സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ രോഗമുക്തി നേടി
July 30 22:43 2020 Print This Article

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് പുറത്തുവിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്.

375 പേര്‍ക്ക് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതില്‍ ഉറവിടം അറിയാത്ത 29 പേരുണ്ട്. വിദേശത്ത് നിന്ന് 31 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും 37 ആരോഗ്യപ്രവര്‍ത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്കുകള്‍: തൃശ്ശൂര്‍ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂര്‍ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസര്‍കോട് 28, കൊല്ലം 22, ഇടുക്കി ആറ്, പാലക്കാട് നാല്, വയനാട് മൂന്ന്.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശൂര്‍ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.