ശശികലയെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

by Vadakkan | 8 February 2017 3:35 PM

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ തുടരുന്നതിനിടെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കി ശശികലയുടെ തന്ത്രം. ശശികല വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത 131 എം.എല്‍.എമാരെയാണ് അജ്ഞാത കേന്ദ്രത്തിലേക്ക് നീക്കിയത്. പാര്‍ടി ആസ്ഥാനത്തുനിന്ന് പ്രത്യേകമായി സജ്ജീകരിച്ച മൂന്ന് ബസ്സുകളിലാണ് എം.എല്‍.എമാരെ കൊണ്ടുപോയത്. ചെന്നൈ വിമാത്താവളത്തിനു സമീപമുള്ള ഒരു നക്ഷത്ര ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്.

പനീര്‍ശെല്‍വമോ മറ്റുള്ളവരോ സ്വാധീനിക്കാതിരിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തല്‍. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കത്തിനെതിരെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ശക്തമായി രംഗത്ത് വന്നിരുന്നു.

അദ്ദേഹം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പറഞ്ഞതോടെയാണ് ശശികല എംഎല്‍എമാരുടെ യോഗം വിളിച്ചത്.

Source URL: https://padayali.com/%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d/