സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ്: 81 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ്: 81 പേര്‍ക്ക് രോഗമുക്തി
June 24 19:55 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 46 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതില്‍ എട്ട് പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതില്‍ പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശൂര്‍ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2.

ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഡല്‍ഹിയില്‍ നിന്നും 12 പേര്‍ ബംഗാള്‍, മഹാരാഷ്ട്ര 5, തമിഴ്‌നാട് 5, കര്‍ണാടക 4, ആന്ധ്രപ്രദേശ് 3, ഗുജറാത്ത് 1, ഗോവ 1 എന്നിങ്ങനെയാണ്.

ഇന്ന് 81 പേരാണ് രോഗമുക്തരായത്. പത്തനംതിട്ട 1, കൊല്ലം 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം 4, തൃശൂര്‍ 4, പാലക്കാട് 1, മലപ്പുറം 7, കണ്ണൂര്‍ 10 എന്നിങ്ങനെയാണ്.

ഇന്ന് 4941 സാമ്ബിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 3603 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1691 പേരാണ് ചികിത്സയിലുള്ളത് 1,54,759 പേരാണ് നിരീഷണത്തിലുള്ളത്. 2,282 പേര്‍ ആശുപത്രിളകിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4005 സാമ്ബിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സ് പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 40,537 സാമ്ബിളുകളാണ് ശേഖരിച്ചത്. ഇതില്‍ 39,113 ഉം നെഗറ്റീവായി. സംസ്ഥാനത്ത് 111 ഹോട്ട്‌സ്‌പോട്ടുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.