ശുശ്രൂഷകന്മാരുടെയും ഭാര്യമാരുടെയും വോട്ട് സമ്മേളനം

ശുശ്രൂഷകന്മാരുടെയും ഭാര്യമാരുടെയും വോട്ട് സമ്മേളനം
November 08 22:57 2018 Print This Article

ഐ.പി.സി. കേരള സ്റ്റേറ്റ് നടത്തപ്പെടുന്ന തിരുവനന്തപുരം മേഖലയിലെ ശുശ്രൂഷകന്മാരുടെയും ഭാര്യമാരുടെയും സമ്മേളനം തിരുവനന്തപുരം പേരൂർക്കട ഐ.പി.സി. ഫെയ്ത്ത് സെന്ററിൽ നടന്നു. ഇതിൽ പടയാളിക്കു വിരോധം ഒന്നും ഇല്ല.

ഭർത്താക്കന്മാർ മരിച്ച വിധവമാരും, ഭാര്യയില്ലാത്ത കർത്തൃദാസന്മാരും, രോഗികളായവരും ഒക്കെ ഉണ്ടെങ്കിൽ അവരെ ഒക്കെ കൂടി ഇത്തരുണത്തിൽ ഓർക്കുകയും അവർക്കു വേണ്ടി എന്തെങ്കിലും നാലാൾ കാൺങ്കെ കാര്യങ്ങൾ ചെയ്യാനുള്ള ഒരു തീരുമാനം കൂടി എടുത്താൽ നന്നായിരുന്നു.

വെറുതെ തിന്നു കുടിച്ചു ഓട്ടും പിടിച്ചു പിരിഞ്ഞു പോകരുത്. തങ്ങളുടെ അജണ്ടകൾ അടിച്ചേൽപ്പിക്കാൻ മറ്റോ ആണോ ഇതൊക്കെ എന്ന് വല്ലാതെ തോന്നിപ്പോകാറുണ്ട്. 400-ൽ അധികം ശുശ്രൂഷകന്മാരുടെയും ഭാര്യമാരുടെയും പങ്കാളിത്തത്തോടെ ആരംഭിച്ചു.

ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നേടുവേലിൽ അധ്യക്ഷത വഹിക്കുന്ന കോൺഫറൻസ് ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ: കെ.സി. തോമസ് ഉത്ഘാടനം നിർവ്വഹിച്ചു. അകെ മൊത്തം ഒരു രാഷ്ട്രീയ മായം ഉണ്ടോ എന്നൊരു തോന്നൽ.

എന്തായാലും അനുഗ്രഹിക്കപ്പെട്ട ഒരു യോഗം കഴിയുമ്പോൾ വോട്ട് എത്ര ഉറപ്പു കിട്ടി എന്ന റിസൾട്ട് അറിയാൻ പടയാളിയും കാത്തിരിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.