ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന് മാത്യൂസിന്റെ വളര്‍ത്തച്ഛനും, അമ്മയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വളര്‍ത്തച്ചനായ വെസ്ലി മാത്യൂസിന് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവുമുണ്ട്.
ഇയാളുടെ ഭാര്യ സിനി മാത്യുവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്സണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദമ്ബതികളുടെ നാല് വയസുളള മകളുടെ സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രത്തിന് കൈമാറാനാണ് സാധ്യത. കുട്ടിയിപ്പോള്‍ സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.
ഒക്ടോബര്‍ ഏഴിനാണ് വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ നിന്നും ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ വീടിന് പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ കാണാതാകുയായിരുന്നുവെന്നാണ് വളര്ത്തച്ഛന് മലയാളിയും എറണാകുളം സ്വദേശിയുമായ വെസ്ലി പൊലിസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പാണ് വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്. കുട്ടിക്ക് കാഴ്ചക്കും സംസാരത്തിനും വൈകല്യമുണ്ടായിരുന്നു.
ഷെറിന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ കലുങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.