കർത്താവിന്റെ വരവിനെക്കുറിച്ച് കേട്ടവർ അനേകർ; കർത്താവിന്റെ വരവിൽ പോകുന്നവർ ‘ചുരുക്കം’

കർത്താവിന്റെ വരവിനെക്കുറിച്ച് കേട്ടവർ അനേകർ; കർത്താവിന്റെ വരവിൽ പോകുന്നവർ ‘ചുരുക്കം’
November 24 01:06 2017 Print This Article

കർത്താവിന്റെ വരവിനെക്കുറിച്ച് കേട്ടവർ അനേകർ കർത്താവിന്റെ വരവിൽ പോകുന്നവർ ‘ ചുരുക്കം” പ്രകൃതി ഈറ്റുനോവിനാൽ ഞരങ്ങുന്നു തന്റെ സൃഷ്ടിതാവിങ്കലേക്ക് മടങ്ങി പോകുവാനുള്ള തിടുക്കം, ഭൂമി ചാഞ്ചാടുന്നത് മറ്റൊന്നിനും അല്ല തന്റെ ആയുസ്സ് തീരാനായി എന്ന ബോധ്യം വന്നു,

ലക്ഷണങ്ങളുടെ ആകെ തുക കൂട്ടി നോക്കിയാൽ അരുമനാഥന്റ വരവ് താമസമില്ല എന്ന കാര്യം സത്യമാണ്. എന്നാൽ ഭൂമിയിലേക്ക് ഒന്ന് കുനിഞ്ഞ് നോക്കിയാൽ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യന്റെ ഗതി എന്താണ്, എങ്ങോട്ടാണ്??? ശലോമോന്റെ ദൃഷ്ടിയിൽ ഇങ്ങനെ കണ്ടു ” ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.

Lo, this only have I found, that God hath made man upright; but they have sought out many inventions.” അതെ എത്ര ചിന്താർഹമായ വാക്യം നേരോടെ സൃഷ്ടിച്ച മനുഷ്യൻ നേർവഴിയിൽ ജീവിക്കുന്നതിന് പകരംഎന്തിനാണ് സൂത്രങ്ങൾ അന്വേഷിക്കുന്നത്, ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനെ ദൈവം സ്വർഗ്ഗത്തിൽ നിന്നു നോക്കുമ്പോൾ വക്രതയോടെ ജീവിക്കുന്ന മനുഷ്യനെയത്രേകാണുന്നത്, ഇങ്ങനെ ജീവിക്കുന്ന മനുഷ്യനിൽ ലൂസിഫറിന്റെ ആത്മാവ് ഭരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

വിശുദ്ധ തിരുവചനത്തിൽ ഉല്പത്തി പുസ്തകത്തിൽ നോഹയുടെ കാലത്ത് ഉണ്ടായ ജലപ്രളയത്തെ കുറിച്ച് നമുക്ക് അറിയാം അതിന്റെ കാരണം ഒന്ന് മാത്രം ” ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു. And God looked upon the earth, and, behold, it was corrupt; for all flesh had corrupted his way upon the earth. ” ഉല്പത്തി 6:12 ഭൂമിയിൽ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സംഭവം അകാലത്ത് ജീവിച്ചിരുന്ന സകല മനുഷ്യരുടെയും കാതുകളിൽ ജലപ്രളയത്താൽ ദൈവം ഭൂമിയെ നശിപ്പിക്കാൻ പോകുന്നു എന്ന വാർത്തയായിരുന്നു. .എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ മനുഷ്യവർഗ്ഗത്തിൽ നിന്ന് നോഹയും കുടുഃ ബവും അല്ലാതെ ആ വാർത്തയെ സ്വീകരിച്ചില്ല. നോഹയും കുടുംബവും പെട്ടകത്തിൽ പ്രവേശിച്ചു. ദൈവം തന്റെ സമയത്ത് യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു, പെട്ടകത്തിന് പുറത്ത് കൂട്ട നിലവിളി അകത്ത് രക്ഷയുടെ സന്തോഷം.

അതേ ഈ സംഭവം നമുക്ക് നിഴലായി നിൽക്കുമ്പോൾ ഇനി സംഭവിക്കാനുള്ളത് ” യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ” കാലം പുരോഗമനത്തിന്റെ വാതിൽ തുറന്നിരിക്കുന്ന വേളയിൽ, സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം മൂലം ഇന്ന് റേഡിയോ, ടെലിവിഷൻ, മൊബൈൽ, സോഷ്യൽ മീഡിയ, പത്രo തുടങ്ങിയ അനേകമാധ്യമങ്ങളിൽ കൂടി യേശു ക്രിസ്തുവിനെയും തന്റെ വരവിനെയും കുറിച്ച് മനുഷ്യ കാതുകളിൽ എത്തി കൊണ്ടിരിക്കുന്നു, ഇനിയും അനേകരുടെ കാതുകളിൽ എത്തുവാൻ ഉണ്ട്, എന്നാൽ ഇവിടെ പ്രസകതമായ കാര്യം കർത്താവിന്റെ വരവിനെക്കുറിച്ച് കേട്ടു എന്നത് കൊണ്ട് കർത്താവിന്റെ വരവിൽ എടുക്കപ്പെടില്ല ,നേരെ മറിച്ച് കേട്ട വാർത്ത പ്രകാരം ദൈവത്തിന്റെ വചനം പറയുന്നതുപോലെ വിശുദ്ധിയോടെ ജീവിക്കുന്നവർ മാത്രമേ കർത്താവിന്റെ വരവിൽ എടുക്കപ്പെടുകയുള്ളു.

ദൈവം പെട്ടകത്തിന്റെ വാതിൽ അടക്കുന്നത് എപ്പോൾ എന്ന് ആർക്കും അറിയാൻ സാധിക്കാത്ത കാര്യമാണ്. കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. For yourselves know perfectly that the day of the Lord so cometh as a thief in the night. [I തെസ്സ5:2]

പ്രിയരേ വചനം നാം പരിശോദിച്ചാൽ കർത്താവിന്റെ വരവ് ഏത് സമയത്തും സംഭവിക്കാം പ്രത്യേക തീയതിയോ, മാസമോ, വർഷമോ രേഖപ്പെടുത്തിയിട്ടില്ല,, കർത്താവിന്റെ വരവിനെക്കുറിച്ച് പഴയ നിയമത്തിലും പുതിയ നിയമത്തിലും അനേക പ്രാവശ്യം പറയുന്നത് കാണാൻ സാധിക്കുന്നു, എന്നാൽ കഴിഞ്ഞ ദിവസം കർത്താവിന്റെ വരവ് ശരിയായ മാസവും തീയതിയും [2017 Sep 23] ന് സംഭവിക്കും എന്ന് പറഞ്ഞ് വിശുദ്ധ സഭായോഗത്തിൽ തന്റെ വിശ്വാസികളെ പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഒരു ദൈവദാസന്റെ വാക്കുകൾ ലോകം മുഴുവൻ പ്രചരിപ്പിക്കുകയും, അനന്തരം “കള്ളപ്രവചനം” എന്ന് ലോകം വിധിയെഴുതി എന്ന് മാത്രമല്ല ദൈവനാമം ദുഷിക്കപ്പെടുകയും ചെയ്തു എന്നത് ദു:ഖകരമായ സംഭവമത്രേ, വചനം ഇങ്ങനെ പറയുന്നു” പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല “Acts: 1:7

അതായത് ദൈവീക പദ്ദതിയാണ് യിസ്രായേലിന്റെ യഥാസ്ഥാനം അത് സംഭവിക്കും എന്നത് തർക്കമില്ലാത്ത സംഗതിയാണ്, അതിനായി പ്രിയ വായനക്കാരേ നാം നമ്മെ തന്നെ ഒരുക്കി കാത്തിരിക്കുക, മാത്രമല്ല വഞ്ചിക്കപ്പെട്ടാൽ കർത്താവിന്റെ വരവിൽ കൈവിടപ്പെട്ട് പോകും എന്ന കാര്യം മറക്കരുത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

Sinju Mathew Nilaboor

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.