത്യന്മാരെ ഓർത്തുപോകുന്നു. സാധുക്കളായ ദൈവജനത്തിന്റെ മിക്സെഡ് പിടിയരിയും,കൊച്ചു കൊച്ചു സ്തോത്രകാഴ്ച്ചയും ഉപയോഗിച്ചു കുടുംബം പുലർത്തിയിരുന്ന ദൈവദാസന്മാർ. നല്ല ആഹാരം കഴിക്കാൻ ഇല്ലാത്തനാളുകൾ, കുട്ടികൾക്ക് നല്ല വസ്ത്രമോ, നല്ല സ്‌കൂളിൽ വിട്ടു പഠിപ്പിക്കുവാനോ കഴിയാതെ യാതന അനുഭവിച്ച ദൈവദാസന്മാർ, എത്രയോ ദൈവദാസന്മാരുടെ കുഞ്ഞുങ്ങൾ, ഭാര്യമാർ ഒക്കെ പട്ടിണിമൂലം മരണപ്പെട്ടിട്ടും അവർ ദൈവം വിളിച്ചാക്കിയ വേലയിൽ വിശ്വസ്തർ ആയിരുന്നു. അന്നു അവർ സ്വപ്നം കണ്ടത് നോട്ട് എണ്ണുന്ന മെഷീൻസ് അല്ലായിരുന്നു. മറിച്ചു നിത്യത ആയിരുന്നു.
ഈ ഭോഷ്കിന്റെ ആത്മാവ് വിളിച്ചു ആക്ഷേപിച്ച ” പന്നം പിടിച്ച ആൾക്കാരുടെ പിച്ചക്കാശ് ” എന്നുപറഞ്ഞ ആ തുക ഇയാൾക്ക് പിച്ചക്കാശ് ആയിരിക്കും. എന്നാൽ ദൈവസന്നിധിയിൽ ഏറ്റവും വലുതാണ്. അവരുടെ ഞെരുക്കത്തിൽ മിച്ചം വെച്ചു ദൈവദാസന്മാർക്ക് കൊടുത്തവരുടെ തലമുറകളെ ചിന്തിക്കുന്നതിലും ഉപരിയായി ദൈവം മാനിച്ചത് ? ദൈവദാസന്മാർ അവരുടെ ഞെരുക്കത്തിലും കഷ്ടതയിലും പട്ടിണിയിലും പടുത്തുയർത്തിയ പ്രസ്ഥാനമാണ് പെന്തക്കോസ്ത് പ്രസ്ഥാനം. അത് ഇന്നത്തെ ഈ നിലയിലേക്ക് അധംപ്പതിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് ബെഥേൽ എ ജിയെന്ന കൾട്ട് പ്രസ്ഥാനമാണ്. എത്രയോ കൂത്താടി കള്ളന്മാരെയാണ് ഈ പ്രസ്ഥാനം ജനിപ്പിച്ചുവിട്ടത്. അതൊക്കെ പാവങ്ങളെ കുത്തി ചോര വലിച്ചൂറ്റി ജീവിക്കുന്നു. പാവങ്ങൾ കഷ്ടപ്പെട്ട് തെരുവിലും വെയിലത്തും വിയർത്തു അധ്വാനിച്ചു കൊണ്ടുവരുന്ന ദശാംശവും സ്തോത്ര കാഴ്ചയും പിച്ചക്കാശ് എന്നും, ആ വിശ്വാസികളെ പന്നം പിടിച്ച ആൾക്കാർ എന്നും അധിക്ഷേപിച്ച ഇയാളുടെ മേൽ വസിക്കുന്നത് ദൈവാത്മാവ് അല്ലേ അല്ല. ഭൂതാത്മാവാണ്.
ദൈവത്തിന് ആരുടേയും പണം ആവശ്യമില്ല. പക്ഷെ ആ പ്രവർത്തിയിലൂടെ വെളിപ്പെടുന്ന മനസ്സ് ആണ് ദൈവം നോക്കുന്നത്. വിശ്വാസികളുടെ ഏറ്റവും കൂടിയ പണം വേണ്ടത് MA വർഗ്ഗീസിനെപ്പോലെയുള്ള ആത്മീയ കുത്തക മാഫിയ മുതലാളിക്കാണ്. ഇയാളുടെ മകൻ 100 കോടി രൂപയ്ക്ക് ബാംഗ്ലൂരിൽ ഏക്കറുകൾ എഴുതിയത് ഈ പാവങ്ങളായ വിശ്വാസികളുടെ വിയർപ്പിന്റെ കൂലിയല്ലേ ? അല്ലാതെ അധ്വാനിച്ചു ഉണ്ടാക്കിയത് അല്ലല്ലോ? സമ്പത്തു കുമിഞ്ഞുകൂടിക്കഴിയുമ്പോൾ അധ്വാനിക്കുന്നവന്റെ വിയർപ്പുമണമുള്ള 50 രൂപയും 100 രൂപയും ഒക്കെ പിച്ചക്കാശ് പോലെ തോന്നുക സ്വാഭാവികമാണ്. ഈ അഹങ്കാരത്തിന്റെ ഒക്കെ മറുപടിയാണ് മാസങ്ങളായി വരുമാനമില്ലാത്ത അടഞ്ഞുകിടക്കുന്ന നൂറു കണക്കിന് ആലയങ്ങൾ

ഭണ്ടാരത്തിൽ രണ്ടു കാശിട്ട ദരിദ്രയായ വിധവയുടേത് പിച്ചക്കാശെന്നല്ല കർത്താവ് പറഞ്ഞത്, മറിച്ച് എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നും ഇട്ടു, ഇവളോ ഇല്ലായ്മയിൽ നിന്നു തന്റെ ഉപജീവനത്തിൽ നിന്നു തനിക്കുള്ളത് മുഴുവൻ ഇട്ടു.

വിശ്വാസികൾ അവരുടെ ഇല്ലായ്മയിൽ നിന്നും മുണ്ടുമുറുക്കിയുടുത്ത് കഷ്ടപ്പെട്ടു മിച്ചം പിടിച്ചും വലിയ പട്ടണങ്ങളിൽ ചെറിയ ജോലിയെടുത്തു ജീവിക്കുന്ന സാധരണക്കാരന്റെ സ്തോത്ര കാഴ്ച പിച്ചക്കാശ് എന്ന് പറഞ്ഞു പുശ്ചിച്ചു ദുഷിച്ച ഈ ദുരുപദേശകനെതിരെ പെന്തക്കോസ്തു സമൂഹം ഒന്നാകെ പ്രതികരിക്കണം. വിശ്വാസികളുടെ ഇല്ലായ്മയിൽ ദൈവവേലയെ സ്നേഹിച്ചു കൊടുത്തത് പിച്ചകാശ്. ഇത് അഹങ്കാരം തന്നെയല്ലേ ? 100 കോടിയുടെ വസ്തുവും ഇയാൾക്കുണ്ടായ ഈ സൗഭാഗ്യവും ധനമൊക്കെ പാവപ്പെട്ട ദൈവമക്കളുടെ വിയർപ്പിന്റെതാണ് എന്ന് മറക്കാതിരിക്കട്ടെ.

ഇത്രയും ഒക്കെ ആയിട്ടും ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കാൻ ശക്തിയില്ലാത്തവരെക്കുറിച്ചു യശയ്യാവ്‌ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. “അവന്റെ കാവൽക്കാർ കുരുടന്മാർ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, അവരെല്ലാവരും കുരെപ്പാൻ വഹിയാത്ത ഊമനായ്‍ക്കൾ തന്നേ; അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.”യെശയ്യാ 56 : 10.

ഇയാളുടെ സഭയിൽ ഉള്ളവർക്ക് വിദ്യാഭ്യാസം ഉണ്ടങ്കിലും 10 പൈസയ്ക്കു വിവരം ഇല്ല. നല്ലതും തീയതും ഒന്നും മനസിലാക്കാൻ കഴിയാതെ ഇയാളുടെ ചവയിൽ ഉള്ള ജനങ്ങളെ ഇയാൾ ഹിപ്നോട്ടിസം ചെയ്തു അടിമകളാക്കി വെച്ചിരിക്കുന്നു.

M A വർഗ്ഗീസിനെപ്പോലുള്ള ഈ നായ്‍ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ‍ തന്നേ; ഈ ഇടയന്മാരോ സൂക്ഷിപ്പാൻ അറിയാത്തവർ‍; അവരെല്ലാവരും ഒട്ടൊഴിയാതെ താന്താന്റെ വഴിക്കും ഓരോരുത്തൻ താന്താന്‍റെ ലാഭത്തിന്നും തിരിഞ്ഞിരിക്കുന്നു.(യെശയ്യാ 56:11)

കഴിഞ്ഞ ദിവസം ഈ മഹാന്മാർ നടത്തിയ (WOW – Worship On Wheels) പച്ച മലയാളത്തിൽ പറഞ്ഞാൽ ചക്രങ്ങളുടെ മുകളിലെ ആരാധന )
കാറിലും ഇരുചക്ര വാഹനങ്ങളിലും പരേഡ് ഗ്രൗണ്ടിൽ വന്നു കേറി ചന്തക്കവലയിലെ ഉന്തുവണ്ടിയിൽ നിന്നും പൊതിക്കടല വാങ്ങുമ്പോലെ പ്രീ പായ്ക്ക്ഡ് അപ്പവും വീഞ്ഞും ( തിരുമേശ ) വാങ്ങി അവിടെ എവിടെയെങ്കിലും പാർക്ക് ചെയ്ത് സ്‌ക്രീനിൽ ഏറ്റുമാനൂരപ്പനെ കണ്ടു ലൗഡ് സ്പീക്കറിൽകൂടി കേട്ടു പായ്ക്കറ്റ് പൊട്ടിച്ചു ശാപ്പിടാം. ( ശോധനചെയ്തു ഭക്തിയോടും ഭയത്തോടും കൂടി ചെയ്യേണ്ട തിരുമേശ അലക്ഷ്യമായി വാരിവലിച്ചു ഞണ്ണിയ ഇവന്മാരെ ദൈവം വെറുതെ വിടുമെന്ന് തോന്നുന്നില്ല ) ശേഷം ഇറങ്ങിപ്പോകുമ്പോൾ വാതിലിൽ വെച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടിയിൽ ദശാംശവും സ്തോത്രകാഴ്ചയും നിക്ഷേപിച്ചു പുറത്തേയ്ക്ക് പോകണം.
സത്യത്തിൽ ഈ കോപ്രായം ദൈവജനത്തോടുള്ള സ്നേഹം കൊണ്ടോ, ദൈവത്തോടുള്ള ഭക്തിമൂത്തിട്ടോ അല്ല. മറിച്ച്, കഴിഞ്ഞ ചില മാസങ്ങൾ ആയി വരുമാനം കുറവ്. റിസർവ് ബാങ്കിൽ നോട്ടുകൾ എണ്ണാൻ എണ്ണൽ മെഷീൻ ഉള്ളതുപോലെ ഈ ചവയിൽ 5 നോട്ടെണ്ണൽ മെഷീൻസ് ഉണ്ട്.( പടയാളി പറഞ്ഞതല്ല, ഏറ്റുമാനൂരപ്പൻ വിളിച്ചു പറഞ്ഞതാണ്. വീഡിയോ തെളിവ് ഉണ്ട്. ) നല്ല ബാങ്കുകളിൽ രണ്ടു മെഷീൻസ് കാണു. പക്ഷേ ബെഥേലിൽ 5 എണ്ണം. കൊറോണയുടെ വ്യാപനം ഈ തട്ടിപ്പു കേന്ദ്രങ്ങളുടെ വരുമാനം ചില്ലറയൊന്നുമല്ല കുറച്ചത്. സൂമിൽ കൂടി മീറ്റിങ്ങു നടത്തി ഗൂഗിൾ പേ, ആപ്പിൾ പേ, ബാങ്ക് ട്രാൻഫർ ഇങ്ങനെയൊക്കെ ചെയ്‌താൽ ചിന്തിക്കുന്നതുപോലെ കിട്ടുകയും ഇല്ല, അതെല്ലാം റെക്കോർഡിക്കൽ ആകുകയും ചെയ്യും. പിന്നെ ടാക്സ് ഫയലിൽ അതൊക്കെ രേഖപ്പെടുത്തണം. എന്നാൽ പണമായി വന്നാൽ 5 മെഷീനിൽ ഇട്ടു എണ്ണി ചാക്കിൽ നിറച്ചു ഗോഡൗണിൽ പൂഴ്ത്താം. അങ്ങനെ ചിന്തിച്ചിരുന്ന ഏറ്റുമാനൂരപ്പന്റേയും മക്കളുടേയും ഉള്ളിൽ ഒന്നൊന്നര ലഡു ഒന്നിച്ചുപൊട്ടുന്നു. അങ്ങനെയാണ് WOW, ചക്രങ്ങളുടെ മുകളിലെ ആരാധന എന്ന ഐഡിയ ഉടലെടുത്തത്.

യിസ്രായേൽ രാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന് പോകും മുൻപ് ദൈവത്തോട് ആലോചന ചോദിക്കാൻ രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്ന ചരിത്രം രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുന്നു. അവിടെ 400 ഓളം പ്രവാചകന്മാർ അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പ്രവചിച്ചു. ഏകദേശം നാനൂറു പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.( അതിനർത്ഥം ഈ 400 എണ്ണവും യഹോവയുടെ പ്രവാചകന്മാർ അല്ലായിരുന്നു എന്നല്ലേ ?) അതിന്നു യിസ്രായേൽരാജാവു ആഹാബ് യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു.

അങ്ങനെ മീഖായാവിനെ വിളിച്ചുകൊണ്ടുവന്നപ്പോൾ അവന്റെ പ്രവചനം “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. ആഹാബ് രാമോത്തിൽ പോയി യുദ്ധത്തിൽ പട്ടുപോകേണ്ടതിന് ആഹാബിന്റെ 400 പ്രവാചകന്മാരുടെ വായിലും യഹോവ ഭോഷ്കിന്റെ ആത്മാവിനെ കൊടുത്തിരിക്കുന്നു; ( 1 രാജാക്കന്മാർ 22 ) അതേ ചരിത്രം ഇവിടേയും ആവർത്തിക്കപ്പെടുന്നു. MA വർഗ്ഗീസിന്റെ മേൽ ഭോഷ്ക്കിന്റെ ആത്മാവാണ് വ്യാപാരിക്കുന്നത്. നാളുകളായി ഇയാൾ അനേക സഭകളെ, ദൈവദാസന്മാരെ, ജനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങൾ പണം പിരിച്ചു 100 കോടിയുടെ വസ്തുവാങ്ങി. ഇനിയും അതിൽ കെട്ടിടം പണിയാൻ എത്രകോടികൂടി വേണം ? അതും നിങ്ങളുടെ മക്കളുടെ പേരിൽ വസ്തുവാങ്ങി കെട്ടിടങ്ങൾ പണിയുന്നു. നിങ്ങൾ യഥാർത്ഥ ദൈവ ഭൃത്യനാണെങ്കിൽ നിങ്ങൾ സ്വരൂപിച്ച 100 കോടിയുടെ തുകയ്ക്കും, നിങ്ങളുടെ വളർച്ചയ്ക്കും അനുസരിച്ചു 50 പാവങ്ങളായ കുടുംബങ്ങളെ കണ്ടുപിടിച്ചു മഴയും വെയിലും കൊള്ളാതെ കയറി കിടക്കാൻ ഓരോ ചെറിയ കൂര പണിതുകൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സ്വർഗ്ഗം സന്തോഷിച്ചേനെ. പടയാളിയും നിങ്ങളെ പുകഴ്ത്തിയേനെ. ഇതിപ്പോൾ നിങ്ങൾ പിരിക്കുന്നു. നിങ്ങൾ വിഴുങ്ങുന്നു. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും അവർക്ക് വരുവാനിരിക്കുന്ന തലമുറകൾക്കും സമ്പാദിച്ചു വെയ്ക്കുന്നു

അതുകൊണ്ട് ദൈവജനമേ, നിങ്ങളുടെ വിയർപ്പിന്റെ പങ്ക് അർഹതയുള്ളവർക്ക് കൊടുക്കുക, ട്രാക്റ്റുമായിട്ട് രാവിലെ സുവിശേഷം പറയാൻ പോകുന്ന പാവം ദൈവദാസൻമാരുണ്ട്. തെരുവുകളിൽ നിന്ന് സുവിശേഷം പറയുന്ന ദൈവദാസൻമാരുണ്ട്, സ്വന്തം ബുദ്ധിമുട്ടുകൾ ആരോടും പറയാതെ ജീവിക്കുന്നവരുണ്ട് അവർക്ക് കൊടുക്കുക. നമ്മൾ വിശ്വാസികൾ പലപ്പോഴും സ്റ്റാന്റേർഡും പേരും പ്രശസ്തിയും ഒക്കെ നോക്കി കൊടുക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. പാവപ്പെട്ട ദൈവദാസൻമാർക്ക് കൊടുക്കുമ്പോൾ അവർ കണ്ണുനീരോടെ സ്തോത്രം ചെയ്യും, കരഞ്ഞുകൊണ്ട് ഒരുനേരമെങ്കിലും നിങ്ങളെ ഓർക്കും. അതാണ് അനുഗ്രഹമായി നിങ്ങൾക്കും തലമുറകൾക്കും ഭവിക്കുന്നത്.

സൂർത്തുക്കളെ……ദേ വന്നിട്ടുണ്ട്, ഭോഷ്കിന്റെ പിതാവായ ബാംഗ്ലൂരപ്പൻ, MA വറീത്…"ഇത് എന്റെ ഗർഭം അല്ല, എന്റെ ഗർഭം…

Posted by Anu Mathew on Wednesday, June 24, 2020

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.