സാമ്പത്തിക അരാജകത്വത്തിന് പിന്നിൽ ഉന്നതരെന്നു ആരോപണം 

by padayali | 13 December 2016 1:56 AM

 രാജ്യത്തെ കള്ളപ്പണം കണ്ടുകെട്ടാനെന്നപേരിലാണ്‌ നരേന്ദ്രമോഡി ഒരു സുപ്രഭാതത്തിൽ  സാധാരണക്കാരെ ബാധിക്കുന്ന കറൻസി നോട്ടുകൾ ഉപയോഗശൂന്യമാക്കിയത്‌. ഈ നടപടി രാജ്യത്തെ ജനങ്ങളെയാകെ വലച്ചുവെന്ന കാര്യത്തിൽ ആർക്കും സംശയം  ഇല്ല ..മനുഷ്വത്വത്തെ പോലും ഗണ്യമാക്കാതെയാണ് മോദിയുടെ ക്രൂര വിനോദങ്ങൾ നടന്നതെന്നു പൊതുജന പ്രതികരണങ്ങൾ ..എന്നാൽ രാജ്യത്തെ സാമ്പത്തിക മേഖല ശുദ്ധീകരിക്കാൻ എന്ന പേരിൽ നോട്ടുകൾ നിരോധിച്ച ശേഷം രാജ്യത്ത്‌ സാമ്പത്തിക അരാജകത്വം  ശക്തമായ നിലയിൽ രൂക്ഷമായി.
കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കിബാങ്കുകളിൽ നിന്ന്‌ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന്‌ നിയന്ത്രണങ്ങൾ തുടരുമ്പോൾ പുതിയ 2000 രൂപ നോട്ടുകൾ  അനധൃകൃതമായി  പിടിച്ചെടുക്കുന്നത്‌ ഉന്നത പിന്തുണയോടെയുള്ള താണു എന്ന   സൂചനയാണ്‌ ഇപ്പോൾ  നാടൊട്ടുക്കെ പറയപ്പെടുന്നത്, കള്ളപ്പണത്തിന്‌ പ്രധാനമായും രണ്ടുമൂന്ന്‌ മാർഗങ്ങൾ ആണ് ഉള്ളത്  ഒന്ന്  ആദായനികുതി വെട്ടിക്കുക. ആദായനികുതിയുടെ ചുമതല പൂർണമായും കേന്ദ്രസർക്കാരിനാണ്‌. നികുതിവെട്ടിപ്പ്‌ തടയേണ്ടതും കേന്ദ്രസർക്കാരിന്റെ ജോലിയാണ്‌. ഇതിനാവശ്യമായ ശക്തമായ നടപടികളെടുക്കാതെ സാധാരണ ജനങ്ങളെ ബാധിക്കുന്ന നോട്ടുകൾ പിൻവലിക്കലാണോ പരിഹാരം?
കള്ളപ്പണം നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന  മറ്റൊരു മാർഗം, ഭൂമി വാങ്ങലാണ്‌. പട്ടണപ്രദേശങ്ങളിലും അതിനോട്‌ തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കോടാനുകോടി രൂപയുടെ കള്ളപ്പണം ഭൂമിയിൽ നിക്ഷേപിച്ചിട്ടുണ്ട്‌. എന്തിനേറെ, നോട്ട്‌ പിൻവലിക്കൽ നടപടിക്ക്‌ തൊട്ടുമുമ്പ്‌ ബിഹാറിൽ ബിജെപി അധ്യക്ഷൻ അമിത്ഷാ ഉൾപ്പെടെയുള്ളവർ കോടികൾ വിലയുള്ള ഭൂമി വാങ്ങിയതായി ആരോപണങ്ങൾ  നിലനിൽക്കുന്നു ഒഡിഷയിലും നോട്ട്‌ പിൻവലിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഇത്തരത്തിൽ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്നാണ്‌ ഇപ്പോൾ കേൾക്കുന്നത്‌.നമ്മുടെ നാട്ടിൽ നിന്നും വലിയതോതിൽ പണം ദുബൈയിലേയ്ക്ക്‌ ഒഴുകുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. അവിടങ്ങളിലെ കെട്ടിടനിർമാണ മേഖലയിലേയ്ക്കാണ്‌ ഈ പണം ഒഴുക്കുന്നത്‌. ദുബൈയിൽ നികുതിനിരക്കുകൾ വളരെ കുറവായതിനാലാണ്‌ ഇത്തരം നിക്ഷേപത്തിന്‌ പ്രേരിപ്പിക്കുന്നത്‌.
ഇതിനൊക്കെ പ്രതിവിധിയായി കണ്ടെത്തിയ മാർഗം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കലാണ്‌.യെഥാർത്ഥത്തിൽ ഇതൊക്കെ ആർക്കു വേണ്ടിയായിരുന്നു
നവംബർ എട്ടിന്‌ നോട്ടു നിരോധനം നടപ്പിലാക്കിയ ശേഷം പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകൾ നാലുദിവസം കഴിഞ്ഞാണ്‌ പ്രധാന നഗരങ്ങളിൽ എത്തിക്കാനായത്‌. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇപ്പോഴും നോട്ടുകൾ എത്തിയിട്ടില്ലെന്നിരിക്കേയാണ്‌ ആദായ നികുതി വകുപ്പിന്റെ റെയ്ഡുകളിൽ കോടിക്കണക്കിന്‌ രൂപയുടെ പുതിയ 2000 രൂപ നോട്ടുകൾ ആണ് കണ്ടെത്തിയത് .
ബാങ്കുകളിൽ നിന്ന്‌ ആഴ്ചയിൽ പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്‌. അങ്ങനെയിരിക്കേയാണ്‌ ചില വ്യക്തികളിൽ നിന്നും കേന്ദ്രങ്ങളിൽ നിന്നും 2000 രൂപയുടെ പുതിയ നോട്ടുകൾ വ്യാപകമായി പിടികൂടുന്നതെന്നത്‌
സാമ്പത്തിക അരാജകത്വം ഉന്നതരുടെ ഒത്താശയോടെയാണെന്ന്‌ ഇത്  തെളിയിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി  രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആദായ നികുതി വകുപ്പ്‌ പരിശോധന നടത്തുന്നുണ്ട്‌. ഇതിലെല്ലാമായി ഏകദേശം 563 കോടി രൂപയുടെ പുതിയ നോട്ടുകൾ പിടികൂടുകയുണ്ടായി. ഡൽഹി, ചെന്നൈ, മുംബൈ, കൊൽക്കത്ത, ബംഗളുരു, ഹൈദരാബാദ്‌ തുടങ്ങിയ വൻ നഗരങ്ങളിൽ നിന്നാണ്‌ വൻ തുകകൾ പിടികൂടിയിരിക്കുന്നത്‌. ഇതിന്‌ പുറമേ മറ്റു പ്രദേശങ്ങളിലും ബാങ്കുകളിലും എടിഎമ്മുകളിലും പണം ലഭ്യമല്ലെങ്കിലും ഇഷ്ടം പോലെ 2000 രൂപ നോട്ടുകൾ കണ്ടെത്തിയായതായി വാർത്തകൾ പരക്കുന്നു
ഡൽഹിയിൽ നിന്ന്‌  കണ്ടെത്തിയ  13 കോടി രൂപയുടെ നോട്ടുകളിൽ 2.61 കോടിയും 2000 രൂപ നോട്ടുകളായിരുന്നു എന്നാണ് അറിവ് . . കോയമ്പത്തൂരിൽ ഒന്നരക്കോടിയുടെ പുതിയ 2000 രൂപ നോട്ടുകളുമായാണ്‌ മൂന്നംഗ സംഘം പിടിയിലായത്‌. മധ്യപ്രദേശിൽ മൂന്ന്‌ പേരിൽ നിന്നായി 2000 രൂപയുടെ 43 ലക്ഷം രൂപ പിടിച്ചെടുത്തു.സൂറത്തിൽ രണ്ടു പേരിൽ നിന്നായി 75 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ കണ്ടെടുത്തു.വെള്ളിയാഴ്ച ചെന്നൈയിൽ നിന്ന്‌ 2000 ത്തിന്റെ 24 കോടി രൂപയാണ്‌ പിടിച്ചെടുത്തത്‌. ആദായ നികുതി വകുപ്പിന്റെ ചൈന്നൈ മേഖല പുറത്തുവിട്ട കണക്കനുസരിച്ച്‌ ഒരാഴ്ചയ്ക്കകം 9.63 കോടിയുടെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്‌. തെലങ്കാനയിൽ നിന്ന്‌ 82 ലക്ഷം, അഹമ്മദാബാദിൽ നിന്ന്‌ 24 ലക്ഷം, പഞ്ചാബിലെ സംഗ്രൂരിൽ നിന്ന്‌ 4.15 ലക്ഷം എന്നിങ്ങനെയും 2000 രൂപ നോട്ടുകൾ പിടികൂടിയിട്ടുണ്ട്‌. ഡൽഹിയിലെ ആക്സിസ്‌ ബാങ്കിന്റെ കശ്മീരി ശാഖയിൽ നിന്ന്‌ ഇടപാടു നടത്തി പുറത്തിറങ്ങിയവരിൽ നിന്ന്‌ കഴിഞ്ഞ ദിവസം 3.5 കോടി രൂപയുടെ 2000 രൂപയുടെ നോട്ടുകളാണ്‌ പിടിച്ചെടുത്തത്‌.
നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളും പിടികൂടുന്നുണ്ട്‌. ഇത്‌ കള്ളപ്പണമായി സൂക്ഷിച്ചതാണെന്ന്‌ കരുതാമെങ്കിലും പുറത്തിറക്കി ബാങ്കുകളിൽ പോലും ആവശ്യത്തിന്‌ ലഭ്യമാകാത്ത 2000 രൂപ നോട്ടുകൾ പിടിച്ചെടുക്കുന്നത്‌ അരാജകത്വത്തിന്റെ സൂചനയായാണ്‌ . അതുകൊണ്ടുതന്നെയാണ്‌ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്‌. ഇത്രയധികം നോട്ടുകൾ വ്യാപകമായി ലഭ്യമായതെങ്ങനെയെന്ന അന്വേഷണം ഉന്നതരിലേയ്ക്ക്‌ നീളുമെന്നാണ്‌ സൂചന.നിരോധിച്ച നോട്ടുകൾ മുഴുവൻ നിക്ഷേപമായി തിരിച്ചെത്തിക്കൊണ്ടിരിക്കുമ്പോൾ കള്ളപ്പണം എവിടെപ്പോയെന്ന ചോദ്യം എല്ലാ  വശങ്ങളിലിൽ നിന്നും ഉയരുന്നു നിന്നുമുയരുന്നുണ്ട്‌. അതോടൊപ്പമാണ്‌ പുതിയ നോട്ടുകൾ വ്യാപകമായ അരാജകത്വത്തിന്‌ പിന്നിൽ ആരെന്ന ചോദ്യവും ഉയർന്നിരിക്കുന്നത്‌. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന്‌ നോട്ടുകൾ ലഭ്യമല്ലാത്തതിനാൽ സാധാരണ ജനം ഒരു മാസത്തിന്‌ ശേഷവും ദുരിതമനുഭവിക്കുകയാണ്‌..ഇന്ന്‌ ട്രഷറികളിൽ നിന്നും ബാങ്കുകളിൽ നിന്നും പണം പിൻവലിക്കാൻ സാധാരണ ജനങ്ങൾ നെട്ടോട്ടമോടുന്നു. എടിഎമ്മുകൾ മിക്കതും നിശ്ചലമായിരിക്കുകയാണ്‌. പെൻഷനും മറ്റും വാങ്ങാൻ പ്രായമായവർ വരിയിൽ നിന്ന്‌ തളർന്നുവീഴുകയാണ്‌. ….ഈ മനുഷ്വത്വ രഹിത പ്രവർത്തികൾക്ക് പിന്നിൽ ആരു

Source URL: https://padayali.com/%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%85%e0%b4%b0%e0%b4%be%e0%b4%9c%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf/