സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

സംവിധായകന്‍  തമ്പി കണ്ണന്താനം  അന്തരിച്ചു
October 03 10:06 2018 Print This Article

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായിരുന്നു തമ്ബി കണ്ണന്താനം. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

രാജാവിന്റെ മകന്‍, വഴിയോരകാഴ്ചകള്‍, ഭൂമിയിലെ രാജാകന്മാര്‍, ഇന്ദ്രജാലം, മാന്ത്രികം, ചുക്കാന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് നല്‍കി. 1983ല്‍ ജോഷി സംവിധാനം ചെയ്ത താവളം എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടായിരുന്നു മലയാള സിനിമാ പ്രവേശനം. 80-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 2004ല്‍ ഇറങ്ങിയ ഫ്രീഡം ആണ് തമ്ബി കണ്ണന്താനത്തിന്റെ അവസാന ചിത്രം.

16ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത തമ്ബി കണ്ണന്താനം അഞ്ചു ചിത്രങ്ങള്‍ നിര്‍മിക്കുകയും മൂന്നു ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു സിനിമയില്‍ അഭിനയിക്കുകയും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.