സജി പോളിനോട് ചില ചോദ്യങ്ങൾ

by padayali | 4 January 2017 11:30 PM

ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുവജന പ്രസ്ഥാനം നടത്തിയ ക്യാന്പിനെക്കുറിച്ചു സോഷ്യൽ മീഡിയയിലും ചില ക്രിസ്ത്യൻ പത്രങ്ങളിലും വന്ന ആരോപണങ്ങൾക്ക് അടിക്കുറുപ്പുപോലെ താങ്കൾ എഴുതിയിട്ട മറുപടി ശ്ലാഘനീയം ആയിരുന്നില്ല.(താങ്കൾ എഴുതിയതായി പറയപ്പെടുന്ന വാക്കുകൾ ഇങ്ങനെയാണ്, യുവജനങ്ങൾ ചാടിയും,നൃത്തം ചെയ്തും പരിശുധാത്മാവിനൊപ്പം സന്തോഷിച്ചു, ഇത് മനസിലാക്കാൻ പത്രാധിപർക്ക് കഴിഞ്ഞില്ല.അതുകൊണ്ടു ദൈവം അദ്ദേഹത്തോട് പൊറുക്കട്ടെ,അദ്ദേഹത്തിന്റെ പത്രത്തെ സംരക്ഷിക്കട്ടെ എന്നുമായിരുന്നു കുറിപ്പ് )
ഇത് അവിടെ നിൽക്കുന്പോൾ തന്നെ താങ്കൾ പറയുന്നു നൂറോളം വിദ്ധാർത്ഥികൾ ആത്മാഭിഷേകം പ്രാപിച്ചെന്നും, 50 ഓളം പേർ സുവിശേഷ വേലക്കായി സമർപ്പിച്ചെന്നും പറയുന്നു.
ഇനി കാര്യത്തിലേക്കു കടക്കുന്നു. ഈ പത്രവാർത്ത കൊടുത്ത പത്രാധിപർ നിരവധി ക്യാന്പുകളിൽ പങ്കെടുക്കുകയും, പി വൈ പി എ യുടെ ലോക്കൽ തലങ്ങൾ തുടങ്ങി സംസ്ഥാന തലങ്ങളിൽ വരെ പ്രവർത്തിച്ചിട്ടുള്ള ഒരു പത്രാധിപരും, ഒരു ബൈബിൾ കോളേജ് അധ്യാപകനും കൂടിയാണ്. ഈ പത്രാധിപർ ആരെന്നു ഐപിസിക്കാർക്കു നന്നായി അറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരോപണത്തെ നിസാരമായി തള്ളി കളഞ്ഞു നേതൃത്വത്തിൽ ഇരിക്കുന്ന താങ്കളെ പോലുള്ളവരുടെ നിസ്സംഗതയും വിയോജിപ്പും അംഗീകരിക്കാൻ കഴിയില്ല.
കഴിഞ്ഞകാലങ്ങളിൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളിൽ ജനം മനസാന്തരപ്പെടുകയും, പുതു ശക്തി പ്രാപിക്കുകയും ചെയ്യാറുണ്ട്. ചിലർ ആത്മനിറവിൽ നൃത്തം ചെയ്യാറുണ്ട് എന്നും താങ്കൾ പറയുന്നു.
എന്നാൽ വേദപുസ്തകത്തിലെ ചില സത്യങ്ങൾ താങ്കൾ മനസിലാക്കിയിരുന്നെങ്കിൽ നന്ന്. അറിയില്ല എങ്കിൽ താങ്കളുടെ കൂടെയുള്ളവരോട് ചോദിച്ച് മനസിലാക്കുന്നത് നന്നായിരിക്കും. പരിശുദ്ധാത്മാവ് വരുന്പോൾ നൃത്തം ചെയ്യും എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത് ? പുതിയ നിയമസഭയിൽ യേശുവോ, ശിഷ്യന്മാരോ ചെയ്തിട്ടില്ല. ഒന്ന് കൊരിന്ത്യർ 14:26 ൽ പറയുന്നത്, ‘ സഹോദരങ്ങളെ നിങ്ങൾ കൂടിവരുന്പോൾ ഓരോരുത്തനും സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപാടുണ്ട്‌, അന്യഭാഷാ ഉണ്ട്, വ്യാഖ്യാനം ഉണ്ട് അക്കൂട്ടത്തിൽ ഡാൻസിനെക്കുറിച്ചു പറയുന്നില്ല.യെഹൂദന്മാരുടെ ഇടയിൽ അത് സംസ്ക്കാരത്തിന്റെ ഭാഗം ആയിരുന്നു ,(അതും ആഘോഷ വേളകളിൽ അവർ നൃത്തം ചെയ്തിരുന്നു. ഒരിക്കലും അത് നമുക്കുള്ള പ്രമാണം അല്ല) എഫേസ്യലേഖനം പറയുന്നു ആത്മാവ് നിറഞ്ഞു സങ്കീർത്തനങ്ങളാലും,സ്തുതികളാലും,
ആത്മീയ ഗീതങ്ങളാലും ……ഇവിടെയും ആത്മാവ് നിറഞ്ഞു നൃത്തം ചെയ്യാൻ പറയുന്നില്ല.
ലേവ്യ ആരാധനാ ക്രമത്തിലും ഡാൻസിനെ കുറിച്ചും പറഞ്ഞിട്ടില്ല, എന്നാൽ സന്തോഷം വരുമ്പോൾ യെഹൂദന്മാരുടെ സംസ്കാരത്തിന്റെ ഭാഗമായി മിര്യാം തപ്പെടുത്തു. എന്നാൽ കാളക്കുട്ടിയെ വാർത്തപ്പോഴും ഡാൻസ് ചെയ്തു. അതുകൊണ്ടു ആത്മീകത്തിന്റെ ഭാഗമാണ് ഡാൻസ് എന്ന് വരുത്തി തീർക്കുവാൻ താങ്കൾ ശ്രമിക്കരുത്. അപ്പോൾ ഡേവിഡ് ഡാൻസ് ചെയ്തില്ലേ എന്ന ചോദിക്കും, എന്നാൽ അത് പെട്ടകത്തിന്റെ മുന്പിൽ ആയിരുന്നു. അതും പെട്ടകം പ്രമാണപ്രകാരം കൊണ്ടുവന്നപ്പോൾ ആയിരുന്നു എന്നും മറക്കരുത്. അതേ പെട്ടകത്തിന്റെ മുൻപിൽ മറ്റു ചിലർ തുള്ളി ഡാൻസ് ചെയ്തിരുന്നു. അതോടെ മഹത്വം പൊയ്‌പോയി, പെട്ടകം ശത്രുക്കൾ കൊണ്ടുപോയി..ഇത് സജിപോൾ കേട്ടിട്ടില്ല,അല്ലെങ്കിൽ അറിയില്ലായിരിക്കും. അതും വേദപുസ്തകം വിവരിച്ചിട്ടുണ്ട്. ( വല്ലപ്പോഴും ബൈബിൾ ഒന്നു തുറന്നു നോക്കുന്നത് നന്നായിരിക്കും) പുതിയ നിയമ സഭയിൽ ഇതിനു പ്രസക്തി ഇല്ല. താങ്കളെ പോലെ ഐപിസിയിലെ ഒരു ഏറ്റവും ഉയർന്ന സ്ഥാനത്തിരുന്നിട്ടു ഇത്തരത്തിൽ യേശുവിന്റെ മഹത്വവും പോകുന്ന ഡാൻസ് നടത്തിച്ചു….ഒടുവിൽ ഫിനാഹസിന്റെ ഭാര്യ പറഞ്ഞത് പോലെ ആയിപ്പോകും, അത് മറക്കണ്ട. ആത്മാവ് വരുന്പോൾ, അല്ലങ്കിൽ വന്നതുകൊണ്ടാണോ നൃത്തം ചെയ്തത്. മറ്റു പലതും ഉള്ളിൽ ചെന്നാലും ഡാൻസ് നടക്കും. കൈയിൽ കറുത്തചരടും കെട്ടി കല്യാൺ ജൂവലറിയുടെ പരസ്യം പോലെ ആഭരധാരിയായ ഭാര്യയും ( ആഭരണം ഇടുന്നവർക്ക് സഭയിൽ അംഗത്വമോ, തിരുവത്താഴമോ കൊടുക്കരുതെന്ന് പ്രസിഡന്റ് പറഞ്ഞു നാക്കു തിരിച്ചിട്ടില്ല, അപ്പോഴേക്കും ഊത്തന്മാർ അങ്ങനുള്ളവരെ തിരഞ്ഞുപിടിച്ചു ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നു, ആത്മാവിനെ ഇറക്കാൻ ) ആയിട്ടായിരുന്നു ചിലർ. സംഗീതത്തിനസരിച്ചു നൃത്തം ചെയ്യാൻ ആത്മാവ് വേണം എന്നില്ല സുഹൃത്തേ. എന്നാൽ ഈ ക്യാന്പിൽ നടന്നത് ചവിട്ടു നാടകം മാത്രം ആയിരുന്നില്ലേ ?? ഇതൊക്കെ ഏതാത്മാവ് ആണ്? കുറുക്കൻ ഓലി ഇടും പോലെയുള്ള കൂവലും വേദപുസ്തകത്തിൽ ഉള്ളതാണോ ?.

സത്യത്തിൽ താങ്കളെപ്പോലുള്ളവരിൽ നിന്നും കുറച്ചുകൂടി മാന്യതയും ദൈവഭയവും പ്രതീഷിക്കുന്നു. താങ്കൾ പെന്തക്കൊസ്തിൽ വന്നിട്ട് എത്ര കാലമായി ? അതു പോട്ടെ, താങ്കൾ ഐ. പി. സി യിൽ വന്നിട്ട് എത്ര വർഷമായി, ഒന്ന്…. രണ്ട് ….. മൂന്ന് … നാല് ….? ഇതിനു മുന്പ് പി. വൈ. പി. എ ക്യാന്പുകൾ കണ്ടിട്ടുണ്ടോ? എത്ര എണ്ണത്തിൽ പങ്കെടുത്തു?.പ്രതികരിക്കുന്നത് നല്ലതു തന്നെ, അഭിനന്ദനാർഹം തന്നെ, എന്നാൽ അല്പം കൂടി ശ്രദ്ധയോടെ താങ്കൾ അധ്യഷത വഹിക്കുന്ന മീറ്റിംഗുകളിൽ എങ്കിലും യേശുവിന്റെ നാമത്തെ ഉപയോഗിച്ചാൽ നന്നായിരുന്നു. അനാത്മീകതയുടെ പ്രതീകമായി ഇന്നത്തെ തലമുറയെ മാറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയത് നിങ്ങളെപ്പോലെ ഉള്ളവർ അല്ലെ ?എന്ത് ചവിട്ടു നാടകവും നടത്താൻ നാട്ടിലെ ഷാപ്പുകളിൽ ഇടം ഉണ്ടല്ലോ? ഇനി ഉടനെ വരുന്നുണ്ടല്ലോ, ഡാൻസ് കാർ,കുന്പനാട് കൺവൻഷന്റെ ഒരു ശനിയാഴ്ച്ച ഉച്ചക്ക്.
ബാക്കി പുറകാലെ.

Source URL: https://padayali.com/%e0%b4%b8%e0%b4%9c%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%b2-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d/