പാസ്റ്റർ പി. എം. ജോർജ്ജ് നിത്യതയിൽ

പാസ്റ്റർ പി. എം. ജോർജ്ജ് നിത്യതയിൽ
November 19 18:28 2017 Print This Article

കോഴഞ്ചേരി നെല്ലിക്കാല കാരംവേലിൽ പടിഞ്ഞാറ്റേതിൽ പാസ്റ്റർ പി. എം. ജോർജ്ജ് ( 79) നവംബർ 15 -നു ഡാളസിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഉദ്യോഗാർത്ഥം വടക്കേ ഇന്ത്യയിൽ ( ഭോപ്പാൽ) ആയിരുന്നപ്പോൾ വ്യക്തമായ ദൈവവിളിയെ തുടർന്ന് 1984-ൽ സർക്കാർ ജോലി രാജിവെക്കുകയും 1985-ൽ ഇറ്റാർസി ബൈബിൾ കോളേജിൽ ചേർന്ന് വേദപഠനം നടത്തി. തിരുവചന അഭ്യസനാനന്തരം 1986 മുതൽ 2008 -ൽ വരെ കുടുംബമായി ഭോപ്പാലിൽ സഭാശുശ്രൂഷയിലായിരുന്നു. 20-ൽ പരം വർഷങ്ങൾ ഭോപ്പാലിൽ ആയിരിക്കുകയും, തുടർന്ന് സകുടുംബം 2010-ൽ ഡാളസിലേക്ക് കുടിയേറിപാർക്കുകയും ഐ. പി. സി. ഹെബ്രോൻ ഡാളസ് അംഗമായി തുടരുകയും ചെയ്തു.

ഭൗതീകശരീരം നവംബർ 24 വെള്ളിയാഴ്ച 4-9 Eastgate Funeral Home – ൽ (1910 Eastgate Dr, Garland, Texas 75041) പൊതുദർശനത്തിനു വെയ്ക്കുകയും, നവംബർ 25 ശനിയാഴ്ച രാവിലെ 9 ന് ശവസംസ്കാര ശുശ്രൂഷകൾ ഐ. പി. സി. ഹെബ്രോൻഡാളസ് ( 1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ നടക്കും.

ഭാര്യ: മേരി ജോർജ്ജ് ( പരേത). മക്കൾ: സുജ ജോൺസൺ ( ഓസ്ട്രേലിയ), സജി തോമസ് (മധ്യപ്രദേശ്), ബിനു തോമസ് ( ഡാളസ്)

മരുമക്കൾ: ഇവാ. ജോൺസൺ ഫിലിപ്പ്, പാസ്റ്റർ തോമസ് ടി., ഫിന്നി തോമസ്. മൊത്തം 6 കൊച്ചുമക്കളും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.