സംസ്ഥാന പിവൈപിഎ. അനുശോചനം രേഖപ്പെടുത്തി

സംസ്ഥാന പിവൈപിഎ. അനുശോചനം രേഖപ്പെടുത്തി
June 26 21:28 2018 Print This Article

ഐപിസി തിരുവല്ല സെന്ററിലെ മൂലയിൽപുതവൽ പ്രാർത്ഥനാലയം സഭയുടെ സെക്രട്ടറിയും പിവൈപിഎ. പ്രവർത്തകനുമായ എം.കെ.ശ്രീജിത്ത് (22) എം.സി.റോഡിൽ ചിങ്ങവനത്തിനടുത്ത് വച്ച് വാഹന അപകടത്തിൽ പെട്ട് നിത്യതയിൽ ചേർക്കപ്പെട്ടു.

ഈ പ്രിയപ്പെട്ട ഭവനത്തിൽ പിവൈപിഎ.സംസ്ഥാന പ്രസിഡന്റ് ഇവ. അജു അലക്സ്ന്റെ നേതൃത്വത്തിൽ പിവൈപിഎ. പ്രവർത്തകർ നേരിട്ടെത്തി അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു, സംസ്ഥാന വൈസ് പ്രസിഡന്റ് ബെറിൽ ബി തോമസ് , സെക്രട്ടറി ഷിബിൻ സാമുവേൽ, ജോയിന്റ് സെക്രട്ടറി സന്തോഷ് എം പീറ്റർ, പബ്ലിസിറ്റി കൺവീനർ തോമസ് ജോർജ് എന്നിവർ ഭവനത്തിൽ എത്തി അനുശോചനം രേഖപ്പെടുത്തി.  ദുഃഖത്തിൽ ആയിരിക്കുന്ന ഭവനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കണമെന്നും പിവൈപിഎ. സംസ്ഥാന പ്രസിഡന്റ് അജു അലക്സ് പിവൈപിഎ. പ്രവർത്തകരോട് മേപ്രായിൽ വെച്ച് ആവശ്യപ്പെട്ടു.

സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് പിതാവ്: കൃഷ്ണൻകുട്ടി (ബാബു), മാതാവ്: രാധാമണി, സഹോദരൻ: ബിജിത്ത്.(അവരുടെ ഭവനത്തിലായിരുന്നു സഭയുടെ ആരാധന നടന്നിരുന്നത്). പിതാവും രോഗാവസ്ഥയിൽ ഭവനത്തിൽ വിശ്രമിക്കുകയാണ്‌.

കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്യുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.