ഷെറിന്‍ വധം: വെ​സ്‌​ലി മാ​ത്യൂ​സ് കു​റ്റം സ​മ്മ​തി​ച്ചു

ഷെറിന്‍ വധം: വെ​സ്‌​ലി മാ​ത്യൂ​സ് കു​റ്റം സ​മ്മ​തി​ച്ചു
June 26 11:03 2019 Print This Article

ഹൂ​സ്റ്റ​ണ്‍: മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ന്‍ മാ​ത്യൂ​സി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പാ​ല​ത്തി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച കേ​സി​ല്‍ വ​ള​ര്‍​ത്തു പി​താ​വ് വെ​സ്‌​ലി മാ​ത്യൂ​സ് കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി​യെ പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന കു​റ്റ​മാ​ണ് മാ​ത്യൂ​സ് സ​മ്മ​തി​ച്ച​ത്. കേ​സി​ല്‍ ശി​ക്ഷ​യി​ള​വ് ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.

കൊ​ല​പാ​ത​ക കേ​സി​ല്‍ ഡാ​ള​സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നു മു​മ്ബാ​യാ​ണ് നാ​ട​കീ​യ സം​ഭ​വം. കേ​സി​ല്‍ കൊ​ല​പാ​ത​ക കു​റ്റം തെ​ളി​ഞ്ഞാ​ല്‍ പ​രോ​ളി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വാ​കും മാ​ത്യൂ​സി​ന് ല​ഭി​ക്കു​ക. എ​ന്നാ​ല്‍ പ​രി​ക്കേ​ല്‍​പ്പി​ച്ച കു​റ്റം മാ​ത്ര​മാ​ണ് ചു​മ​ത്ത​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ 30 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ​യി​ല്‍ ഒ​തു​ങ്ങും.

2017 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് ഷെ​റി​ന്‍ കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ര​ണ്ട് ആ​ഴ്ച​ക​ള്‍​ക്ക് ശേ​ഷം വീ​ടി​ന​ടു​ത്ത ക​ലു​ങ്കി​ന​ടി​യി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി ദ​മ്ബ​തി​ക​ളാ​യ വെ​സ്‌​ലി മാ​ത്യൂ​സും സി​നി​യും ഷെ​റി​നെ ദ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.