സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ സംരക്ഷിക്കപ്പെടണം

സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ സംരക്ഷിക്കപ്പെടണം
October 11 22:04 2017 Print This Article

ശൈശവ വിവാഹങ്ങളും, ബാലവേലയും കൊണ്ട് പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പിട്ട നാളുകള്‍ ഏറെ പിന്നിലല്ലായിരുന്നു. പെണ്‍കുഞ്ഞിന്റെ പിച്ചിച്ചീന്തപ്പെടുന്ന നിഷ്‌കളങ്കതയും കുസൃതിയും കൊണ്ട് ഭാരതത്തിന്റെ സംസ്‌കാരത്തിനു നിറം കൊടുക്കാന്‍ മിനക്കെടുന്ന കുലപതികള്‍. ലോകത്ത് ബാലവേശ്യാവൃത്തിയില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍.

അനാചാരങ്ങളുടെയും, മതചര്യകളുടെയും പേരില്‍ പോലും കുഞ്ഞുങ്ങളും സ്ത്രീകളും ബലിയാടാകുന്നു. സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതരാകേണ്ടത് പൊതുജന ഉത്തരവാദിത്വമാണ്. ലോകം മുഴുവനും ബാലിക ദിനം ആചരിക്കുമ്പോള്‍ അടുക്കളയില്‍ അരണ്ട ജീവിതമല്ല പെണ്‍കുഞ്ഞുങ്ങളുടെ എന്നുള്ള സമകാലിക ബോധം ആര്‍ജിക്കട്ടെ ഓരോ ഭവനങ്ങളിലും.

ഏതൊരു പെണ്‍കുഞ്ഞിന്റെയും സുരക്ഷയ്ക്ക് മീതെ പറക്കുന്ന പരുന്തുകള്‍ തുരത്തപ്പെടണം. ഓരോ പെണ്‍കുഞ്ഞിന്റെയും കണ്ണുനീര്‍ തുടക്കാനാവട്ടെ രാജ്യത്തെ നിയമവും നീതിയും.
ഇവരുടെ മധ്യത്തിലാണ് ഇന്നും നാം രാജ്യന്തര ബാലിക ദിനം ഒക്ടോബര്‍ 11നു ആഘോഷമാക്കുന്നതു. രണ്ടായിരത്തി പന്ത്രണ്ടു ഒക്ടോബർ പതിനൊന്നിനാണ്  ആദ്യമായി ലോകം ബാലിക ദിനം ആചരിച്ചത്.

മിക്കയിടങ്ങളിലും ബോധവത്കരണ സെമിനാറുകള്‍ ഒക്കെ നടക്കാറുണ്ട് എന്നാല്‍ എന്ത് പ്രയോജനം. ഇന്നും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല.
സ്വന്തം വീടുകളില്‍ പോലും കുരുന്നുകള്‍ സുരക്ഷിതരല്ല എന്ന് കാലം സാക്ഷി.ഓരോ മിനിട്ടിലും ഓരോ പെണ്‍കുട്ടിവീതം പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. മൂന്നു വയസുകാരിയെ പീഡിപ്പിച്ചു പൊന്തക്കാട്ടിലെറിയുന്ന, ഏഴരവയസ്സുകാരിയെ ബന്ധുതന്നെ കൊന്ന് റബ്ബര്‍ തോട്ടത്തില്‍ കിടത്തിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏതൊരമ്മക്കാണ് സഹിക്കാന്‍ കഴിയുക.

ഒക്ടോബര്‍ 11 ലോകം ഈ ദിവസം പെണ്‍കുഞ്ഞുങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ഇന്ന് ഈ ദിനത്തിന് പ്രസക്തിയേറെയാണ് പ്രത്യേകിച്ച് ഇന്ത്യയില്‍……ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പെൺകുട്ടികളുടെ സമത്വത്തിനും സുരക്ഷക്കും ആയിട്ടു ബോധവത്കരണ ക്‌ളാസുകൾ നടത്താറുണ്ട് .ഇന്ന്അതിജീവനത്തിന്റെ പാതകളില്‍ അവള്‍ പുരുഷനൊപ്പം എത്തിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശവും ഹിമാലയവുംഅവൾ കീഴടക്കി എന്നിരുന്നാലും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങളിൽ ലോകരാജ്യങ്ങളിൽ നാലാമത്  ഇന്ത്യയാണ് .കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ പെൺകുട്ടികൾക്ക്  എതിരായുള്ള ലൈന്ഗിക ആക്രമണങ്ങളിൽ 143 ശതമാനമാണ് വർദ്ധിച്ചത്. ഇതിൽ നല്ലപങ്കും നമ്മുടെ സ്വന്തം കേരളത്തിലും .പോസ്കോ നിയമമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ മാത്രം 1720 ആണ് .ലോകമാകെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ 50% വും പതിനഞ്ചോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളുടെ നേര്‍ക്കാണ്…….

ഇവയെല്ലാം നാം ചൂണ്ടി കാണിക്കുമ്പോഴും സ്ത്രീസുരക്ഷക്കും അവരെ മുൻനിരയിൽ കൊണ്ടുവരുന്നതിനും സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്

എന്നാൽ ഇതുകൊണ്ടും കണ്ണീർ തോരുന്നില്ല ..അച്ഛന്റെ സ്പര്‍ശനവും കാമഭ്രാന്തന്‍മാരുടെ അരുതാത്ത സ്പര്‍ശനവും എന്താണെന്ന് പെൺകുഞ്ഞിന് അറിഞ്ഞിരിക്കണം ഇത് പറഞ്ഞുകൊടുക്കാൻ ഒരമ്മക്ക് ഇന്ന് കഴിയാത്ത സാഹചര്യങ്ങളും ഓരോ ബാലനും യുവാവും തിരിച്ചറിയണം അതെ ഈ ദിനം ബാലികമാരുടേതാകണമെങ്കില്‍ അതിനു ആ ദിനം തങ്ങൾക്കുള്ളതാണ്എന്നുകൂടി ..വാത്സല്യത്തോടെ യല്ലാതെ ഒരുകുഞ്ഞിനെ ചുംബിക്കില്ല എന്ന് തീരുമാനമുള്ള ഒരു തലമുറ ഉണ്ടാകട്ടെ ഇവിട ഓരോ പെൺകുഞ്ഞും ഓരോ പുരുഷനിലും ,ബാലന്മാരിലും ,യൗവനക്കാരിലും സുരഷിതരാവട്ടെ …പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസംപെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കുമാരിമാരുടെ ശാക്തീകരണം, ലക്ഷ്യം2030′ എന്ന 2015ലെ മുദ്രാവാക്യം തന്നെയാണ് ഇക്കൊല്ലത്തെയും മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്ഭവനങ്ങളില്‍, സ്‌കൂളില്‍, പൊതുനിരത്തുകളില്‍, യാത്രകളിൽ , മറ്റു പൊതു ഇടങ്ങളില്‍. . . . അങ്ങനെ എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ ഇടപെടാനുള്ള അവസരം അവൾക്കും വേണം ഇവരുടെ കഴിവുകളെ കൃത്യമായി കണ്ടെത്തി പരിപൂര്‍ണമായി ആത്മവിശ്വാസമുള്ള ജനതയാക്കി മാറ്റുന്നതിനു ഇന്ത്യക്കു കഴിയട്ടെ .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.