ഷെബിയുടെ മരണം: ഉൾകൊള്ളാൻ കഴിയാതെ മതാപിതാക്കൾ

by Vadakkan | 18 February 2017 4:19 AM

സലാലയിൽ കൊല്ലപ്പെട്ട നഴ്സ് ഷെബിൻ ജീവ ന്റെ (29) പിതാവ് അ‌ടിമാലി തൂക്കുപാലം പൂവത്തുംകുഴി പി.എം. തമ്പിയുടെ വാക്കുകൾ താങ്ങാവുന്നതിനപ്പുറം ആയിരുന്നു . അവധിക്കായി  മകളെ  കാത്തിരുന്ന മാതാപിതാക്കളുടെ കണ്ണുനീർ സലായയിലെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുമോ ?

ഷെബിന്റെ വരവു കാത്തിരുന്ന പെരുമ്പാവൂർ പൂവത്തുംകുഴി വീട് ഇപ്പോൾ കണ്ണീർ കയത്തിലാണ്. ഷെബിയുടെ മരണം മാതാപിതാക്കൾ ഞെട്ടലോടെയാണ് ശ്രീവിച്ചതു ഏതൊരു മാതാപിതാക്കൾക്കും അവരുടെ ഹൃദയത്തിനും താങ്ങാവുന്നതിലും അധികമായിരുന്നു . പതിവായി മകളെ വിളിക്കാറുള്ളത് പോലെ ഫോണിൽ വ്യാഴാഴ്ച പലവട്ടം വിളിച്ചിട്ടും  അവളെയോ ഭർത്താവിനെയോ കിട്ടാതെ വന്നപ്പോൾ ചില സുഹൃത്തുക്കളെ വിളിച്ചുനോക്കി. അപ്പോഴാണു മകൾ മരിച്ചെന്ന് അറിയുന്നത്.

‘ഇപ്പോഴും അറിയില്ല,  എന്താണ് സംഭവിച്ചത് ’ എന്നവർ പറയുന്നു .  സഹോദരിമാരായ ആർദ്രയും സ്നേഹയും, അമ്മ ഏലിക്കുട്ടിയും കരഞ്ഞുതളർന്നു കിടക്കുന്നു. ദോഫാർ ക്ലബ്ബിനു സമീപത്തെ ഫ്ലാറ്റിൽ വ്യാഴാഴ്ച വൈകിട്ടോ‌‌ടെയാണു ഷെബിനെ മരിച്ച നിലയിൽ കണ്ടത്. ഹോട്ടലിൽ ഷെഫായ ജീവൻ രാവിലെ എട്ടിനു ജോലിക്കു പോയി. 10 മുതലായിരുന്നു ഷെബിനു ഡ്യൂട്ടി.  ഇടയ്ക്കു ജീവൻ ഷെബിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വൈകിട്ട് അദ്ദേഹം ജോലി കഴിഞ്ഞെത്തിയപ്പോഴാണു മൃതദേഹം കണ്ടെതെന്നാണു വീട്ടിൽ ലഭിച്ച വിവരം. മോഷണശ്രമത്തിനിടെ തലയ്ക്കടിയേറ്റാണു മരണമെന്നും അറിയുന്നു… സത്യാവസ്ഥ ഇതുവരെ അറിവായിട്ടില്ല.

നാലുവർഷം മുൻപായിരുന്നു ഷെബിന്റെയും ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ ജീവന്റെയും വിവാഹം. ഒമാനിൽ അവിടെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ നഴ്സായി ജോലിക്കു കയറി.  മക്കളില്ല.  ഷെബിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് അടിമാലി തൂക്കുപാലം ചോറ്റുപാറ ഗ്രാമവും. അവിടെ ചെന്നാപ്പാറയിലെ തറവാട്ടിലാണു തമ്പിയും കുടുംബവും വർഷങ്ങളോളം താമസിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ജോയ്സ് ജോർജ് എംപി, ഇന്നസെന്റ് എംപി എന്നിവരുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണു ബന്ധുക്കൾ.  രണ്ടാഴ്ചയ്ക്കിടെ സലാലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണു ഷെബിൻ.
ഷെബിയുടെ തലയുടെ പുറകിൽ 10 സെന്റീ മീറ്റർ ആഴത്തിൽ മുറിവുള്ളതായി പറയുന്നു,ഇന്നലെ പോസ്റ്റ്മോർട്ടം നടന്നു, സലാലയിൽ ഫാമിലിയായി താമസിക്കുന്ന എല്ലാ മലയാളികൾക്കും പ്രത്യേകം സൂക്ഷിക്കണമെന്ന് വാണിങ് കൊടുത്തിരിക്കുന്നു.
ഈ മാസം മൂന്നിനു തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധുവിനെ താമസസ്ഥലത്തു കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തി ആഭരണങ്ങളുമായി മുങ്ങിയ യെമൻ സ്വദേശിയെ പിറ്റേന്നു പൊലീസ് പിടികൂടി ഈ മാതാപിതാക്കളുടെ കണ്ണുനീർ ഒമാനിലെ നിയമസാംബിധാനങ്ങൾക്കും സുരക്ഷക്കും പ്രെവാസികളുടെ സുരക്ഷിതത്വത്തിനും ഒരു മാറ്റത്തിന് കാരണം ആകുമോ?  ഇന്ത്യൻ എംബസി ഇതൊക്കെ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണോ ?

Source URL: https://padayali.com/%e0%b4%b7%e0%b5%86%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%89%e0%b5%be%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b5%bb/