സ്കൂള്‍ പ്രേമത്തിനെതിരായ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

by Vadakkan | 21 February 2017 3:59 PM

പാലക്കാട് : സ്കൂളുകളില്‍ പ്രേമത്തിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്നാവശ്യപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അറിവോടെയല്ലെന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോലിസ് ഇന്റലിജന്‍സ് എഡിജിപി ജില്ലാകളക്ടര്‍മാര്‍ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിശദീകരണം നല്‍കിയത്.
സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ബാലിശമായ പ്രേമബന്ധങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്നായിരുന്നു സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്.

ഇതിനായി ബോധവല്‍ക്കരണ ക്ലാസുകളും ഹൃസ്വചിത്ര പ്രദര്‍ശനങ്ങളും സംഘടിപ്പിക്കണമെന്നും അധ്യാപക രക്ഷാകര്‍തൃ യോഗങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നുമൊക്കെ പാലക്കാട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. വകുപ്പിന്റെ അറിവോ സമ്മതമോ കൂടാതെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസവകുപ്പു പറയുന്നത്.

Source URL: https://padayali.com/%e0%b4%b8%e0%b5%8d%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be/