മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
November 29 14:45 2017 Print This Article

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് അദ്ദേഹത്തിന്‍റെ ചികിത്സ തുടര്‍ന്നിരുന്നത്. സി.പി.ഐ അംഗമായ അദ്ദേഹം ആറ് തവണ എം.എല്‍.എയും മൂന്ന് തവണ മന്ത്രിയുമായിരുന്നു. 1957 ലെ ആദ്യ കേരളാ നിയമസഭയില്‍ അംഗമായിരുന്നു.

കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിയായ ഇദ്ദേഹമാണ് മാവേലി സ്റ്റോറുകള്‍ക്കും ഓണച്ചന്തകള്‍ക്കും തുടക്കമിട്ടത്. എട്ടു വര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു. സി.പി.ഐയുടെ ദേശീയ നിര്‍വാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്‍റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.