ശശികല ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു: ഇന്ന് തന്നെ കീഴടങ്ങും

by Vadakkan | 15 February 2017 8:26 AM

അനധികൃത സ്വത്ത് സമ്ബാദന കേസില്ജയില്ശിക്ഷ വിധിക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്സെക്രട്ടറി വികെ ശശികല വിചാരണ കോടതിയില്ഹാജരാകാന്ബംഗളൂരുവിലേക്ക് യാത്രതിരിച്ചു. അനുയായികളുടെ അകമ്ബടിയോടെ പോയ്സ് ഗാര്ഡനിലെ വേദ നിലയത്തില്നിന്നും പുറപ്പെട്ട ശശികല മറീന ബീച്ചിലെ ജയലളിയുടെ ശവകുടീരത്തിലെത്തി പ്രാര്ഥിച്ച ശേഷമാണ് ബംഗളൂരുവിലേക്കുള്ള യാത്ര തുടങ്ങിയത്. കാര്മാര്ഗമാണ് യാത്ര.

കീഴടങ്ങാന്കൂടുതല്സമയം അനുവദിക്കണമെന്ന വികെ ശശികലയുടെ അപേക്ഷ സുപ്രീംകോടതി തള്ളിയതോടെയാണ് ഇന്നു തന്നെ കീഴടങ്ങല്ഒരു അനിവാര്യതയായത്. ശശികല ഉടന്കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവിനെ തുടര്ന്ന് തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിത അനധികൃതമായി സ്വത്ത് സമ്ബാദിച്ച കേസില്ശിക്ഷിക്കപ്പെട്ട വി കെ ശശികല, ഇളവരശി, സുധാകരന്എന്നിവര്ഇന്ന് കീഴടങ്ങിയേക്കും.

അതിനിശിതമായ വിമര്ശനമാണ് ശശികലയ്ക്കെതിരെ സുപ്രീംകോടതി ഉന്നയിച്ചത്. എത്രയും പെട്ടെന്ന് എന്നതിന്റെ അര്ഥം മനസിലാകുന്നില്ലേ എന്നായിരുന്നു സുപ്രീംകോടതി ജഡ്ജി ശശികലയുടെ അഭിഭാഷകനോട് ചോദിച്ചത്. അതേസമയം ശശികലയെ അറസ്റ്റ് ചെയ്യാതെ കീഴടങ്ങുന്നത് വരെ കാത്തു നില്ക്കാനാണ് കര്ണ്ണാടക പൊലീസിന്റെ തീരുമാനമെന്നാണ് സൂചന.

ബംഗലൂരുവിലെ വിചാരണ കോടതിയില്ഇന്ന് തന്നെ മൂവരും കീഴടങ്ങുമെന്നാണ് വിവരം. എന്നാല്ആരോഗ്യ പ്രശ്നങ്ങള്ചൂണ്ടിക്കാട്ടി കീഴടങ്ങാന്ഏതാനും ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ സുപ്രീംകോടതി തള്ളുകയായിരുന്നു.

Source URL: https://padayali.com/%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2-%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be/