സാധാരണക്കാരായ ദൈവദാസന്മാരുടെ ശബ്‌ദമാകാൻ ഇവരിൽ ആർക്കു കഴിയും ?

സാധാരണക്കാരായ ദൈവദാസന്മാരുടെ ശബ്‌ദമാകാൻ ഇവരിൽ ആർക്കു കഴിയും ?
April 07 20:58 2019 Print This Article

ഐപിസിയുടെ നേതൃത്വ നിരയിലേക്ക് വരുക എന്നതിൽ ഉപരി, സാധാരണക്കാരായ വിശാസ സമൂഹത്തിനും,പാസ്റ്റേഴ്സിന്റെയും ശബ്‌ദമാകാൻ  പാസ്റ്റർ.എബ്രഹാം ജോർജ്ജിനും,പാസ്റ്റർ.സിസി ഏബ്രഹാമും മത്സരിക്കുകയാണ്. ഏറ്റവും പ്രസക്തമായി നിൽക്കുന്ന ചോദ്യം ഇവരിൽ ആർക്കു  ഇതിനുകഴിയും എന്നതാണ്?
ഇലക്ഷന്റെ കാറ്റു ശക്തമായി വിപരീത ദിശകളിൽ അടിക്കുമ്പോഴും, ഇലക്ഷൻ തന്നെ നടക്കാതിരിക്കാനുള്ള ഗൂഢതന്ത്രങ്ങളും കെണികളും ഒരുക്കുമ്പോഴും ഇവിടെ നേതൃത്വ നിരയിലേക്ക് കാൽവെക്കാൻ തയ്യാറെടുക്കുന്ന സ്‌ഥാനാർത്ഥികൾ നിസാരക്കാർ അല്ല. തികച്ചും വിശ്വാസികളുടെ ഹൃദയങ്ങളിൽ സ്‌ഥിര പ്രതിഷ്ഠ നേടിയവരിൽ ചിലരാണ്. അതിൽ ശ്രദ്ധേയമാകുന്നത്, തീരദേശത്തിന്റെ അപ്പോസ്തോലൻ എന്ന് വിളിപ്പേരുള്ള പാസ്റ്റർ. എബ്രഹാം ജോർജ്ജ് ആണ് അതിൽ ഒരു പ്രമുഖൻ….

ആലപ്പുഴ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നതുപോലെ ആലപ്പുഴയുടെ ശബ്‌ദവും തുടിപ്പുമാണ് പാസ്റ്റർ. എബ്രഹാം ജോർജ്ജ്. അപ്പോൾത്തന്നെ ഐപിസിയിലെ ദീർഘകാല അനുഭവ സമ്പത്തുള്ള പാസ്റ്റർ. സിസി ഏബ്രഹാമും ആണ്  എതിർ പാനലിൽ നിൽക്കുന്നത്. പേരിലുളള സാമ്യം പോലെ ചില സാമ്യങ്ങളും വ്യത്യസ്തതകളും ഇവർക്കുണ്ട്.

ദൈവവിളികേട്ട അബ്രഹാം ഹാരാൻ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു മൊട്ടക്കുന്നു തിരഞ്ഞെടുത്തതുപോലെ, മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് പത്തിൽ താഴെ പ്രവർത്തനങ്ങൾ ഉണ്ടായിരുന്ന ആലപ്പുഴ സെന്ററിൽ കാലാവസ്‌ഥയോ സാഹചര്യങ്ങളോ അനുകൂലമല്ലാതിരിന്നിട്ടും, പാസ്റ്റർ. എബ്രഹാം ജോർജ്ജ് ആലപ്പുഴയിൽ കാൽ ചവിട്ടി. പത്തനംതിട്ടക്കാരനായിരുന്ന പാസ്റ്റർ. എബ്രഹാം ജോർജ്ജ് ആലപ്പുഴ തിരഞ്ഞെടുക്കുമ്പോൾ ദൈവശബ്‌ദം മാത്രമായിരുന്നു മുൻപിൽ. തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കാതെ ആലപ്പുഴയുടെ മണ്ണിൽ സഭകൾ വളർത്തുക എന്നതായിരുന്നു ലക്‌ഷ്യം. പത്തു സഭകളിൽ നിന്നും 70 ശുശ്രൂഷകന്മാരും 52 സഭകളും ഉള്ള സെന്ററാക്കി വളർത്തിയത് അദ്ദേഹത്തിന്റെയും കൂട്ട് ശുശ്രൂഷകരുടെയും കഠിനാദ്ധ്വാനവും പരിശ്രമവും മാത്രമാണ്. നീതിക്കും സഹജീവികളൊടുള്ള കരുണക്കും തന്റെ ജീവിതം മാതൃകയാക്കാവുന്നതാണ്. കൃപയുള്ള കൂട്ടു സഹപ്രവർത്തകരെ വളർത്തി വലുതാക്കിയതിൽ പാസ്റ്റർ. എബ്രഹാം ജോർജ്ജിനൊപ്പം നില്ക്കാൻ ആർക്കും കഴിയില്ല. അദ്ദേഹത്തിന്റെ സത്യസന്തതയും, ആത്മീക കാഴ്ചപ്പാടും പ്രശംസനീയമാണ്. അഴിമതിയുടെ കറപുരുളാതെ സെന്ററിന്റെയും സകല പ്രവർത്തനങ്ങളുടെയും വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതിൽ എക്കാലവും മാതൃകാപരമാണ്. നേരിന്റെ ശബ്ദമായി പാസ്റ്റർ. എബ്രഹാം ജോർജ്ജ്‌ സഭയുടെ ഉന്നമനത്തിനും മുന്നേറ്റത്തിനും ശക്തമായി നിൽക്കുന്നത് മറ്റിതര സെന്ററുകൾക്ക് മാതൃകയാണ്. പ്രളയകാലത്തു അദ്ദേഹത്തിന്റേയും സെന്ററിന്റേയും പ്രവർത്തനങ്ങൾ പെന്തക്കൊസ്തു സമൂഹത്തിനു മാറ്റുകൂട്ടുവാൻ ഇടയായി.

ആലപ്പുഴ സെന്ററിൽ കാൽ കുത്തിയപ്പോൾ മുതൽ തീരദേശ ധ്വനി എന്നപേരിൽ വർഷം തോറും സകല പ്രവർത്തനങ്ങളുടെയും  റിപ്പോർട്ടുകൾ പ്രസിദ്ധമാക്കി സുതാര്യത ഉറപ്പാക്കാറുണ്ടായിരുന്നു. ചാരിറ്റിബോർഡ്, മിഷൻബോർഡ്, ഇവയുടെ ചെയർമാനായും തനിക്കു പ്രവർത്തിക്കാൻ ഇടയായി. താനുൾപ്പെടുന്ന നേതൃത്വത്തിൽ ശുശ്രൂഷകർക്കായി ശക്തമായ സപ്പോർട്ട് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭരണഘടനാ ഭേദഗതി കൺവീനർ, ഏരിയാസാധ്യത  പഠന ചെയർമാൻ, യൂണിയൻ പെന്തക്കോസ്തൽ സമിതിയുടെ രക്ഷാധികാരി, സൺഡേസ്കൂൾ കേദ്ര കമ്മറ്റി അംഗം, തുടങ്ങി വിവിധ നിലകളിൽ താൻ പ്രസ്‌ഥാനത്തിനും വിശ്വാസ സമൂഹത്തിനും വേണ്ടി നിലകൊണ്ടു. സെന്ററിന്റെ കീഴിൽ സായാഹ്‌ന ബൈബിൾ സ്കൂളും തന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സർവ്വോപരി, പൂർണ്ണസമയം തന്റെ കർത്തവ്യത്തിൽ നിരതനാണ്‌. ആലപ്പുഴയുടെ കണ്ണീർ ഒപ്പാനായി ദൈവത്താൽ നിയോഗിക്കപ്പെട്ട ദൈവദാസനാണ്‌ അദ്ദേഹം.

ഇതൊക്കെ പറയുമ്പോൾത്തന്നെ തനിക്കു ബദലായി നിൽക്കുന്ന സ്‌ഥാനാർത്ഥി ചില്ലറക്കാരൻ അല്ല, ഷിബു നെടുവേലിയുടെ ഭരണ സമിതിയിലെ കരുത്തന്മാരിൽ ഒരാൾ…

1975- മുതൽ ശുശ്രൂഷ രംഗത്ത് നിൽക്കുന്ന പ്രമുഖന്മാരിൽ ഒരാളാണ് പാസ്റ്റർ. സി.സി. എബ്രഹാം. സ്റ്റേറ്റ് കൗൺസിൽ മെംമ്പറായും ജനറൽ കൗൺസിൽ മെംമ്പറായും പാസ്റ്റർ. സി. സി. എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ  പാസ്റ്റർ എന്നനിലയിൽ ശക്തമായ ശുശ്രൂഷപാഠവം ഉള്ളപ്പോൾത്തന്നെ നിലവിലെ ഭരണസമിതിയിലെ കേരള സ്റ്റേറ്റിന്റെ കൗൺസിലിൽ ജോയിന്റ് സെക്രട്ടറി ആയി താൻ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ തന്റെ കൂട്ടുപ്രവർത്തകരായ പൂവക്കാലയുടെയും, നെടുവേലിയുടെയും, കെസി തോമസിന്റെയും വാക്കുകൾ മാത്രം മുഖവിലക്കെടുത്തു അവർക്കു യാതൊരു വേദനയും സമ്മാനിച്ചില്ല എന്നതാണ് തന്റെ പ്രകടന പത്രികയിൽ എടുത്തുപറയുന്ന കാര്യങ്ങൾ. അവർക്കൊപ്പം നിന്ന് അവർ ഏൽപ്പിച്ചത് വിശ്വസ്ഥതതയോടെ ചെയ്തു എന്ന് താൻ ആവർത്തിക്കുന്നു.

അവരുടെ ഉപദേശങ്ങൾക്കും പ്രോത്സാഹനത്തിനും താൻ മുൻതൂക്കം കൊടുത്തതാണ് പാസ്റ്റർ. സിസി എബ്രഹാമിനെകുറിച്ചുള്ള പത്രക്കുറിപ്പുകൾ വ്യക്തമാക്കുന്നത്‌. അഭിപ്രായ വ്യത്യാസങ്ങൾ ഒരിക്കൽപോലും വരുത്താതെ നെടുവേലി ഉൾപ്പെടെ ഉള്ളവരുടെ ഇടയിൽ സമുന്നതനായി നിന്നു എന്നുവേണം പറയാൻ. ഇതൊക്കെ നിസ്സാരമാക്കി കാണാൻ  കഴിയില്ല. ഒരുവിധപ്പെട്ട എല്ലാവരും നിലവിലുള്ള ഭരണപക്ഷത്തെ എതിർക്കുന്നവരും അനീതിക്കെതിരെ സംസാരിക്കുന്നവരും ആണ്. എന്നാൽ അവർ പറയുന്നത് അനുസരിച്ചു മുൻപോട്ടു പോകണം എങ്കിൽ അസാമാന്യ ക്ഷമയും മനക്കരുത്തും വേണം. അതാണ് ഇദ്ദേഹത്തിന്റെ മുഖമുദ്ര. താൻ വ്യക്തിപരമായി സാക്ഷ്യം ഉള്ളവനെങ്കിലും തന്റെ ഉപദേഷ്ടാക്കന്മാർ നിമിത്തം തനിക്കും ചിലതൊക്കെ അംഗീകരിച്ചു കൊടുക്കേണ്ടിവന്നു. തന്റെ ഭരണ നേട്ടങ്ങളിൽ എടുത്തുപറഞ്ഞിരിക്കുന്നതു അഭിപ്രയ വിത്യാസം ഒന്നും ഇല്ലായിരുന്നു എന്നാണ്. കൂടാതെ താൻ ഉൾപ്പെട്ട ഭരണസമിതി ശുശ്രൂഷകർക്കായി ക്ളാസ്സുകൾ നടത്തിയതായി പറയുന്നു. ഡി മോഹനനെ കൊണ്ടുവന്നു ക്ലാസ് എടുപ്പിക്കാനുള്ള പ്രേരകശക്തികൾ ഇവരെ പോലുള്ളവർ ആയിരുന്നു.

പാസ്റ്റർ. ഷിബു നെടുവേലിയുടെ സംഘടനാ പാടവത്തിൻകീഴിൽ താൻ ഒരു നല്ല യോദ്ധാവായിരുന്നു എന്നാണ് അവകാശപ്പെടുന്നത്. എന്തായാലും പാസ്റ്റർ. സിസി എബ്രഹാമിന്റെ പത്രികക്ക് സമാനമായി ഇറക്കപ്പെട്ട പത്രവാർത്തയിൽ തന്നേക്കുറിച്ചു ഒന്നും എടുത്തു പറഞ്ഞിട്ടില്ല. മറിച്ചു താൻ ഉൾപ്പെട്ടു നിന്ന നെടുവേലി സഖാവിനെയും, കൂട്ടരുടെയും കഴിവിനെയും, സംഘടനാ മികവിനെക്കുറിച്ചുമാണ് ഉള്ളത്. അതിൽ നിന്നും താൻ ഒരു സ്വയം പ്രശംസക്കാരൻ അല്ല എന്ന് കരുതേണ്ടി വരും. ജീവൻ പോയാലും തന്റെ കൂട്ടുപ്രവർത്തകരെ ഒറ്റുകൊടുക്കാനും താല്പര്യം കാണില്ല. അപ്പോൾ തന്നെ അനീതിക്കും, അഴിമതിക്കും, ദുരുപദേശ വ്യാപാരത്തിനും മൗനാനുവാദം കൊടുക്കുയായിരുന്നോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. മാത്രമല്ല, അനേക ഉപവാസ പ്രാത്ഥനകൾ ജില്ലതോറും ക്രമീകരിച്ചതായി പറയുന്നു. ശുശ്രൂഷകർക്കു ക്ലാസ് എടുപ്പിച്ചു. എന്നാൽ ഈ ക്ലാസ്സ് ഒക്കെ എടുപ്പിച്ചു ഐപിസിയിലെ നേതൃത്വത്തിന് മാറ്റംവരുത്താൻ പാസ്റ്റർ. സി സിക്കു കഴിഞ്ഞില്ല, കാരണം ഭരണപക്ഷത്തിന്റെ കൈയ്യിലെ പാവയാവുകയായിരുന്നോ? പാസ്റ്റർ. സിസി യെക്കുറിച്ചു വലിയ പരാതികൾ കേൾക്കാറില്ല. എന്നാൽ ഭരണസമിതിയുടെ ചൊൽപ്പടിക്ക് നിന്ന് അനീതിക്കും, അഴിമതിക്കും, ദുരുപദേശ വ്യാപാരത്തിനും കൂട്ട് നിന്നു എന്നത് തിരസ്കരിക്കാൻ കഴിയില്ല.

പാസ്റ്റർ. സിസി അത്ര പ്രശ്നക്കാരൻ ഒന്നും അല്ല എന്ന് വിശ്വാസ സമൂഹത്തിനു അറിയാം, അപ്പോൾത്തന്നെ അധർമ്മത്തെ എതിർക്കാത്തതു പാപം അല്ലെ ? ദുരുപദേശക്കാർ സഭയിൽ വലിഞ്ഞിഴഞ്ഞു നടന്നപ്പോൾ മിണ്ടാതിരുന്നതും ഉത്തമമായിരുന്നോ? അതിന് മൗനാനുവാദം കൊടുത്തതുപോലെ ആയില്ലേ  ? ഐപിസിയിലെ ദീഘകാല ശുശ്രൂഷ പരിചയമുള്ള ഒരു ദൈവ ദാസൻ എന്നനിലയിൽ ചില വീഴ്ചകൾ എങ്കിലും ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുകയാണ്. ഇപ്പോഴും പാസ്റ്റർ. സിസിയുടെ ചുവടുകൾ ശരിവെക്കുന്ന രീതിയിൽ ആണ് സമഗ്രമാറ്റത്തിന് തുടർചിത്രമായി മത്സര രംഗത്തുള്ളത്. തന്റെ പ്രവൃത്തികൾ ശരി എന്നുള്ളതുകൊണ്ടാണല്ലോ വീണ്ടും അതെ കൂട്ടുകെട്ടിനൊപ്പം മത്സരിക്കുന്നത് ? മ:നസാക്ഷി കുറ്റം വിധിക്കുന്നില്ല എങ്കിൽ മറ്റുള്ളവർക്ക് ഒന്നും ചെയ്യാനും കഴിയില്ല, എന്നിരുന്നാലും പാസ്റ്റർ. എബ്രഹാം ജോർജ്ജിന് ഒപ്പം നില്ക്കാൻ ഒരാൾ ഉണ്ടായി എന്നത് അല്പം ആശ്വാസവും, ഒപ്പം വിജയത്തിന്റെ പാതയിൽ എത്താൻ കഠിന പരിശ്രമവും ആവശ്യമാണ്. ഭരണതലത്തിൽ നിൽക്കുന്ന വ്യക്തി എന്നനിലയിൽ വോട്ടേഴ്‌സിനെ സ്വാധീനിക്കാൻ എളുപ്പമാണ്. എന്നാൽ ആരും സ്വാധീനിക്കാതെ തീരദേശത്തിന്റെ അപ്പോസ്തോലനും സമൂഹം നെഞ്ചിലേറ്റുന്ന ഒരാളുടെ ഒപ്പം, സിസിയെ ഒപ്പത്തിനൊപ്പം നിർത്താൻ കഴിയുമോ എന്നത്‌ ചിന്തിച്ചാലും തെറ്റാണു. ഒരാൾ തെറ്റിന് കൂട്ടുനിൽക്കുമ്പോൾ, മറ്റേ ആൾ അനീതിക്കും അസത്യത്തിനും എതിരെ ചലിക്കുകയാണ്.

പാസ്റ്റർ. എബ്രഹാം ജോർജ്ജ് ഒരു ആത്മീക മുന്നേറ്റത്തിനും സാധാരണക്കാരുടെ നാവാകാനും ആഗ്രഹിക്കുമ്പോൾ പാസ്റ്റർ. സിസി എബ്രഹാം ഡിജിറ്റിൽ പാതയിൽ ആണ്. എന്നാൽ വിശ്വാസ സമൂഹത്തിനും, സാധാരണക്കാരായ ദൈവദാസന്മാരുടെ ഉന്നമനത്തിനും പ്രസ്‌ഥാനത്തിനും സമൂഹത്തിനും മാതൃകയാകേണ്ട ആളായിരിക്കേണം ഒരു വൈസ് പ്രസിഡന്റ്. മാത്രമല്ല, ഐപിസിയുടെ അമരത്തു വരുന്ന പ്രസിഡന്റിനേക്കാൾ കരുത്തനായിരിക്കേണം വൈസ് പ്രസിഡന്റും. കാരണം പ്രസിഡന്റിന്റെ അഭാവത്തിൽ കേരളാസ്റ്റേറ്റിന്റെ ചുമതലകൾ വിശ്വസ്തതയോടെ നോക്കാനും ഏതൊരു വിശ്വാസിക്കും പാസ്റ്റേഴ്‌സിനും കൗൺസിൽ മെംമ്പേഴ്സിനും ഏതൊരാപത്തിലും ആവശ്യത്തിലും ഏതു സമയത്തും സമീപിക്കാനും കഴിയുന്ന വ്യക്തിയായിരിക്കണം. സമകാലിക വിഷയങ്ങളിൽ ഉചിതമായി നിലപാടെടുക്കാനും ജീവകാരുണ്യ പ്രവർത്തങ്ങൾക്കും സുവിശേഷീകരണത്തിനും മുൻതൂക്കം കൊടുക്കാൻ ഇവരിൽ ആർക്കു കഴിയും ? അല്ലങ്കിൽ ഇവരിൽ ആർ അതിനു തയ്യാർ ആവും ? ഐപിസിയെ പണ്ടത്തെപ്പോലൊരു നല്ലകാലത്തിലേക്കു മടക്കി വരുത്താൻ സി.സി ആഗ്രഹിച്ചാലും, തന്റെ കൂട്ടുപ്രവർത്തകർ സമ്മതിക്കില്ലലോ ? അപ്പോൾ പിന്നെ എന്ത് ചെയ്യും ? ഇനി തീരുമാനിക്കേണ്ടിയത് നിങ്ങൾ വോട്ടേഴ്‌സ് ആണ്. ഇത് മാറ്റത്തിന്റെ ദിവസങ്ങൾ ആണ്. അനീതിക്കും അഴിമതിക്കും എതിരെ ചലിക്കുകയും സാധാരണക്കാരുടെ നാവാകുന്ന ഒരു ദൈവദാസൻ നമ്മുടെ വൈസ് പ്രസിഡന്റ് ആയി വരട്ടെ !!!
ഒരു നിമിഷം ചിന്തിക്കു…. പ്രവർത്തിക്കു…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.