സൗത്ത് ഫ്ലോറിഡയിൽ മലയാളി നേഴ്സ്‌ ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു

സൗത്ത് ഫ്ലോറിഡയിൽ മലയാളി നേഴ്സ്‌ ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു
July 29 07:22 2020 Print This Article

സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്.

രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ ഭർത്താവ് വാഹനമോടിച്ചു കയറ്റുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോലികഴിഞ്ഞു വരുന്ന ഭാര്യയെ പാർക്കിങ്ങ് ലോട്ടിൽ കാത്തുനിന്ന് കുത്തി കൊലപ്പെടുത്തിയത്‌ മെറിന്റെ ഭർത്താവ് മണ്ണൂത്തറ നെവിൻ എന്നുവിളിക്കുന്ന ഫിലിപ്പ് മാത്യു ആണ് എന്ന് പറയപ്പെടുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.