സ്ത്രീക്ക് തലചായ്ക്കാൻ ഇടമില്ല; അവളുടെ സുരക്ഷിതത്വം ആരുടെ കൈയിൽ

സ്ത്രീക്ക് തലചായ്ക്കാൻ ഇടമില്ല; അവളുടെ സുരക്ഷിതത്വം ആരുടെ കൈയിൽ
September 25 11:36 2018 Print This Article

അസഹിഷ്ണുതയുടെ ചുടുകാറ്റാണ് രാജ്യത്ത് ആഞ്ഞുവീശുന്നത്. ജനാധിപത്യത്തിന്റെ എല്ലാ നന്മകളെയും ഇല്ലാതാക്കുന്ന തരത്തിലുള്ള അതിക്രമങ്ങളും അരങ്ങേറുന്നു.ഇതൊക്കെ ഒരു കാലത്തു സെക്കുലർ ലോകത്തായിരുന്നു എങ്കിൽ ഇന്ന് ആത്മീകരുടെ കൂടാരങ്ങളിലും അത് എത്തിക്കഴിഞ്ഞു. നീതി നിഷേധിക്കപ്പെട്ടതുകൊണ്ടു മാത്രം പുറം ലോകം കണ്ട ഞെട്ടിക്കുന്ന സത്യങ്ങൾ കേട്ട് നാമും പകച്ചു നിൽക്കുകയാണ്. തിരുവസ്ത്രം ധരിച്ചുകൊണ്ട് സഭയ്‌ക്കെതിരെ നടത്തുന്ന സംഘടിത പോരാട്ടം എന്നനിലയില്‍ കന്യാസ്ത്രീകളുടെ സമരം വിപ്ലവാത്മകമായിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് നടപടി അഭിനന്ദനാർഹമാണ്. എന്നാൽ ഇത്തരമൊരു കേസ് ജനശ്രദ്ധയിലെത്തുന്നതിന് കാരണമായതിന്റെ പിന്നില്‍ തിരുവസ്ത്രങ്ങളണിഞ്ഞ് തെരുവിലിറങ്ങുകയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അകാരമാണത്തിനു ഇരയായ വ്യക്തിക്ക് വേണ്ടി അഭിപ്രായം പറയുകയും ചെയ്ത ഒരു പറ്റം കന്യാസ്ത്രീകളുടെ പങ്ക് തള്ളിക്കളയാനാവില്ല. പരമ്പരാഗത സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയാണ് ആ കന്യാസ്ത്രീകള്‍ സമൂഹത്തിന് മുന്നില്‍ ആണി നിരന്നത്. ആക്രമണത്തിന് ഇരയായ സ്ത്രീരത്നത്തിന് നീതി വൈകുന്നുവെന്ന് തോന്നിയപ്പോഴാണ് ഒട്ടേറെ ഭവിഷ്യത്തുക്കൾ ഉണ്ടായേക്കാവുന്ന കടുത്ത നിലപാടെടുക്കാന്‍ അവർ നിര്‍ബന്ധിതരായത്. ഇത്തരം വിഷയത്തെ പൊതു സമൂഹത്തിൽ കൊണ്ടുവരാതെ പരിഹരിക്കാൻ ആഗ്രഹിച്ചവരാണ് ഇവർ എന്നാൽ, എന്തിനു പറയുന്നു കേരളത്തിലെയും ഇന്ത്യയിലെയും കത്തോലിക്കാ സഭയുടെ ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയമായിരുന്നു കന്യാസ്ത്രീ ഫ്രാങ്കോയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന സംഭവം. അതിന് മീതെ വത്തിക്കാന്‍വരെ അവര്‍ ഈ വിഷയമെത്തിച്ചു. എന്തെങ്കിലും നടപടി പോകട്ടെ, വിളിച്ച് ഒരന്വേഷണം പോലും ഉണ്ടായില്ലെന്നത്‌ സാമാന്യ നീതിനിഷേധമായിരുന്നു അവരുടെ അനുഭവം. അതേ തുടര്‍ന്നാണ് ആക്രമണത്തിന് വിധേയയായ ഈ കന്യാസ്ത്രീകളുടെ കൂടി പിന്തുണയോടെ രാജ്യത്തെ വ്യവസ്ഥാപിത നീതിന്യായ സംവിധാനത്തെ സമീപിക്കുന്നത്.

പൊലീസ് അന്വേഷണം വൈകിയെന്ന് കുറ്റം പറഞ്ഞവരൊന്നും സ്വന്തം സമുദായത്തിനകത്ത് രണ്ടു വര്‍ഷത്തിലധികം നീതിതേടിയലഞ്ഞ ആ കന്യാസ്ത്രീയുടെയും അവര്‍ക്കൊപ്പം നിലയുറപ്പിച്ച കന്യാസ്ത്രീകളുടെയും കണ്ണീരിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നത് കുറ്റകരമാണ്. ചങ്കു പൊള്ളുന്ന വിധത്തിലുള്ള കുറ്റപ്പെടുത്തലുകളും അവര്‍ നേരിടേണ്ടിവന്നുവെന്നാണ് സത്യം. സത്യത്തിനു വേണ്ടി നിന്ന സിസ്റ്റര്‍ ലൂസിക്കെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലക്കിനെയും -വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി പറഞ്ഞിട്ടുണ്ടെങ്കിലും – സമ്മര്‍ദ്ദത്തിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നും പൊതു ജനത്തിന് വ്യക്തമാണ്. അത് ആരെയും ആശങ്കയിൽ നിർത്തുന്നു .

ലൈംഗികദാഹം തീര്‍ക്കാന്‍ മറ്റൊരു വ്യക്തിയെ ആക്രമിക്കുന്ന ഏകജീവി ഒരുപക്ഷേ മനുഷ്യന്‍ മാത്രമായിരിക്കും. ബലാത്സംഗത്തെ മൃഗീയമെന്ന് പലപ്പോഴും പറയാറുണ്ട് എങ്കിലും ഒരു മൃഗവും ലൈംഗികസംതൃപ്തി നേടാനായി സഹജീവിയെ ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന പതിവില്ല. എന്നാൽ മനുഷ്യൻ തന്റെ പരിധികൾ കടന്നു ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും കൊച്ചു പെണ്‍കുട്ടികളാണ്. അയല്‍വീട്ടിലും , പള്ളിമേടകളിലും, ഇടവഴികളിലും കൊച്ചുപെണ്‍കുട്ടികളെ കാമവെറിയന്മാര്‍ പിച്ചിച്ചീന്തുകയാണ്.

തെറ്റും ശരിയും തിരിച്ചറിയാത്ത, കുട്ടികളുടെ ശരീരവും മനസ്സുമാണ് കൂട്ടമായും ഒറ്റയ്ക്കും കാമ വെറിയന്മാർ കൊത്തിപ്പറിക്കുന്നത്. സ്വന്തം കുടുംബത്തിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല . ഈ അവസ്ഥയിലേക്ക് നാടിനെ നയിക്കുന്നതു അതും ആത്മീക നേതൃത്വത്തിൽ നിന്നുമാകുമ്പോൾ കടുത്ത നടപടികൾ എടുക്കേണ്ടത് ആവശ്യം ആണ് . കുറ്റകൃത്യങ്ങള്‍ക്ക് സഹായകമാകുന്ന സാമൂഹ്യസാഹചര്യങ്ങളെ കണ്ടെത്തി വേരോടെ പിഴുതെടുക്കണം. ഓരോ കുറ്റകൃത്യത്തിനും പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷ കൊടുക്കാനും മടികാണിക്കരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പ്രാധാന്യവും ഉണ്ടാകേണ്ടതുമാണ്.. മറ്റുള്ളവർ അറിയും, അക്രമി കൂടുതൽ ശല്യം ചെയ്യുമോ തുടങ്ങിയ ചിന്തകൾ അവരെ നിശബ്ദരാക്കുന്നു. ഇത് അക്രമിക്ക് കൂടുതൽ ധൈര്യം നൽകും. ഇത്തരം സന്ദർഭങ്ങളിൽ ശക്തമായി പ്രതികരിക്കണം. ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യണം. ഓരോ വ്യക്തിയും ഓരോ സ്ത്രീക്കും ആശ്വാസമായി മാറട്ടെ, എല്ലാ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ആശ്വാസവും തണലുമായി സമൂഹ മനസാക്ഷി മാറട്ടെ.

കന്യാസ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ക്കെതിരെ പൊതുസമൂഹവും നിതാന്ത ജാഗ്രതയോടെയുണ്ടെന്ന് മനസിലാക്കണം. സമരത്തിന് ലഭിച്ച പിന്തുണ അതായിരുന്നു വ്യക്തമാക്കിയത്. സാമുദായിക ഭേദങ്ങളില്ലാതെയാണ് പ്രസ്തുത സമരത്തിന് പിന്തുണ ഉണ്ടായത്. അതുകൊണ്ടുതന്നെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവര്‍ സഭാ നേതൃത്വത്തിലുണ്ടെന്നുതന്നെയാണ് പൊതുസമൂഹത്തിന്റെ വിശ്വാസം. കന്യാസ്ത്രീകള്‍ക്ക് ഒരു സംഘടന ആവശ്യമാണ് എന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. നഴ്‌സുമാരുടെയും അധ്യാപകരുടെയും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ഐക്യപ്പെട്ടുനിന്നാല്‍
മുൻപോട്ടു അവർക്കും സ്വാതന്ത്ര്യത്തോടെ പ്രേശ്നങ്ങളെ നേരിടാൻ അത് സാധ്യകമാകും. ഇതര സ്ത്രീ സംഘടനകൾ പോലെ തന്നെ അവർക്കും അവരുടെ ലക്ഷ്യങ്ങൾ സംക്ഷിക്കപ്പെടണം എന്നുണ്ടല്ലോ ?

കാനോന്‍ നിയമമോ, ശരീഅത്ത് നിയമമോ, നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നുപറയുന്ന മനുനിയമമോ അല്ല. ഡോ. അംബേദ്ക്കര്‍ രൂപംകൊടുത്ത ഇന്ത്യയുടെ നിയമസംഹിതയാണ് അവർക്കും ആവശ്യം. സഭയുടെ കാതൽ ആയ കന്യാസ്ത്രീകൾക്കും അത്തരത്തിൽ നിയമപരിരക്ഷ ഉണ്ടാകുവാൻ ഇടവരട്ടെ .ഒരുപക്ഷെ വരും ദിവസങ്ങളിൽ ഇത്തരം കാര്യങ്ങളിൽ കത്തോലിക്കാ സഭ തന്നെ തീരുമാനങ്ങൾ എടുക്കേണ്ടി വരും അത് മാത്രമല്ല സ്ത്രീ സംരക്ഷകരുടെ സമിതികൾ ഇക്കാര്യത്തെ ഗൗരവമായി കണക്കിലെടുക്കേണ്ടി വരും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.