സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ലോകത്തിനുമുന്‍പില്‍ ഭാരതം തലകുനിക്കുന്നു

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ലോകത്തിനുമുന്‍പില്‍ ഭാരതം തലകുനിക്കുന്നു
August 14 22:20 2017 Print This Article

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന രാജ്യത്ത് ഈ 71 കുട്ടികളുടെ മരണം ഇക്കാലം കൊണ്ടു രാജ്യം നേടിയതായി അവകാശപ്പെടുന്ന വികസനത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നു.

അടുത്ത അഞ്ചുവര്‍ഷം കൊണ്ടുദാരിദ്ര്യവും നിരക്ഷരതയും അഴിമതിയും പോഷകാഹാരക്കുറവും ഇല്ലാതാക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ വ്യാപകമായ പ്രചാരണം ആരംഭി-ച്ചതിനു തൊട്ടുപിന്നാലെയാണു ഗോരഖ്പുരില്‍ നിന്ന് ഈ വാര്‍ത്ത എത്തുന്നത് കേരളത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എത്രവേഗത്തിലാണു പ്രതികരി-ച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഗവര്‍ണറെ വിളിക്കുകയും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും തൊട്ടുപിന്നാലെ കേന്ദ്രധനമന്ത്രി കേരളത്തിലെത്തി കൊല്ലപ്പെട്ടയാളുടെ വീടുസന്ദര്‍ശിക്കുകയും പത്രസമ്മേളനം നടത്തുകയുമൊക്കെ വളരെവേഗത്തില്‍ ചെയ്തു എന്നാല്‍ ഗോരഖ്പുരിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജില്‍ പ്രാണവായു കിട്ടാതെ 71 കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത ഹൃദയ-ഭേദകമാണെന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്നതുമാണ്. എന്നിട്ടും യോഗി എത്തിയത് വളരെവൈകി.

ആശുപത്രി അധികൃതര്‍ കുടിശ്ശിക വരുത്തിയ 63 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് പുഷ്പ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ചത്. ആറുമാസമായി പണം ലഭിക്കാത്തതിനെ തുടര്‍ന്നാണത്രെ ഈ നടപടി. മനുഷ്യത്വ-രഹിതമാണ് സ്വകാര്യ കമ്പനിയുടെ നടപടിയെന്നതില്‍ തര്‍ക്കമില്ല. ഓക്‌സിജന്‍ വിതരണം നിര്ത്തി-വയ്ക്കുമെന്ന് ആശുപത്രിസര്‍ക്കര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് കമ്പനി ഈ നടപടി കൈക്കൊണ്ടത്. കുടിശ്ശിക ഉടന്‍ അടച്ചുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ജൂലൈ30നു തന്നെ മെഡിക്കല്‍ കോളേജ് അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കുടിശ്ശിക അടച്ചുതീര്‍ക്കാ്‌തെ ഓക്‌സിജന്‍ നല്‍കാന്‍കഴിയില്ലെന്ന് കമ്പനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെയും അറിയിച്ചു. ആശുപത്രി ജീവനക്കാരും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പൊടുത്തിയിരുന്നു. എന്നാല്‍, ആശുപത്രി അധികൃതരോ ജില്ലാ ഭരണാധികാരികളോ മുഖ്യമന്ത്രിതന്നെയോ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. കിഴക്കന്‍ യുപിയില്‍ ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഈ മണ്ഡലത്തില്‍ തന്നെയാണ്. വൃത്തിഹീനമായ സാഹചര്യമാണ് ഇവിടെ മസ്തിഷ്‌കജ്വരം പടരുന്നതിനുകാരണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ പറഞ്ഞിട്ടുണ്ട്. നാലഞ്ചു ദിവസം തുടര്‍ച്ചയായി ഓക്‌സിജന്‍ ലഭ്യമല്ലാതാവുകയും കുട്ടികള്‍ ഓരോരുത്തരായി പിടഞ്ഞുമരിക്കുകയും ചെയ്തിട്ടും അധികൃതര്‍ അനങ്ങിയില്ല. വന്‍ഭൂരിപക്ഷം നല്‍കി ജനം അധികാരത്തിലേറ്റിയ ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. കൂട്ടക്കു-രുതിക്ക് രണ്ടു ദിവസം മുമ്പ് യോഗി ആദിത്യനാഥ് തന്നെ ആശുപത്രിസന്ദര്‍ശിക്കുകയും സ്ഥിതി ഗതിവിലയിരുത്തുകയും ചെയ്തിരുന്നു എന്നാണ് അറിയുന്നത്. എന്നിട്ടുപോലും ഓക്‌സിജന്‍ വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി കൈക്കൊണ്ടില്ല..

കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓക്‌സിജന്‍ വിതരണം നിലച്ചതു മൂലമല്ല കുട്ടികള്‍ മരിക്കാനിടയായതെന്ന് വാര്‍ത്താ സമ്മേളനം നടത്തി പറയാനും ഈ യോഗിക്ക് മടിയുണ്ടായില്ല. എല്ലാ ദിവസവും പത്തുപേരെങ്കിലും മരിക്കുന്നത് പതിവാണെന്നും അതിനാല് അനഞ്ച് ദിവസത്തിനകം 63 കുട്ടികള്‍ മരിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നുമുള്ള വാദം ഉയര്ത്താനും സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍, ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കുട്ടികളുടെ കൂട്ടമരണത്തിന് ്‌വഴിവച്ചതെന്ന് രക്ഷിതാക്കളും സ്ഥലം എസ്പിയും വ്യക്തമാക്കി. അവസാനം സര്‍ക്കാര്‍തന്നെയും ഓക്‌സിജന്‍ വിതരണം നിലച്ചകാര്യം സമ്മതിച്ചെങ്കിലും കുട്ടികള്‍മരിച്ചത് അതു കൊണ്ടല്ലെന്ന നുണ ആവര്‍ത്തിക്കുകയാണ്. ഓക്‌സിജന്‍ വിതരണംനിലച്ച ആഗസ്ത് 10 നും 11 നുമാണ് 30 പേര്‍ മരിച്ചതെന്ന വസ്തുത നിഷേധിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. അതുകൊണ്ടുതന്നെ ഇതിനെ ഒരു ദുരന്തമായി കാണാനാകില്ല. സര്‍ക്കാരും ആശുപത്രി അധികൃതരും സ്വകാര്യ കമ്പനിയും കൂട്ടുപ്രതിയായ കൂട്ടക്കൊലയാണ് ഗോരഖ്പുരില്‍ നടന്നത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ രാഷ്ട്രീയ നേതൃത്വത്തെയും നിയമത്തിനുമുമ്പില്‍ കൊണ്ടു വരണം. അതിനായി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണം കിഴക്കന്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബിഹാര്‍, നേപ്പാളിലെ തെറായ് മേഖല എന്നിവിടങ്ങളില്‍ മസ്തിഷ്‌ക ജ്വരവും ജപ്പാന്‍ജ്വ രവും കുട്ടികളുടെ ജീവന്‍ അപഹരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 1978 ന് ശേഷം 25000 കുട്ടികളെ-ങ്കിലും ഈ രോഗങ്ങള്‍ ബാധിച്ചു മരിച്ചു. വിശാലമായ വയലുകളില്‍ മഴക്കാലം തുടങ്ങുന്നതോടെ വെള്ളം കെട്ടിക്കിടക്കുകയും ഇത് കൊതുകുകള്‍ വളരാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്നു. തലച്ചോറിനെ ബാധിക്കുന്ന അസുഖമായതുകൊണ്ടുതന്നെ രോഗംബാധിച്ചവരെ 24 മണിക്കൂറിനകം ഐസിയുവിലേക്ക ്മാറ്റിയില്ലെങ്കല്‍ മാരണമോ അംഗവൈകല്യമോ സംഭവിക്കും. അതുകൊണ്ടു തന്നെ അടിയന്തര ശുശ്രൂഷ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, വിശാലമായ ഈ മേഖലയില്‍ (300 കിലോമീറ്റര്‍ ചുറ്റളവില്‍) പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സയ്ക്കുള്ള ഏക ആശുപത്രി ‘പൂര്‍വാഞ്ചലിന്റെ ഗാന്ധി’ എന്ന പേരിലറിയപ്പെടുന്ന ബാബാ രാഘവ്ദാസിന്റെ പേരിലുള്ള ഗോരഖ്പുരിലെ മെഡിക്കല്‍ കോളേജ് മാത്രമാണ്. ദിനംപ്രതി 7080 കുട്ടികളെയാണ് ഇവിടെ പ്രവേശിപ്പിക്കേണ്ടി വരുന്നത്. രോഗപ്പകര്‍ച്ച തടയുന്നതിന് ബോധവല്ക്കണരണവും മറ്റും നടത്താനും സ്ഥലം എംപിയും ഗോരഖ്‌നാഥ് പീഠത്തിന്റെ മേധാവിയുമായ ആദിത്യനാഥ് തയ്യാറായിട്ടുമില്ല.

1989 മുതല്‍ ഇതുവരെയും ഗോരഖ്പുര്‍ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധാനം ചെയ്യുന്നത് ബിജെപിയാണ്. 1989 മുതല്‍ 98 വരെ മഹന്ത് അവൈദ്യനാഥും അതിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ യോഗി ആദിത്യനാഥും. എന്നിട്ടും പ്രദേശം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും ഗുരുതരമായൊരു സംഭവം നടന്നിട്ടു ദേശീയമാധ്യമങ്ങള്‍ക്ക് ഇതൊരു വലിയ വാര്‍ത്തയായില്ലെന്നതു കൗതുകവും ആശങ്കയും ഉണര്‍ത്തുന്നു. ദേശീയമാധ്യമങ്ങള്‍ പലതും ചിലസ്ഥാപിതതാത്പര്യക്കാരുടെ പിടിയിലായിരി-ക്കുന്നുവെന്ന ആരോപണത്തില്‍ കഴന്പുണ്ടെന്നു തെളിയിക്കുന്നതാണ് ഇത്തരം വാര്‍ത്താതമസ്‌ക-രണങ്ങള്‍. മലയാളത്തിലേതുള്‍പ്പെടെ പ്രാദേശിക ഭാഷാമാധ്യമങ്ങള്‍ ഗോരഖ്പുര്‍ സംഭവത്തിന്റെ സഗൗരവം ഉള്‍ക്കൊണ്ടു വാര്‍ത്തകളും ദൃശ്യങ്ങളും നല്‍കിയപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ക്കതിന്റെ വാര്‍ത്താ പ്രാധാന്യം മനസിലാകാതെ പോയതാണെന്നുകരുതാനാവില്ല. ഗോരഖ്പുരിലേതു വെറു-മൊരു ദുരന്തമല്ല, കൂട്ടക്കൊലയാണെന്നാണു കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തി-ക്കുന്ന നൊബേല്‍സമ്മാന ജേതാവ് കൈലാസ് സത്യാര്‍ഥി പ്രതികരിച്ചത്.

അടിയന്തരാവശ്യത്തിനു വെന്റിലേറ്ററില്ലാത്ത കേരളത്തിലെ മെഡിക്കല്‍ കോളജും ഓക്‌സിജന്‍ സിലിണ്ടര്‍ പോലുമില്ലാത്ത യുപിയിലെ മെഡിക്കല്‍ കോളജും വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ വ്യഗ്രതയെ പരിഹസിക്കുന്നു. മനുഷ്യത്വമില്ലായ്മയും കെടുകാര്യസ്ഥതയും നിലനില്‍-ക്കുന്ന സമൂഹത്തെ പുരോഗതി പ്രാപിച്ച സമൂഹമായി ലോകം അംഗീകരിക്കില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.