സോഷ്യല്‍ മീഡിയയിലൂടെ കലുഷിതമായ മെസ്സേജുകള്‍ പ്രചരിപ്പിക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നു

സോഷ്യല്‍ മീഡിയയിലൂടെ കലുഷിതമായ മെസ്സേജുകള്‍ പ്രചരിപ്പിക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നു
November 20 19:31 2018 Print This Article

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കലാപാഹ്വാനം നടത്തുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നു; തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചെന്ന് പൊലീസ്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വോയ്‌സ് മെസേജുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇപ്രകാരം കലുഷിതമായ മെസ്സേജുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിക്കുകയാണെന്നും അവരുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്ത് അവരെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുവെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.