എന്താണ് പെന്തക്കോസ്തനുഭവത്തിന്റെ സത്യം

എന്താണ് പെന്തക്കോസ്തനുഭവത്തിന്റെ സത്യം
July 04 22:35 2019 Print This Article

പെന്തിക്കോസ്ത് അനുഭവമുള്ള കുടുംബത്തിൽ ജനിക്കുവാനും വളരുവാനും യഥാർത്ഥ വചനസത്യങ്ങൾ തിരിച്ചറിയുവാൻ കൃപാവരങ്ങൾ ഉള്ള ആത്മീയ സമൂഹത്തിൽ ആകുവാനും കഴിഞ്ഞതിൽ വളരെ വളരെ അധികം സന്തോഷിക്കുന്നു.  ഇത്രയധികം പ്രതികൂല നേരിടുന്ന നേരിട്ട് ഉള്ളതുമായ ഇനി നേരിടാൻ ഇരിക്കുന്നതുമായ മറ്റൊരു മാർഗം ഭൂമിയിലില്ല. പരിശുദ്ധാത്മാവ് ഉള്ള അനുഭവം.

കർത്താവിന് മഹത്വം. വീണ്ടും ജനിച്ചതിൽ അഭിമാനിക്കുന്നു. വെള്ളത്തിൽ മുങ്ങി വിശ്വാസ സ്നാനം പിതാവിന്റെയും പുത്രനെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്വീകരിച്ചു ക്രിസ്തുവിനെ സ്വീകരിക്കുകയും ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ കഴിഞ്ഞതും ഉപദേശ സത്യങ്ങൾ വിശുദ്ധിയും വേർപാടും നിത്യതയെ കുറിച്ചുള്ള വെളിപാടും നിത്യതയുടെ സന്തോഷവും അതിനു കൊടുക്കേണ്ട ആഴമേറിയ സമർപ്പണവും ജീവിതത്തെ യാഗമായിയർപ്പിക്കുകയും ചെയ്യേണ്ട പരമാർത്ഥ നിഷ്കളങ്ക സത്യം തിരിച്ചറിയാൻ കഴിഞ്ഞതിലും അധികമായി സന്തോഷിക്കുന്നു.

വിശുദ്ധ വേദപുസ്തകത്തിലെ വചനത്തിലൂടെയും പരിശുദ്ധാത്മാവിന്റെ ക്രിയയിൽ കൂടെയും ഹൃദയ ദൃഷ്ടി പ്രകാശിച്ചപ്പോൾ ജീവിതത്തെ സമർപ്പിക്കുകയും ചെയ്യുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അതിനായിട്ട് കർത്താവായ യേശുക്രിസ്തു അനുഭവിച്ച തിരുവെഴുത്തു പ്രകാരമുള്ള കഷ്ടാനുഭവങ്ങൾ കാൽവരി ക്രൂശിലെ തിരുവെഴുത്തു പ്രകാരം ഉള്ള മരണം തിരുവചനപ്രകാരം ഉള്ള അടക്കം തിരുവെഴുത്തു പ്രകാരമുള്ള ഉയർത്തെഴുന്നേൽപ്പ് ഇന്നും യേശു ജീവിക്കുന്നതിനുള്ള വലിയ സത്യം അത് ഞങ്ങളെ പ്രത്യാശയോടെ മുൻപോട്ടു കൊണ്ടു പോകുന്നു .

ലോകം മുഴുവൻ ഈ സത്യങ്ങളൊക്കെ തിരിഞ്ഞാൽ ഇതുതന്നെ സത്യമെന്ന് ഞങ്ങൾ ഉറച്ചു പറയും പെന്തക്കോസ്ത് അനുഭവമുള്ള ജീവിതം അതാണ് യഥാർത്ഥ ജീവിതം അതാണ് പുതിയ നിയമസഭയുടെ ശരി വിശുദ്ധ വേദപുസ്തകത്തിലെ പുതിയ നിയമ സഭ എന്നു പറയുന്ന വളരെ അനുഗ്രഹിക്കപ്പെട്ട യേശുക്രിസ്തുവിനെ സഭയുടെ ഭാഗമായി തീരുവാൻ വിശേഷാൽ ക്രിസ്തുവിനെ തലയ്ക്കു കീഴെ തന്റെ ശരീരത്തിന്റെ അവയവം ആകുവാൻ ആത്മാവിൽ വളരുവാൻ അതിലുപരി സത്യദൈവവും നിത്യജീവനുമായ യേശുക്രിസ്തുവിനെയും പ്രസംഗിക്കുവാൻ കഴിയുന്നതും വളരെ വളരെ സന്തോഷവും അഭിമാനവുമുണ്ട്.

യേശു ക്രിസ്തു ജീവിക്കുന്നു ദൈവവചനത്തിന്റെ ശക്തിയും പരിശുദ്ധാത്മാവിന്റെ പ്രവർത്തിയും മരിച്ചിട്ടില്ല. ഞങ്ങടെ പ്രത്യാശയും മരിക്കുന്നില്ല. യേശുക്രിസ്തു വേഗം മടങ്ങി വരും ക്രിസ്തുവിൽ മരിച്ച വിശുദ്ധന്മാർ ഉയർക്കും ജീവനോടെ ശേഷിക്കുന്ന വിശുദ്ധന്മാർ രൂപാന്തരപ്പെട്ടു അവരോട് ഒരുമിച്ച് ആകാശങ്ങളിൽ എടുക്കപ്പെടും. മരണം ഇല്ലാത്ത ദുഃഖം ഇല്ലാത്ത വ്യാജം ഇല്ലാത്ത വഴക്ക് ഇല്ലാത്ത ഇരുട്ടില്ലാത്ത ആ മനോഹര ഭവനത്തിൽ വിശുദ്ധ ജീവിതം നയിച്ച ആത്മ നിറവ് അനുഭവിച്ചു ആത്മാവിനെ അനുസരിച്ച് കർത്താവിന്റെ വരവിനായി കാത്തിരിക്കുന്ന കറയും ചുളുക്കവും മാലിന്യവും വാട്ടവും ഇല്ലാത് യേശുക്രിസ്തുവിനായി കാത്തിരിക്കുന്നു.

സഭയെ അഥവാ വിശുദ്ധന്മാരെ ചേർക്കുവാൻ യേശുക്രിസ്തു മടങ്ങിവരും ആരും പതറി പോകരുത് യേശുക്രിസ്തു പറഞ്ഞ ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ താൻ ഐഹിക ശുശ്രൂഷ കാലയളവിൽ പുരുഷാരവും ശിഷ്യന്മാരുമായി ഒന്നിച്ചിരിക്കുമ്പോൾ യെരുശലേം എന്റെ യഥാർത്ഥ സ്ഥാനവും തന്റെ മടങ്ങിവരവിനെ അടയാളങ്ങളെ കുറിച്ച് പറയുമ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു ആ നാളും നാഴികയും എപ്പോഴാ കുന്നു കർത്താവേ ഒരു ഡേയിറ്റ് ആണ് അവർ ചോദിച്ചത്. അവർ ചോദിച്ചതിനെ യേശു ഉത്തരം പറഞ്ഞത്. ആരും നിങ്ങളെ തെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.

അതാണ് കറക്റ്റ് ഡേയിറ്റ് അർത്ഥം തെറ്റിക്കുന്നവർ വരുമ്പോൾ ആ നാഴിക വന്നിരിക്കുന്നു. ജനം വളരെ വിവേചനത്തോടെ ശ്രദ്ധിക്കുക പുതിയ പുതിയ ഉപദേശങ്ങൾ വിശുദ്ധ വേദപുസ്തകത്തെ വളച്ചൊടിച്ചുകൊണ്ട് ഷിബു പീടിയേക്കലും സജിത്തും ചങ്കും തങ്കുവും തോമസുകുട്ടിയും ജോൺ ലോറൻസും താരുവും എം എ വർഗീസും ബിജീ അഞ്ചലും റെസൻ തോമസും, ഫിന്നി സ്റ്റീഫനും, സാമ്മച്ചൻ പുനലൂരും, സാം ജോസഫ് കുമരകവും, ടിജോ തോമസ് അടൂരും, ടിനു ജോർജ്ജ് കൊട്ടാരക്കരയും ഉയർത്തെഴുന്നേൽപ്പിരുകാരൻ അനി ജോർജ് കോട്ടയം (തോനിയമല )…. അങ്ങനെ പേരിന്റെ അറ്റത്ത് അഗ്നിയഭിഷേകം എന്ന് നരക ശക്തിയെ വ്യാപരിപ്പിച്ചും കൊണ്ട് ഇവരുടെ പിൻഗാമികളായ സകല അഗ്നിയഭിഷേക കള്ള ബ്രദർ എന്ന് പേരിട്ട പ്രവാചകൻമാർക്കും അത്ഭുതരോഗശാന്തി യുടെയും കൃപാവരങ്ങളുടെ യും പേരിൽ തട്ടിപ്പു നടത്തി കോടികൾ സമ്പാദിക്കുന്ന സകല കള്ളന്മാരെയും വിട്ടൊഴിഞ്ഞു കൊള്ളൂകാ.

അപ്പോൾ തന്നെ വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ആദിമ കാലഘട്ടത്തിൽ ആരംഭിച്ച സഭയുടെ പിന്തുടർച്ചക്കാരായി സത്യം ഏറ്റെടുത്ത് കേരളത്തിൽ വേരൂന്നി യഥാർത്ഥ ഉപദേശം പഠിപ്പിച്ച ഐപിസി, ചർച്ച് ഓഫ് ഗോഡ്, ഷാരോൺ, അസംബ്ലീസ് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ഇങ്ങനെയുള്ള പെന്തിക്കോസ് പാരമ്പര്യ പ്രസ്ഥാനങ്ങൾ വചനത്തിന്റെ പ്രാധാന്യം വിട്ട് സഭാ രാഷ്ട്രീയവും വചനവിരുദ്ധമായ ജീവിതവും നയിക്കുന്ന നേതൃത്വങ്ങൾ മറ്റു സെക്കുലർ പ്രസ്ഥാനങ്ങളെ പോലെ ആത്മീയ പ്രസ്ഥാനത്തെ ഇന്നു നയിക്കുന്നു.

ലൂസിഫർ ഇന്റെ ആത്മാവ് ആത്മീയനേതൃത്വങ്ങളുടെ മേൽ കയറി കോടികൾ മുടക്കി കസേര ഉറപ്പിക്കാൻ തമ്മിൽ തമ്മിൽ ചേറു വാരിയെറിഞ്ഞ് ദൈവീക വിശുദ്ധിക്ക് വ്യവസ്ഥയ്ക്കും പുല്ലു വില പോലും കൊടുക്കാതെ വ്യാജം പ്രചരിപ്പിച്ച് ആത്മീയം അഭിനയിച്ചും മുൻനിരയിൽ നിന്ന് സത്യത്തെ മറിച്ചുകളയുന്നു. ജനം വിവേചനവരവും വചനത്തിൽ തിരിച്ചറിവുള്ളവരും ആവുക. വ്യക്തിപൂജ അല്ല നമുക്കാവശ്യം ബെറോബായക്കാരേ പോലെ തെസ്സലോണിക്കരെക്കാൾ ഉത്തമൻ മാരായിരിക്കാൻ നമുക്ക് കഴിയണം.

എന്താണ് അവരുടെ സവിശേഷത തിരുവെഴുത്ത് അങ്ങനെ തന്നെയോ എന്ന് പരിശോധിച്ചു പോന്നു. ദൈവവചനം ആണ് നമ്മുടെ ജീവന്റെ ആധാരം. വചനത്തിനു പുറത്ത് ഒരു പരിശുദ്ധാത്മ പ്രവർത്തിയും ഇല്ല. ദൈവവചനത്തിലേക്ക് മടങ്ങിവരാം വചനത്തിൽ വേരൂന്നി ആത്മീയ വർദ്ധനവ് പ്രാപിച്ചു പ്രാർത്ഥിച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിക്കാം.

നമ്മുടെ കർത്താവ് നമ്മെ ചേർക്കാൻ മടങ്ങിവരും. അവനായി കാത്തിരിക്കാം ഉറച്ചു നിൽക്കാം ദൈവം അനുഗ്രഹിക്കട്ടെ..

സുവിശേഷകൻ. ജോബി ടി അലക്സ്‌

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.