66 പുസ്തകങ്ങള്‍ ചേര്‍ന്ന ബൈബിള്‍ പൂര്‍ണ്ണമാണോ?

66 പുസ്തകങ്ങള്‍ ചേര്‍ന്ന ബൈബിള്‍ പൂര്‍ണ്ണമാണോ?
May 11 20:03 2017 Print This Article

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് കുടുംബബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതായ ചില പ്രമാണങ്ങള്‍ ലിഖിതങ്ങളായും അലിഖിതങ്ങളായും അവന്റെ മന:സാക്ഷിയിലുണ്ട്. കുടുംബത്തില്‍ എങ്ങനെ പെരുമാറണമെന്നതിനു അലിഖിതങ്ങളായ ചില പ്രമാണങ്ങള്‍ കുടുംബബന്ധങ്ങളില്‍ നാം കണ്ടുവരുന്നു. ഈ പ്രമാണങ്ങള്‍ക്ക് വിധേയപ്പെട്ട് ഒരുവന്‍ ജീവിക്കുമ്പോഴാണ് കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നത്.
സമൂഹത്തില്‍ ഇടചേര്‍ന്നു ജീവിക്കുന്നതിനു സാമൂഹികമായ ചില പെരുമാറ്റചട്ടങ്ങള്‍ ലിഖിതങ്ങളായും അലിഖിതങ്ങളായും ഉണ്ട്. ഇവയോടു കൂറുപുലര്‍ത്തി ജീവിക്കുമ്പോഴാണ് സാമൂഹ്യ ജീവിതത്തില്‍ സന്തോഷമുണ്ടാകൂ. അതുപോലെ തന്നെ ഒരു വ്യക്തിയുടെ വിശ്വാസത്തെ നയിക്കുന്നതും നിലനിര്‍ത്തുന്നതുമായ പ്രമാണങ്ങള്‍ ഉണ്ട്. ക്രിസ്തീയ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതും നിലനിര്‍ത്തുന്നതുമായ പ്രമാണം ബൈബിള്‍ ആണ്.
മനുഷ്യ ജീവീതവുമായി ബന്ധപ്പെട്ട മറ്റ് ഏതു പ്രമാണങ്ങളെക്കാളും സവിശേഷതകള്‍ ഏറെയുള്ള ഒന്നാണ് ബൈബിള്‍. അത് ദൈവശ്വാസീയമാണ് എന്നതു തന്നെയാണ് ബൈബിളിനുള്ള പ്രത്യേകത. മറ്റു പല ഗ്രന്ഥങ്ങള്‍ക്കും മനുഷ്യനില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെങ്കിലും ബൈബിളിനു മാത്രമാണ് മനുഷ്യനു മാനസാന്തരവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയും ഉറപ്പും നല്‍കുവാന്‍ കഴിയുകയുള്ളു.
ബൈബിളിന്റെ ദൈവശ്വാസീയതയെക്കുറിച്ച് നാം ഇപ്രകാരം വായിക്കുന്നു; ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ച് തികഞ്ഞവന്‍ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു’ (2 തിമോ.3:16).
എഴുത്തുകാരില്‍ ദൈവം നിശ്വസിച്ചത് അവര്‍ അങ്ങനെ തന്നെ എഴുതി എന്നര്‍ത്ഥം. എന്നാല്‍ അതു കേവലം യാന്ത്രികമായ എഴുത്ത് ആയിരുന്നില്ല. ദൈവം നിശ്വസിച്ച് നല്‍കിയ വചനങ്ങള്‍ അവരുടെ ജീവന്റെ ഭാഗമായി. തന്മൂലം അവരുടെ എഴുത്തുകള്‍ അവരുടെ അന്തരാത്മാവില്‍ നിന്നും ബഹിര്‍ഗമിച്ചവയാണ്. സ്വന്തം ഭാഷാശൈലിയില്‍ ആ വചനങ്ങള്‍ എഴുതിയപ്പോള്‍ നമുക്ക് ഏവര്‍ക്കും മനസിലാകുന്ന ഭാഷയായി അതു അവതരിപ്പിക്കപ്പെട്ടു. അവര്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മ നിയന്ത്രണത്തിലാണ് അവ എഴുതിയത്.
ബൈബിള്‍ നിസ്തുല്യമായ നിലയില്‍ രചിക്കപ്പെട്ടതുകൊണ്ട് അതിനു നിസ്തുല്യതകള്‍ ഏറെയുണ്ട്. അവയില്‍ ചിലതു ചുവടെ ചേര്‍ക്കുന്നു.
ദൈവം യഹൂദന്മാരിലൂടെ മാത്രമാണ് പഴയനിയമകാലത്ത് അരുളിച്ചെയ്തിട്ടുള്ളത്. സങ്കീ.147:19,20ല്‍ നാം ഇങ്ങനെ വായിക്കുന്നു;
‘അവന്‍ യാക്കോബിനു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിന്‍’.
പുതിയ നിയമകാലത്ത് സഭ മുഖാന്തരം അഥവാ ക്രിസ്തീയ വിശ്വാസികള്‍ മുഖാന്തരമാണ് അരുളപ്പാടുകള്‍ അഥവാ ദൈവ വചനം നല്‍കപ്പെട്ടതു (എഫെ. 3:11)
ബൈബിളിനു വെളിയില്‍ ദൈവിക വെളിപ്പാടുകള്‍ ലഭ്യമല്ല. വിജാതിയര്‍ക്ക് പരിശുദ്ധാത്മ നിശ്വസിതമായ ഇത്തരം വെളിപ്പാടുകളെക്കുറിച്ചറിവില്ല. അവരുടെ ഗ്രന്ഥങ്ങളില്‍ പരിശുദ്ധാത്മ നിശ്വസിത വചനങ്ങള്‍ ലഭ്യവുമല്ല.
ആകയാല്‍ ഇതരമതഗ്രന്ഥങ്ങളേക്കാള്‍ സവിശേഷതകള്‍ പരിശുദ്ധാത്മ നിശ്വസ്തത എന്ന സവിശേഷതയാല്‍ ബൈബിളിനുണ്ട്.
ബൈബിള്‍ അബദ്ധരഹിതമാണ്. ബൈബിളില്‍ തെറ്റില്ല എന്നര്‍ത്ഥം. ശാസ്ത്രീയമോ ചരിത്രപരമോ ആയ തെറ്റുകള്‍ ബൈബിളില്‍ ഇല്ല.
ബൈബിള്‍ അപ്രമാദിത്വമുള്ളതാണ്. ബൈബിളിലെ പരാമര്‍ശങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടാനാവാത്തത്ര കൃത്യതയുള്ളതാണ്. അവ 100 ശതമാനം കൃത്യവും ആര്‍ക്കും മാറ്റം വരുത്താനാവാത്തതുമാണ്.
വിശ്വാസികളുടെ ജീവിതത്തിനും വിശ്വാസത്തിനുമുള്ള ആത്യന്തികവും ആധികാരികവുമായ ഉറവിടം ബൈബിള്‍ മാത്രമാണ്. നമുക്ക് ഗ്രഹിക്കാവുന്നതും ഉള്‍ക്കൊള്ളാവുന്നതും ആണെങ്കിലും അല്ലെങ്കിലും നാം വചനം അനുസരിച്ചേ മതിയാകൂ. അവയെ മനസിലാക്കാന്‍ നാം ശ്രമിക്കണം. എന്നാല്‍ നമുക്ക് മനസിലാക്കാനുള്ള കഴിവല്ല ദൈവവചനത്തിന്റെ ആധികാരികതയ്ക്കുള്ള മാനദണ്ഡം എന്നതു പ്രത്യേകം ഓര്‍ക്കുക.
മനുഷ്യന്റെ പാപസ്വഭാവം എക്കാലത്തും ദൈവത്തോട് മത്സരിക്കുന്നതാണ്. ദൈവത്തില്‍ നിന്നുള്ളതെന്നു പറയുന്ന എന്തും മനുഷ്യന്റെ പാപസ്വഭാവത്തിന് അനിഷ്ടമാണ്. പ്രത്യേകിച്ചും ബൈബിള്‍ അബദ്ധരഹിതവും അപ്രമാദിത്വമുള്ളതുമാണെന്ന കാര്യം. തന്മൂലം ബൈബിളിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള പ്രവണത ലോകവ്യാപകമായി നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഇവിടെ പ്രശ്‌നം ബൈബിളിനല്ല, ദൈവത്തിനെതിരെ മത്സരിക്കുന്ന മനുഷ്യസ്വഭാവത്തിനാണ്.
എന്നിരുന്നാലും, ദൈവശ്വാസീയത, അധികാരം, അപ്രമാദിത്വം, അബദ്ധരാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ യാതൊരു വിലപേശലിനും വചനം ഇടനല്‍കുന്നില്ല. ബൈബിളിന്റെ ഈ പ്രത്യേകതകള്‍ പൂര്‍ണ്ണമായും അംഗീകരിക്കാനാവാത്ത ഒരു വ്യക്തിക്ക് സത്യക്രിസ്ത്യാനിയായിരിപ്പാന്‍ സാധിക്കില്ല. ഒരു പക്ഷെ, ആ വ്യക്തി വീണ്ടും ജനനം പ്രാപിച്ചവന്‍ ആയിരിക്കാം. എന്നാല്‍ വചനത്തോടുള്ള തന്റെ സമീപനം സമ്പൂര്‍ണ്ണ സമര്‍പ്പണമുള്ളതാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. തന്റെ കാഴ്ചപ്പാടുകളെ തിരുവെഴുത്തിന്റെ അധികാരത്തിനു കീഴില്‍ താന്‍ എത്രയും വേഗം സമര്‍പ്പിക്കേണ്ടിയിരിക്കുന്നു.
ദൈവവചനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരാളെ കണ്ടിട്ടുണ്ടോ? തന്റെ ജീവിതത്തില്‍ ഏതോ തലത്തില്‍ താന്‍ ദൈവത്തോടു മത്സരിക്കുന്നവനാണ്. ക്രിസ്തീയ ജീവിതത്തിനും വിശ്വാസത്തിനും ആധാരമായ ഒന്നാണ് ബൈബിളിന്റെ നിസ്തുല്യമായ ദൈവശ്വാസീയത. ഈ ഉപദേശത്തെ പൂര്‍ണ്ണമായി അംഗീകരിക്കാത്തവന്നു സത്യക്രിസ്ത്യാനിയായിരിപ്പാന്‍ സാധ്യമല്ല.
ബൈബിള്‍ ദൈവശ്വാസീയ തിരുവെഴുത്ത് തന്നെ.

  Categories:
view more articles

About Article Author

write a comment

1 Comment

  1. Abu
    May 14, 04:35 #1 Abu

    The Bible books are accepted by the Christians from the first century. One who doesn’t accept the Bible or a part of it is not a christian.

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.