16-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഡാളസില്‍

16-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഡാളസില്‍
August 13 22:24 2017 Print This Article

2018 ജൂലൈ 19 മുതൽ 22 വരെ ഡാളസ് പട്ടണത്തിൽ DFW അന്തർദേശീയ വിമാനത്താവളത്തിനു സമീപത്തുള്ള ഹയാത്ത് റീജൻസി ഹോട്ടലിൽ നടത്തുന്ന 16-) മത് ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ന്യൂജേഴ്‌സിയിൽ നടന്ന 15-) മത് ഐപിസി ഫാമിലി കോൺഫറൻസിൽ ജൂലൈ 28ന് വെള്ളിയാഴ്ച നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നാഷണൽ കൺവീനർ റവ. ഡോ. ബേബി വർഗീസ്, സെക്രട്ടറി അലക്സാണ്ടർ ജോർജ്, ട്രഷറർ ജേയിംസ് മുളവന എന്നിവരെ സൗത്ത് ഫ്ളോറിഡായിൽ നടന്ന കോൺഫറൻസിൽ തിരഞ്ഞെടുത്തിരുന്നു.

നാഷണൽ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട റവ. ഡോ. ബേബി വർഗീസ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആരംഭകാല പ്രവർത്തകനും സുവിശേഷകനുമായ പരേതനായ പാസ്റ്റർ ഗീവർഗ്ഗീസ് ബേബി യുടെ മകനാണ്. 1973 ൽ അമേരിക്കയിൽ കുടിയേറി പാർത്ത പാസ്റ്റർ ബേബി വർഗീസ് ഐപിസി ജനറൽ വൈസ് പ്രസിഡന്റായി രണ്ടു തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡാലസ് പിവൈസിഡി പ്രസിഡന്റ്, ഐപിസി മിഡ്‍വെസ്റ്റ് റീജിയൺ പ്രസിഡന്റ്, ഐപിസി ഫാമിലി കോൺഫറൻസ് മുൻ കൺവീനർ, പിസിനാക്ക് നാഷണൽ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പാസ്റ്റർ ബേബി വർഗീസ് കഴിഞ്ഞ 36 വർഷമായി ഡാളസ് ഐപിസി എബനേസർ ചർച്ചിന്റെ സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. മികച്ച പ്രഭാഷകനും, സംഘാടകനുമായ ഇദ്ദേഹം, കേരളത്തിലും, നേപ്പാളിലും, ലോകത്തിന്റെ വിവിധ മിഷനറി പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചു വരുന്നു.മവേലിക്കര അറുന്നൂറ്റിമഗലം പുന്നക്കൽതെക്കേതിൽ സ്വദേശിയുമാണ്. ഭാര്യ: സൂസി. മക്കൾ: ഡോ. നാൻസി, ഡോ: ബെറ്റ്സി, ഡോ. ജെയിസൺ

നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ അലക്സാണ്ടർ ജോർജ് മേക്കഴൂർ പത്തനതിട്ട കൂരിക്കാട്ടിൽ വീട്ടിൽ പരേതരായ കെ.എസ്. ജോർജ്ജ് – മറിയാമ്മ ജോർജ്ജ് ദമ്പതികളുടെ മകനാണ്. മുംബൈയിൽ താമസിച്ചുകൊണ്ട് ഹൈസ്കൂൾ, കോളേജ് വിദ്യാഭ്യാസാനന്തരം ദോഹ-ഖത്തറിൽ ജോലിയിലായിരുന്ന അലക്സാണ്ടർ 1983-ൽ അമേരിക്കയിലേക്ക് കുടിയേറി പാർത്തു. ദോഹ ചർച്ചിന്റെ ബോർഡ് മെംബർ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 30 വർഷമായ് ഐ.പി.സി ഒർലാന്റോ സഭാംഗമാണ്. ഐ.പി.സി ഒർലാന്റോ സഭാ സെക്രട്ടറി, ട്രഷറാർ, പിസി നാക്ക് നാഷണൽ പ്രതിനിധി, ഐ.പി.സി ഫാമിലി കോൺഫറൻസ് അറ്റലാന്റാ നാഷണൽ ട്രഷറാർ, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൺ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളി പെന്തക്കോസ്തുകാർക്ക് സുപരിചിതനും, മികച്ച സംഘാടകനുമാണ് ഇദ്ദേഹം. ഭാര്യ: ഷീബ. മക്കൾ: ജോയൽ – സവിത, ഡാനിയേൽ.

നാഷണൽ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബ്രദർ ജെയിംസ് മുളവന കായംകുളത്ത് പാസ്റ്റർ പി.എം. തങ്കച്ചൻ-അമ്മിണി ദമ്പതികളുടെ സീമന്തപുത്രനായി 1978-ൽ ജനിച്ചു. ഹൈസ്ക്കൂൾ, കോളേജ്, ടെക്കനിക്കൽ വിദ്യാഭ്യാസാനന്തരം മുബൈ, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ഓയിൽ-ഗ്യാസ് സെക്ടറിൽ പൈപിംഗ് ഡിസൈൻ എൻജിനീയറായി പ്രവർത്തിച്ചു. 2006-ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറുകയും എറ്റിഐ കോളേജ് ഓഫ് ഹെൽത്ത്, മയാമിയിൽ റെസ്പിറേറ്ററി തെറാപ്പിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു. ഇപ്പോൾ ഫ്ളോറിഡായിൽ പാംബീച്ച് കൗണ്ട ിയിൽ താമസിച്ചുകൊണ്ട് ജെഎഫ് കെ മെഡിക്കൽ സെന്ററിൽ പൾമനറി ഡിപ്പാർട്ടു മെന്റ് സൂപ്പർ വൈസറായി ജോലിചെയ്വുന്നു. ഐ.പി.സി മഹാരാഷ്ട്ര റീജിയൻ പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി, പിവൈഎഫ്എഫ് ഫ്ളോറിഡ വൈസ് പ്രസിഡന്റ്, ഐ.പി.സി സൗത്ത് ഫ്ളോറിഡ ചർച്ച് സെക്രട്ടറി, 33-ാമത് പിസിനാക്ക് നാഷണൽ പബ്ലിസിറ്റി കൺവീനർ തിടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സണ്ടേ സ്കൂൾ ഡയറക്ടറായി പ്രവർത്തിക്കുന്ന ഇദ്ദേഹം എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, ലേഖകൻ എന്നീ നിലകളിലും മലയാളി പെന്തക്കോസത് സമൂഹത്തിന് സുപരിചിതനാണ്. ഭാര്യ: ഗ്രിൻസി, മകൾ: അക്സ.

നാഷണൽ യൂത്ത് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ജെറി കല്ലൂർ കൊട്ടാരക്കര കല്ലൂർ ഗ്രേയ്സ് കോട്ടേജിൽ രജൻ – ഗ്രേയ്സ് ദമ്പതികളൂടെ മകനാണ്. ഐ.പി.സി ത്രിക്കണ്ണമങ്ങൽ സൺണ്ടേ സ്ക്കൂൾ അധ്യാപകൻ, പി.വൈ.പി.എ സെക്രട്ടറി, പി.വൈ.പി.എ കൊട്ടാരക്കര ഡിസ്ട്രിക്ട് – സോണൽ സി.ജി.പി.എഫ് കൊട്ടാരക്കര ഏറിയാ സെക്രട്ടറി എന്നി നിലകളിൽ ഡാളസിലെ പെന്തക്കോസ്ത് യുവജന സംഘടനയായ പി.വൈ.സി.ഡി കോർഡിനേറ്റർ, ഐ.പി.സി എബനേസർ പിവൈപിഎ യൂത്ത് കോർഡിനേറ്റർ, അസോസിയേറ്റ് യൂത്ത് കോർഡിനേറ്റർ, ഐ.പി.സി മിഡ് വെസ്റ്റ് റീജിയൻ പി.വൈ.പി.എ വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിക്കുന്നു. ഭാര്യ: ഡോ. മെർലിൻ.

ലേഡീസ് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ നാൻസി ഏബ്രഹാം, കുമ്പനാട് ആഞ്ഞിലിമൂട്ടിൽ (കീഴുകര) എ.ജെ. മാത്യു – മേരി ദമ്പതികളുടെ മകളാണ്. ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ലേഡീസ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. ലേക്ക്ലാന്റ് ഐപിസി സഭംഗമാണ്. ഭർത്താവ്: പാസ്റ്റർ റോയി വാകത്താനം. മക്കൾ: എയ്‌ മി, അക്സ, ആഷ്ളി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.