സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പലയിടത്തും ഉരുള്‍‌പൊട്ടല്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പലയിടത്തും ഉരുള്‍‌പൊട്ടല്‍
August 14 17:06 2018 Print This Article

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വയനാട്ടിലും ഇടുക്കിയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ ഉരുള്‍‌പൊട്ടി വ്യാപക നാശനഷ്ടം ഉണ്ടായി. അടിമാലിയില്‍ സ്വകാര്യ വ്യക്തിയുടെ അണക്കെട്ട് പൊട്ടി. കോഴിക്കോട് തിരുവമ്ബാടി മറിപ്പുഴയില്‍ ഉരുള്‍‌പൊട്ടി താത്ക്കാലിക പാലം ഒലിച്ചു പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പാലക്കാട് ജില്ലയിലെ മൈലാടിപ്പാറയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ പന്തീരായിരമേക്കര്‍ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യന്‍പാറയ്ക്കും മീതെ വെള്ളരിമലയിലും ഉരുള്‍പൊട്ടിയിട്ടുണ്ട്.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനിടെ തുടര്‍ന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ തുറന്നതോടെ ആറുകള്‍ കരകവിഞ്ഞു. ഇതോടെ പഴയ മൂന്നാറില്‍ പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലായി. ദേശീയപാത വെള്ളം കയറിയ നിലയിലാണ്. മൂന്നാര്‍ ടൗണ്‍ ആകട്ടെ ഒറ്റപ്പെട്ട നിലയിലാണ്.

കണ്ണൂരിലും കനത്ത മഴയാണ് പെയ്യുന്നത്. കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടി. അയ്യന്‍‌കുന്ന് പഞ്ചായത്തിലെ ഏഴാംകടവില്‍ രണ്ട് നടപ്പാലങ്ങള്‍ ഒലിച്ചുപോയി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. താമരശേരി ചുരത്തില്‍ ഒമ്ബതാം വളവില്‍ മണ്ണിടിച്ചിലുണ്ടായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.