ആഡിസ് അബാബ: തടാകക്കരയില്‍ സ്നാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയായിരുന്ന പാസ്റ്റര്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചു. എത്യോപ്യയില്‍ ആഡിസ് അബാബയില്‍ നിന്നാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അബയ തടാകക്കരയില്‍ സ്നാന ശുശ്രൂഷയില്‍ നേതൃത്വം നല്കുകയായിരുന്ന പ്രൊട്ടസ്റ്റന്റുകാരനായ പാസ്റ്റര്‍ ഡോകോ ഇഷ്തിയാണ് ദയനീയമായി കൊല്ലപ്പെട്ടത്. സ്നാനത്തിനായ് 80ഓളം പേരാണ് തടാകക്കരയില്‍ ഒത്ത് ചേര്‍ന്നത്.
ചടങ്ങ് പുരോഗമിക്കവെ തടാകത്തില്നിന്നെത്തിയ ഒരു മുതലെ ഇഷ്തിയെ പിടികൂടുകയായിരുന്നു. തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതാണ് മുതല മനുഷ്യനെ അക്രമിക്കാന്‍ ഇടയാക്കിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.