സുനാമി: ഇന്തോനേഷ്യയില്‍ മരണസംഖ്യ 800 കവിഞ്ഞു

സുനാമി: ഇന്തോനേഷ്യയില്‍ മരണസംഖ്യ 800 കവിഞ്ഞു
September 30 15:25 2018 Print This Article

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുവേസി ദ്വീപിലുണ്ടായ സുനാമിയില്‍ ഇതുവരെ മരണസംഖ്യ 800 കവിഞ്ഞു. 832 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സുനാമി ശക്തമായ നാശം വിതച്ച സുലവേസി ദ്വീപില്‍ ഭക്ഷണവും വെള്ളവും പോലുമില്ലാതെ പതിനായിരങ്ങള്‍ നരകയാതനയിലാണ്. കുടിവെള്ളം കിട്ടാനില്ല.

സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഡൊങ്കാല നഗരത്തില്‍ ദുരന്തത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് ഇതുവരെ വ്യക്തമല്ല. 1.6 മില്യണ്‍ ആളുകളെ ദുരന്തം ബാധിച്ചതായാണ് റെഡ്‌ക്രോസിന്റെ കണക്കുകള്‍ കാണിക്കുന്നത്.

സുലൈവാസിക്കടുത്തുള്ള പാലുവിലാണ്​ കൂടുതല്‍ മരണങ്ങളും ഉണ്ടായിരിക്കുന്നത്​. പല മൃതദേഹങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയാണ് ഇന്തോനേഷ്യയെ നടുക്കി അതി ശക്തമായ ഭൂചലനവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. 20 അടിയിലേറെ ഉയരത്തിലാണ് സുനാമിത്തിരകള്‍ രാജ്യത്തെ നക്കിത്തുടച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.