അനധികൃത സ്വത്തുകേസ്: ശശികലയ്ക്ക് തിരിച്ചടി

by Vadakkan | 14 February 2017 5:21 AM

ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. ഈ കേസില്‍ ശശികല കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.

നാല് വര്‍ഷത്തെ തടവും 10 കോടി രൂപ പിഴയുമായ് നേരത്തെ വിചാരണക്കോടതി വിധിച്ചിരുന്നത്. ഈ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്. പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ പിസി ഘോഷ്, അമിതാവ് റോയ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത്.

ജയലളിതക്കും ശശികലക്കും പുറമെ ശശികലയുടെ ബന്ധു വിഎന്‍ സുധാകരന്‍, ഇളവരശി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് കുറ്റവിമുക്തരാക്കി. ഇതേത്തുടര്‍ന്നാണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചത്.

Source URL: https://padayali.com/2046-2/